പേരാമ്പ്ര ചാലിക്കരയിലുള്ള കാലിക്കട്ട് സര്‍വകലാശാല റീജണല്‍ സെന്ററില്‍ ഒന്നാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യൂ./എം.സി.എ. പ്രോഗ്രാമുകള്‍ക്ക് ജനറല്‍, എസ്.സി., എസ്.ടി., ഇ.ഡബ്ല്യൂ.എസ്., മുസ്ലിം, എല്‍.സി., ഒ.ബി.എച്ച്. എന്നീ സംവരണ സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്ക് എല്ലാ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 17ന് രാവിലെ 10ന് സെന്ററില്‍ ഹാജരായി പ്രവേശനം നേടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8594039556, 9656913319.
മണ്ണാര്‍ക്കാട് സിസിഎസ്ഐടിയില്‍ ഗസ്റ്റ് അധ്യാപക നിയമനം മണ്ണാര്‍ക്കാടുള്ള കാലിക്കട്ട് സര്‍വകലാശാല സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ (സിസിഎസ്ഐടി) മാത്തമാറ്റിക്സ്, കോമേഴ്സ്, മലയാളം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തിലുള്ള ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ഇവയിലേക്ക് നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കുന്നതിന് യുജിസി നിഷ്കര്‍ഷിക്കുന്ന യോഗ്യതയുള്ള താത്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം ജൂലൈ 21ന് മുന്‍പായി
[email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9446670011.
സര്‍വകലാശാല എന്‍ജിനീയറിംഗ് കോളജില്‍ അധ്യാപക നിയമനം കാലിക്കട്ട് സര്‍വകലാശാല എന്‍ജിനീയറിംഗ് കോളജിലെ (ഐഇടി) ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് പഠനവകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തിലുള്ള അധ്യാപക ഒഴിവിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 22ന് നടക്കും. വിശദ വിവരങ്ങള്‍ കോളജ് വെബ്സൈറ്റില്‍.
പരീക്ഷാ തീയതിയില്‍ മാറ്റം ജൂലൈ 16ന് നടത്താനിരുന്ന നാലാം സെമസ്റ്റര്‍ (2017 സ്കീം 2018 മുതല്‍ 2020 വരെ പ്രവേശനം) ബി.എഡ്. സെപ്റ്റംബര്‍ 2024 ( EDU 12 Creating an Inclusive School) ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവച്ചു. പുനഃപരീക്ഷ ജൂലൈ 21ന് നടക്കും. മറ്റു പരീക്ഷകള്‍ക്ക് മാറ്റമില്ല.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ എല്ലാ അവസരങ്ങളും നഷ്ടമായവര്‍ക്കുള്ള മൂന്നാം സെമസ്റ്റര്‍ (2009 സ്കീം 2014 പ്രവേശനം) പാര്‍ട്ട് ടൈം ബി.ടെക്. സെപ്റ്റംബര്‍ 2024 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ ഓഗസ്റ്റ് 18ന് തുടങ്ങും. കേന്ദ്രം : ടാഗോര്‍ നികേതന്‍, സര്‍വകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
പരീക്ഷാ അപേക്ഷ അഫിലിയേറ്റഡ് കോളജുകളിലെ ഒന്‍പതാം സെമസ്റ്റര്‍ (CBCSS 2020, 2021 പ്രവേശനം) ഇന്റഗ്രേറ്റഡ് പി.ജി. എം.എ. പൊളിറ്റിക്സ് ആന്റ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ്, എം.എ. ഇംഗ്ലീഷ് ആന്റ് മീഡിയാ സ്റ്റഡീസ്, എം.എ. മലയാളം, എം.എ. സോഷ്യോളജി, എം.എസ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണല്‍ ബയോളജി, എം.എസ് സി. സൈക്കോളജി, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ് നവംബര്‍ 2025 റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 28 വരെയും 200 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 16 മുതല്‍ ലഭ്യമാകും.
പ്രാക്ടിക്കല്‍ പരീക്ഷ നാലാം സെമസ്റ്റര്‍ ബി.വോക്. അഗ്രിക്കള്‍ച്ചര്‍ ഏപ്രില്‍ 2025 പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 15ന് തുടങ്ങും. കേന്ദ്രം: പഴശ്ശിരാജാ കോളജ്, പുല്‍പ്പള്ളി.
ഒന്നാം സെമസ്റ്റര്‍ ബി.വോക്. മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്മെന്റ് നവംബര്‍ 2024 പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 15ന് തുടങ്ങും. കേന്ദ്രം: അമല്‍ കോളജി ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, നിലമ്പൂര്‍. വിശദമായ ഷെഡ്യൂള്‍ വെബ്സൈറ്റില്‍.
പരീക്ഷ സര്‍വകലാശാലാ എന്‍ജിനീയറിംഗ് കോളജിലെ (ഐ.ഇ.ടി.) സംയോജിത ഒന്നും രണ്ടും സെമസ്റ്റര്‍ (2014 സ്കീം 2016 മുതല്‍ 2018 വരെ പ്രവേശനം) ബി.ടെക്. ഏപ്രില്‍ 2024 സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 28ന് തുടങ്ങും.വിശദമായ സമയക്രമം വെബ്സൈറ്റില്‍.
പരീക്ഷാഫലം നാലാം സെമസ്റ്റര്‍ ( CCSS) എം.എ. സോഷ്യോളജി ഏപ്രില്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.