University News
ഐടിഎസ്ആറിൽ അസിസ്റ്റന്‍റ് പ്രഫസർ നിയമനം
തേഞ്ഞിപ്പലം: വയനാട് ചെതലയത്തുള്ള കാലിക്കട്ട് സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ (ഐടിഎസ്ആർ) 2025 2026 അധ്യയന വർഷത്തേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിലുള്ള അസിസ്റ്റന്‍റ് പ്രഫസർ നിയമനത്തിന് പാനൽ തയാറാക്കുന്നതിനുള്ള വാക് ഇൻ ഇന്‍റർവ്യൂ 10, 11 തീയതികളിൽ നടക്കും. യോഗ്യത യുജിസി മാനദണ്ഡ പ്രകാരം. വിഷയം, ഒഴിവ്, ഹാജരാകേണ്ട തീയതി, സമയം, കേന്ദ്രം എന്നിവ ക്രമത്തിൽ: 1. ഫിസിക്കൽ എജ്യുക്കേഷൻ ഒരൊഴിവ് ജൂലൈ പത്ത് രാവിലെ 10.30 പിവിസി ചേംബർ. 2. സോഷ്യോളജി രണ്ടൊഴിവ് ജൂലൈ 11 രാവിലെ 10.30 മിനി കോൺഫറൻസ് ഹാൾ (2). 3. മലയാളം ഒരൊഴിവ് ജൂലൈ 11 ഉച്ചക്ക് രണ്ട് മിനി കോൺഫറൻസ് ഹാൾ (3). യോഗ്യരായവർ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നിർദിഷ്ട സമയത്തിന് ഒരു മണിക്കൂർ മുന്നേ സർവകലാശാലാ ഭരണകാര്യാലയത്തിൽ ഹാജരാകണം.

സെക്യൂരിറ്റി ഗാർഡ് വാക് ഇൻ ഇന്‍റർവ്യൂ

തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ പ്രധാന ക്യാമ്പസിലേക്ക് കരാറടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡ് നിയമനത്തിനുള്ള വാക് ഇൻ ഇന്‍റർവ്യൂ എട്ടിന് നടക്കും. യോഗ്യത: 15 വർഷം സേവനം പൂർത്തിയാക്കിയ ശേഷം വിരമിച്ച സൈനികനായിരിക്കണം. ഉയർന്ന പ്രായ പരിധി: 50 വയസ് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും). യോഗ്യരായവർ രാവിലെ ഒൻപതിന് മതിയായ രേഖകൾ സഹിതം സർവകലാശാലാ ഭരണകാര്യാലയത്തിൽ ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.

ബികോം ഹോണേഴ്‌സ് (കമ്പ്യൂട്ടർ അപ്ലിക്കേഷൻ) സ്പോട്ട് അഡ്മിഷൻ

തേഞ്ഞിപ്പലം: വയനാട് ചെതലയത്തുള്ള കാലിക്കട്ട് സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ (ഐടിഎസ്ആർ) താമസിച്ചുകൊണ്ട് പഠിക്കുന്ന ബികോം ഹോണേഴ്‌സ് (കമ്പ്യൂട്ടർ അപ്ലിക്കേഷൻ) പ്രോഗ്രാമിലേക്കുള്ള സ്പോട് അഡ്മിഷൻ ഏഴിന് നടക്കും. 14 സീറ്റാണുള്ളത്. പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർ പ്ലസ്ടു സർട്ടിഫിക്കറ്റ്, എസ്എസ്എൽസി, ക്യാപ് ഐഡി, ടിസി, കണ്ടക്ട് സർട്ടിഫിക്കറ്റ്, തുല്യതാ സർട്ടിഫിക്കറ്റ് (ആവശ്യമെങ്കിൽ), കമ്മ്യൂണിറ്റി, ഇൻകം, നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, രണ്ട് പാസ്പോട് സൈസ് ഫോട്ടോ എന്നിവ സഹിതം ചെതലയം ഐടിഎസ്ആർ ഓഫീസിൽ രാവിലെ 11.30ന് ഹാജരാകണം. ഫോൺ: 9048607115, 9744013474.

എംസിഎ സീറ്റൊഴിവ്

തേഞ്ഞിപ്പലം: തൃശ്ശൂർ അരണാട്ടുകര ഡോ. ജോൺ മത്തായി സെന്‍ററിലെ കാലിക്കട്ട് സർവകലാശാലാ സെന്‍റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സിസിഎസ്ഐടി ) 2025 അധ്യയന വർഷത്തെ എംസിഎ പ്രോഗ്രാമിന് സംവരണ സീറ്റൊഴിവുണ്ട്. എസ്‌സി ഒൻപത്, എസ്ടി രണ്ട്, ഇഡബ്ല്യൂഎസ് ആറ്, മുസ്ലിം മൂന്ന്, ഇടിബി മൂന്ന്, എൽസി ഒന്ന്, ഒബിഎച്ച് ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ. റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർക്ക് എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ഏഴിന് വൈകീട്ട് മൂന്ന് വരെ ഡോ. ജോൺ മത്തായി സെന്‍ററിലെ സിസിഎസ്ഐടിയിൽ പ്രവേശനത്തിനായി ഹാജരാക്കാം. ഫോൺ: 9526146452, 9539833728.

പേരാമംഗലം സിസിഎസ്ഐടിയിൽ എംസിഎ സീറ്റൊഴിവ്

തേഞ്ഞിപ്പലം: തൃശ്ശൂർ പേരാമംഗലത്തുള്ള കാലിക്കട്ട് സർവകലാശാലാ സെന്‍റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി ) എംസിഎ പ്രോഗ്രാമിന് ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. സംവരണ വിഭാഗക്കാർക്ക് ഫീസിളവ് ലഭിക്കും. ഫോൺ: 9846699734, 7907414201.

പുതുക്കാട് സിസിഎസ്ഐടിയിൽ എംസിഎ സീറ്റൊഴിവ്

തേഞ്ഞിപ്പലം: തൃശ്ശൂർ പുതുക്കാടുള്ള കാലിക്കട്ട് സർവകലാശാലാ സെന്‍റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി ) എംസിഎ പ്രോഗ്രാമിന് ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഏഴിന് വൈകീട്ട് നാലിന് മുൻപായി സെന്‍ററിൽ ഹാജരാകണം. സംവരണ വിഭാഗക്കാർക്ക് ഫീസിളവ് ലഭിക്കും. ഫോൺ: 0480 2751888, 9995814411.

പ്രാക്ടിക്കൽ പരീക്ഷ

നാലാം സെമസ്റ്റർ എംഎച്ച്എം ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പ്രാക്ടിക്കൽ പരീക്ഷ ജൂലൈ നാലിന് നടക്കും. കേന്ദ്രം : ഓറിയന്‍റൽ സ്കൂൾ ഓഫ് മാനേജ്മെന്‍റ്, ലക്കിടി, വയനാട്.

പരീക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ (സിബിസിഎസ്എസ് പിജി 2021 പ്രവേശനം മുതൽ) എംടിഎച്ച്എം, എംഎച്ച്എം, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എംടിടിഎം, എംഎസ്ഡബ്ല്യൂ, എംഎസ്‌സി, എംഎ, എംകോം, എംഎ ബിസിനസ് ഇക്കണോമിക്സ്, ഡെവലപ്മെന്‍റ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, എംഎസ്‌സി മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, ഫോറൻസിക് സയൻസ്, ബയോളജി, (സിബിസിഎസ്എസ് പിജി 2024 പ്രവേശനം) എംഎസ്ഡബ്ല്യൂ ( ഡിസാസ്റ്റർ മാനേജ്മെന്‍റ്) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ആഗസ്റ്റ് ഒന്നിന് തുടങ്ങും.

രണ്ടാം സെമസ്റ്റർ (2021 പ്രവേശനം മുതൽ) എംഎസ്‌സി ഹെൽത് ആൻഡ് യോഗാ തെറാപ്പി ജൂൺ 2025 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾ ആഗസ്റ്റ് ഒന്നിന് തുടങ്ങും. കേന്ദ്രം: ഗുരുവായൂരപ്പൻ കോളജ് കോഴിക്കോട്.

രണ്ടാം സെമസ്റ്റർ (2021 പ്രവേശനം മുതൽ) എംസിഎ ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾ ആഗസ്റ്റ് ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ (2000 സ്‌കീം 2000 2003 പ്രവേശനം) ബിടെക് (2000 സ്‌കീം 2000 2008) പാർട്ട് ടൈം ബിടെക് സെപ്റ്റംബർ 2022, (2012 സ്‌കീം 2012 2013 പ്രവേശനം) ബിആർക് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.

രണ്ടാം വർഷ (2016 സിലബസ് 2017, 2018 പ്രവേശനം) അഫ്സൽ ഉൽ ഉലമ പ്രിലിമിനറി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
More News