ഗ്രാജ്വേഷൻ സെറിമണി (യുജി) 2025: ജൂലൈ ഒന്പത് വരെ അപേക്ഷിക്കാം
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ അഫിലിയേറ്റഡ് കോളജുകൾ വഴിയും വിദൂര വിഭാഗം മുഖേനയും 2025 അധ്യയന വർഷം ബിരുദപ്രോഗ്രാം (യുജി) വിജയകരമായി പൂർത്തീകരിച്ച വർക്ക് വൈസ് ചാൻസിലറിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റ് നേരിട്ട് കൈപ്പറ്റാൻ അവസരം. ‘ഗ്രാജ്വേഷൻ സെറിമണി 2025’ ചടങ്ങിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ജൂലൈ ഒൻപത് വരെ നീട്ടി. 2020 പ്രവേശനം ബിആർക്, 2021 പ്രവേശനം ബിടെക് വിദ്യാർഥികൾക്കും ഇപ്പോൾ അപേക്ഷിക്കാം. 2500 രൂപയാണ് ഫീസ്. സർട്ടിഫിക്കറ്റ് ഫോൾഡർ, കോൺവൊക്കേഷൻ ഗൗൺ, ക്യാപ്, സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതിന്റെ ഫോട്ടോ, ഗ്രൂപ്പ് ഫോട്ടോ മുതലായവ ചടങ്ങിന്റെ ഭാഗമായി ലഭിക്കും. ചടങ്ങിന്റെ വീഡിയോ തത്സമയം യൂട്യൂബിൽ സംപ്രേക്ഷണം ചെയ്യും. കൂടാതെ സെൽഫി പോയിന്റുമുണ്ടാകും. അഞ്ചു ജില്ലകളിലായി തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലായിരിക്കും പരിപാടി. ബിരുദദാനച്ചടങ്ങിന്റെ ഭാഗമായി ഗൗൺ, ക്യാപ്, സ്റ്റോൾ, സർട്ടിഫിക്കറ്റ് ഹോൾഡർ, എൽഇഡി വാൾ, 65” ടിവി എന്നിവ ലഭ്യമാക്കുന്നതിനുള്ള ക്വാട്ടേഷനുകൾ ക്ഷണിച്ചിട്ടുണ്ട്. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ https://www.uoc.ac.in/ . ഫോൺ: 0494 2407200, 2407239, 2407267.
പിജി പ്രവേശനം 2025; രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
തേഞ്ഞിപ്പലം: 2025 2026 അധ്യയന വര്ഷത്തേക്കുള്ള പിജി പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ജൂലൈ എട്ടിന് വൈകീട്ട് അഞ്ചിനുക്കുള്ളിൽ മാൻഡേറ്ററി ഫീസടച്ച് അലോട്ട്മെന്റ് ഉറപ്പാക്കേണ്ടതാണ്. മാൻഡേറ്ററി ഫീസ്: എസ്സി / എസ്ടി / ഒഇസി / മറ്റ് സംവരണ വിഭാഗക്കാർ 145 രൂപ, മറ്റുള്ളവർ 575 രൂപ. ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസടച്ചവർ വീണ്ടും ഫീസ് അടക്കേണ്ടതില്ല. ഒന്നും രണ്ടും അലോട്ട്മെന്റുകളിൽ അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസടച്ചവർ അഡ്മിറ്റ് കാർഡ്, ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്, യോഗ്യതാ രേഖകൾ, മറ്റ് അനുബന്ധ രേഖകൾ, അവയുടെ പകർപ്പുകൾ എന്നിവ സഹിതം ജൂലൈ എട്ടിന് വൈകിട്ട് അഞ്ചിനുള്ള കോളജിൽ ഹാജരായി സ്ഥിരപ്രവേശനം നേടേണ്ടതാണ്. അല്ലാത്തപക്ഷം ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകും. ഹയർ ഓപ്ഷൻ നിലനിർത്തിക്കൊണ്ട് സ്ഥിരപ്രവേശനം നേടാം. ഹയർ ഓപ്ഷൻ ക്യാൻസൽ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യം ജൂലൈ എട്ടിന് വൈകിട്ട് അഞ്ചു വരെ സ്റ്റുഡന്റ് ലോഗിനിൽ ലഭ്യമാകും. കേരളത്തിന് പുറത്തുള്ള സർവകലാശാലാ / സ്ഥാപനങ്ങളിൽ നിന്ന് ബിരുദം നേടിയവർ പ്രവേശന സമയത്ത് ആ സർവകലാശാലയിലെ വിദ്യാർഥിയായിരുന്നു എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം (ബൊനാഫൈഡ് സർട്ടിഫിക്കറ്റ്), അവരുടെ മാർക്ക് / ഗ്രേഡ് കാർഡിൽ മാർക്ക് ശതമാന വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല എങ്കിൽ മാർക്ക് ശതമാന വിവരങ്ങൾ തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/.
എംബിഎ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തേഞ്ഞിപ്പലം: 2025 26 അധ്യയന വർഷത്തെ കാലിക്കട്ട് സർവകലാശാലാ പഠനവകുപ്പ്, സ്വാശ്രയ സെന്ററുകൾ, അഫിലിയേറ്റഡ് കോളജുകള് (ഓട്ടോണമസ് കോളജ് ഒഴികെ) എന്നിവിടങ്ങളിലേക്കുള്ള എംബിഎ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർ അതത് പഠനവകുപ്പ് / സെന്റർ / കോളജ് എന്നിവിടങ്ങളിൽ നിന്നുള്ള നിർദ്ദേശാനുസരണം ജൂലൈ 14 നകം പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494 2407016, 2407017, 2407363.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തേഞ്ഞിപ്പലം: 2025 26 അധ്യയന വർഷത്തെ ഇന്റർ കോളജ് മേജർ മാറ്റം / മേജർ നിലനിർത്തിക്കൊണ്ടുള്ള കോളജ് മാറ്റം എന്നിവക്ക് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർ ജൂലൈ ഒൻപതിന് മുൻപായി കോളജുകളുമായി ബന്ധപ്പെടേണ്ടതാണ്. വിദ്യാർഥികൾ ജൂലൈ പത്തിന് അഞ്ചിനുള്ളിൽ പ്രവേശനം നേടണം.
തളിക്കുളം സിസിഎസ്ഐടിയിൽ എംസിഎ സീറ്റൊഴിവ്
തേഞ്ഞിപ്പലം: തൃശ്ശൂർ തളിക്കുളത്തുള്ള കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സിസിഎസ്ഐടി) എംസിഎ പ്രോഗ്രാമിന് ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ ഏഴിന് വൈകീട്ട് മൂന്നിനുള്ളിൽ തളിക്കുളം സിസിഎസ്ഐടിയിൽ ഹാജരാകണം. സംവരണ വിഭാഗക്കാർക്ക് ഫീസിളവ് ലഭിക്കും. ഫോൺ: 9846211861, 8547044182.
ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ സെൻട്രൽ സോഫിസ്റ്റിക്കേറ്റഡ് ഇൻസ്ട്രുമെന്റേഷൻ ഫെസിലിറ്റിയിൽ (സിഎസ്ഐഎഫ്) കരാറടിസ്ഥാനത്തിലുള്ള ടെക്നിക്കൽ അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എംഎസ്സി കെമിസ്ട്രി / ഫിസിക്സ് / നാനോ സയൻസ് / ലൈഫ് സയൻസ് / ബോട്ടണി / സുവോളജി അല്ലങ്കിൽ എംടെക് നാനോ സയൻസ് ആൻഡ് ടെക്നോളജി അല്ലങ്കിൽ ബിടെക് ഇൻസ്ട്രുമെന്റേഷൻ / ബയോ മെഡിക്കൽ എൻജിനീയറിംഗ്. ഉയർന്ന പ്രായപരിധി 36. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. കാലിക്കട്ട് സർവകലാശാലയിൽ ദിവസവേതന / കരാറടിസ്ഥാനത്തിൽ ജോലി ചെയ്തവർക്കും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 17. വിശദമായ വിജ്ഞാപനം സർവകലാശാലാ വെബ്സൈറ്റിൽ https://www.uoc.ac.in/ .
അധ്യാപക നിയമനം
തേഞ്ഞിപ്പലം: മലപ്പുറത്തുള്ള കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) വിവിധ വിഷയങ്ങളിൽ മണിക്കൂർ വേതനാടിസ്ഥാനത്തിലുള്ള ഗസ്റ്റ് അധ്യാപക ഒഴിയുണ്ട്. അഭിമുഖം നടക്കുന്ന തീയതി, വിഷയം എന്നിവ ക്രമത്തിൽ: ജൂലൈ 14 മലയാളം, ഇംഗ്ലീഷ്. ജൂലൈ 15 മാത്തമാറ്റിക്സ്, കോമേഴ്സ്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30 ന് സെന്ററിൽ ഹാജരാകണം. ഫോൺ: 9995450927, 8921436118.
ഐപിആർ അസോസിയേറ്റ് അഭിമുഖം
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയിലെ ഐപിആർ അസോസിയേറ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് ഓൺലൈനായി അപേക്ഷിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം ജൂലൈ 15ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ നടക്കും. യോഗ്യരായി കണ്ടെത്തിയവരുടെ പേരുവിവരങ്ങളും അവർക്കുള്ള നിർദേശങ്ങളും സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ അഭിമുഖം
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയിലെ അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനായി 19.04.2025 തീയതിയിലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം ജൂലൈ 22ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
ഓഡിറ്റ് കോഴ്സ് പരീക്ഷ
കാലിക്കട്ട് സർവകലാശാലാ (സിബിസിഎസ്എസ് 2020 പ്രവേശനം) പ്രൈവറ്റ് രജിസ്ട്രേഷൻ / (സിബിസിഎസ്എസ് 2021, 2022 പ്രവേശനം) വിദൂര വിഭാഗം ബിഎ, ബിഎസ്സി, ബികോം, ബിബിഎ പ്രോഗ്രാമുകളുടെ ഒന്ന് മുതൽ ആറു വരെ സെമസ്റ്ററുകളുടെ എല്ലാ പേപ്പറുകളും ജയിക്കുകയും എന്നാൽ ഒന്ന് മുതൽ നാല് വരെയുള്ള ഓഡിറ്റ് കോഴ്സ് ജയിക്കാത്തതിനാൽ ഡിഗ്രി പൂർത്തീകരിക്കാനാകാത്തവർക്ക് ജൂലൈ 14 വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിൽ വെച്ച് ഓഡിറ്റ് കോഴ്സ് ഓഫ്ലൈൻ പരീക്ഷ നടത്തും. പരീക്ഷാർഥികളുടെ ലിസ്റ്റ് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0494 2407356, 2407494.
വൈവ
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദൂര വിഭാഗം നാലാം സെമസ്റ്റർ (സിബിസിഎസ്എസ് സിഡിഒഇ) എംഎസ്സി മാത്തമാറ്റിക്സ് ഏപ്രിൽ 2025 വൈവ ജൂലൈ 10, 11 തീയതികളിൽ നടക്കും. കേന്ദ്രം: സാമൂതിരീസ് ഗുരുവായൂരപ്പൻ കോളജ് കോഴിക്കോട്.
പ്രാക്ടിക്കൽ പരീക്ഷ
നാലാം സെമസ്റ്റർ ബിവോക് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് ഏപ്രിൽ 2025 പ്രാക്ടിക്കൽ പരീക്ഷ ജൂലൈ ഏഴിന് തുടങ്ങും. കേന്ദ്രം: സെന്റ് മേരീസ് കോളജ് തൃശ്ശൂർ. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷ
വിദൂര വിഭാഗം (പിജി എസ്ഡിഇ സിബിസിഎസ്എസ്) എംഎ, എംഎസ്സി, എംകോം (2022 പ്രവേശനം മുതൽ) ഏപ്രിൽ 2025, (2020, 2021 പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ആഗസ്റ്റ് ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ (2000 സ്കീം 2000 2003 പ്രവേശനം) ബിടെക്, (2000 സ്കീം 2000 2008 പ്രവേശനം) പാർട്ട് ടൈം ബിടെക് ന്യൂമെറിക്കൽ രജിസ്റ്റർ നമ്പറുള്ള വിദ്യാർഥികളുടെ സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.
സംയോജിത ഒന്നും രണ്ടും സെമസ്റ്റർ (2000 സ്കീം 2000 2003 പ്രവേശനം) ബിടെക്, (2000 സ്കീം 2000 2008 പ്രവേശനം) പാർട്ട് ടൈം ബിടെക് സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ (സിസിഎസ്എസ് പിജി) എംഎസ്സി കമ്പ്യൂട്ടർ സയൻസ്, മൈക്രോബയോളജി, ബോട്ടണി, ഫിസിക്സ്, ബയോകെമിസ്ട്രി, ഫോറൻസിക് സയൻസ്, സുവോളജി നവംബർ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം https://uoc.kreap.co.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.