നാലു വർഷ ബിരുദം : കോളജ് മാറ്റത്തിന് അപേക്ഷിക്കാം
കാലിക്കട്ട് സർവകലാശാലയുടെ 2024 2025 ബാച്ച് നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ മൂന്നാം സെമസ്റ്ററിൽ പഠിക്കുന്ന വിദ്യാർഥികളിൽ നിന്ന് ഇന്റർ കോളജ് മേജർ മാറ്റം / മേജർ നിലനിർത്തിക്കൊണ്ടുള്ള കോളജ് ട്രാൻസ്ഫർ എന്നിവയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. ഇന്റർ കോളജ് മേജർ മാറ്റം / മേജർ നിലനിർത്തികൊണ്ടുള്ള കോളജ് ട്രാൻസ്ഫർ ആഗ്രഹിക്കുന്നവർ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സൗജന്യമാണ്. ഓട്ടോണമസ് കോളജുകളിൽ പഠിക്കുന്നവർക്കും അപേക്ഷ സമർപ്പിക്കാം. ഒരു വിദ്യാർഥിക്ക് പരമാവധി പത്ത് കോളജ് മേജർ ഓപ്ഷനുകൾ തെരഞ്ഞെടുക്കാം. 28ന് വൈകീട്ട് അഞ്ചു വരെ പ്രവേശനം വിഭാഗം വെബ്സൈറ്റിൽ ലഭ്യമായ FYUGP COLLEGE / UNIVERSITY TRANSFER എന്ന ലിങ്ക് ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം അപേക്ഷ സമർപ്പിക്കാം. CUFYUGP റെഗുലേഷന്റെ പരിധിയിൽ വരാത്ത പ്രോഗ്രാമുകളിൽ പഠിക്കുന്നവർക്ക് അപേക്ഷ സമർപ്പിക്കാൻ അർഹതയില്ല.
അഫ്സൽ ഉൽ ഉലമ പ്രിലിമിനറി; ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
അഫ്സൽ ഉൽ ഉലമ പ്രിലിമിനറി 2012 പ്രവേശനവും അതിനു മുന്പുള്ളവർക്കുമുള്ള സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ അപേക്ഷ ക്ഷണിച്ചു. ഓഫ്ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി ജൂലൈ 31. വിശദമായ വിജ്ഞാപനവും അപേക്ഷാ ഫോറവും വെബ്സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള വിദൂര വിഭാഗം അഞ്ചാം സെമസ്റ്റർ (സിസിഎസ്എസ് യുജി എസ്ഡിഇ 2011, 2012, 2013 പ്രവേശനം ) ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിഎംഎംസി, ബിഎ അഫ്സൽ ഉൽ ഉലമ ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 26ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ സർവകലാശാല ക്യാമ്പസ്, കാലിക്കട്ട് സർവകലാശാലാ എൻജിനീയറിംഗ് കോളജ് കോഹിനൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ (സിസിഎസ്എസ്) എംകോം നവംബർ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാ ഫലം
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (സിബിസിഎസ്എസ് പിജി എസ്ഡിഇ) ഏപ്രിൽ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
എട്ടാം സെമസ്റ്റർ (2020 പ്രവേശനം) ബികോം എൽഎൽബി ഹോണേഴ്സ് മാർച്ച് 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
ഇന്റഗ്രേറ്റഡ് പിജി ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്റർ നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
അധ്യാപക നിയമനം
വയനാട് ചെതലയത്തുള്ള കാലിക്കട്ട് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ 2025 26 അധ്യയന വർഷത്തേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിലുള്ള ഫിസിക്കൽ എജ്യൂക്കേഷൻ അസിസ്റ്റന്റ് പ്രഫസർ (ഒരൊഴിവ്) നിയമനത്തിന് പാനൽ തയാറാക്കുന്നതിനുള്ള വാക് ഇൻ ഇന്റർവ്യൂ 28ന് നടക്കും. യോഗ്യത: യുജിസി മാനദണ്ഡ പ്രകാരം. യോഗ്യരായവർ ബയോഡാറ്റയും മതിയായ മറ്റ് രേഖകളും സഹിതം രാവിലെ പത്തിന് ഐടിഎസ്ആറിൽ ഹാജരാകണം.