തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല അഫിലിയേറ്റഡ് കോളജുകൾ വഴിയും വിദൂര വിഭാഗം മുഖേനയും 2025 അധ്യയന വർഷം ബിരുദപ്രോഗ്രാം (യുജി) വിജയകരമായി പൂർത്തീകരിച്ചവർക്കുള്ള ‘ഗ്രാജ്വേഷൻ സെറിമണി 2025’ വിവിധ കേന്ദ്രങ്ങളിലായി 29ന് തുടങ്ങും. കോഴിക്കോട്, മലപ്പുറം ജില്ലകളുടെ ചടങ്ങ് യഥാക്രം ജൂലൈ 29, 30 തീയതികളിൽ സർവകലാശാലാ ക്യാമ്പസിലെ ഇഎംഎസ് സെമിനാർ കോംപ്ലക്സിൽ നടക്കും. മറ്റു ജില്ലകളിലെ ബിരുദദാന ചടങ്ങ് നടക്കുന്ന തീയതി, കേന്ദ്രം എന്നിവ ക്രമത്തിൽ: വയനാട് ആഗസ്റ്റ് 06 എൻഎംഎസ്എം ഗവ കോളജ് കല്പറ്റ. പാലക്കാട് ആഗസ്റ്റ് 7 അഹല്യ കോളജ് പാലക്കാട്. തൃശ്ശൂർ ആഗസ്റ്റ് 12 വിമല കോളേജ് തൃശ്ശൂർ. ചടങ്ങിൽ വിദ്യാർഥികൾക്ക് വൈസ് ചാൻസിലറിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റ് നേരിട്ട് കൈപ്പറ്റാം. സർട്ടിഫിക്കറ്റ് ഫോൾഡർ, കോൺവൊക്കേഷൻ ഗൗൺ, ക്യാപ്, സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതിന്റെ ഫോട്ടോ, ഗ്രൂപ്പ് ഫോട്ടോ മുതലായവ ചടങ്ങിന്റെ ഭാഗമായി ലഭിക്കും. ചടങ്ങിന്റെ വീഡിയോ തത്സമയം യൂട്യൂബിൽ സംപ്രേക്ഷണം ചെയ്യും.
സ്പോർട്സ് ക്വാട്ടാ പ്രവേശനം തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ 2025 26 അധ്യയന വർഷത്തെ പിജി പ്രവേശനത്തിന് സ്പോർട്സ് ക്വാട്ടയിൽ ഉൾപ്പെട്ടവരുടെ പ്രവേശനം ജൂലൈ 16ന് നടക്കും. യോഗ്യരായവർക്ക് പ്രവേശന മെമ്മോ ഇ മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10 മണിക്ക് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 0494 2407366, ഇ മെയിൽ:
[email protected] .
സീറ്റൊഴിവ് തേഞ്ഞിപ്പലം: വടകരയിലുള്ള കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സിസിഎസ്ഐടി ) ബിസിഎ, ബിഎസ്സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എംഎസ്സി കമ്പ്യൂട്ടർ സയൻസ് എന്നീ പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്. ഫോൺ: 9846564142, 9446993188.
അധ്യാപക നിയമനം തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല എൻജിനീയറിംഗ് കോളജിലെ (ഐഇടി) ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് പഠനവകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള അധ്യാപക ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യൂ ജൂലൈ 23ന് നടക്കും. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ http://www.cuiet.info/.
പരീക്ഷ നാലാം വർഷ (2017 പ്രവേശനം മുതൽ) ഇന്റഗ്രേറ്റഡ് ബിപിഎഡ് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ആഗസ്റ്റ് 18ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാ അപേക്ഷ സർവകലാശാല സെന്ററുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും മൂന്നാം സെമസ്റ്റർ (2024 പ്രവേശനം) ബിഎഡ് നവംബർ 2025 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് 13 വരെയും 200 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 28 മുതൽ ലഭ്യമാകും.