2025 2026 അധ്യയന വർഷത്തേ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ രണ്ടാം അലോട്ട്മെന്‍റിന് ശേഷം നിലനിൽക്കുന്ന സീറ്റുകൾ നികത്തുന്നതിനുള്ള പ്രൊവിഷണൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. റാങ്ക് വിവരം സ്റ്റുഡന്‍റ് ലോഗിനിൽ ലഭ്യമാണ്. പരാതികൾ ജൂലൈ 17ന് വൈകീട്ട് അഞ്ചു വരെ
[email protected] എന്ന ഇമെയിൽ വിലാസത്തിൽ സമർപ്പിക്കാം. അന്തിമ റാങ്ക് പട്ടിക ജൂലൈ 18ന് പ്രസിദ്ധീകരിക്കും. സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള കോളജ് / സെന്‍ററുകളിലെ ഒഴിവുകൾ പരിശോധിച്ച് വിദ്യാർഥികൾക്ക് ജൂലൈ 19 മുതൽ അതത് കോളജ് / സെന്‍ററുകളുമായി ബന്ധപ്പെട്ട് അവർ നിദേശിക്കുന്ന സമയക്രമം പാലിച്ചുകൊണ്ട് പ്രവേശനം നേടാം. പിജി ക്യാപ് 2025 ലേറ്റ് രജിസ്ട്രേഷൻ സൗകര്യം ജൂലൈ 21 മുതൽ ലഭ്യമാകും. ലേറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികളുടെ പ്രവേശനം ജൂലൈ 31ന് ശേഷമായിരിക്കും. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ .
പേരാമ്പ്ര റീജ്യണൽ സെൻ്ററിൽ ബിഎസ്ഡബ്ല്യൂ / ബിസിഎ സീറ്റൊഴിവ് പേരാമ്പ്ര ചാലിക്കരയിലുള്ള കാലിക്കട്ട് സർവകലാശാല റീജ്യണൽ സെന്‍ററിൽ ഒന്നാം സെമസ്റ്റർ ബിഎസ്ഡബ്ല്യൂ / ബിസിഎ പ്രോഗ്രാമുകൾക്ക് സീറ്റൊഴിവുണ്ട്. ഫോൺ: 8594039556, 9656913319.
വാക് ഇൻ ഇന്‍റർവ്യൂ കാലിക്കട്ട് സർവകലാശാല ഫിസിക്കൽ എജ്യുക്കേഷൻ പഠനവകുപ്പിൽ എംപിഎഡ് പ്രോഗ്രാം കൈകാര്യം ചെയ്യുന്നതിന് മണിക്കൂർ അടിസ്ഥാനത്തിലുള്ള അസിസ്റ്റന്‍റ് പ്രഫസർ നിയമനത്തിന് വാക് ഇൻ ഇന്‍റർവ്യൂ ജൂലൈ 25ന് നടക്കും. യുജിസി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർ രണ്ട് കോപ്പി ബയോഡാറ്റയും മറ്റ് മതിയായ രേഖകളും സഹിതം പഠനവകുപ്പ് ഡയറക്ടറുടെ ചേമ്പറിൽ രാവിലെ 10.30ന് ഹാജരാകണം.
പരീക്ഷാ തീയതിയിൽ മാറ്റം എല്ലാ അവസങ്ങളും നഷ്ടമായ പാർട്ട് ടൈം ബിടെക് വിദ്യാർഥികൾക്ക് ജൂലൈ ഒൻപതിന് നടത്താനിരുന്ന സംയോജിത ഒന്നും രണ്ടും സെമസ്റ്റർ (2009 സ്‌കീം 2014 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷ (PTEN 09 104 Engineering Chemistry) ജൂലൈ 28ന് നടത്തും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.
പരീക്ഷാ അപേക്ഷ സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ (2024 പ്രവേശനം) (പ്രോജക്ട് മോഡ്) പിജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലറ്റിക്സ്, പിജി ഡിപ്ലോമ ഇൻ കൊമേർഷ്യൽ ടിഷ്യു കൾച്ചർ ഓഫ് അഗ്രി ഹോർട്ടികൾച്ചർ കോർപസ് നവംബർ 2024 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ജൂലൈ 22 വരെയും 200 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ (2022 പ്രവേശനം മുതൽ) ബിഎഡ് സ്പെഷ്യൽ എജ്യുക്കേഷൻ ഹിയറിംഗ് ഇംപയർമെന്‍റ് / ഇന്‍റലക്ച്വൽ ഡിസെബിലിറ്റി നവംബർ 2025 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് 13 വരെയും 200 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 28 മുതൽ ലഭ്യമാകും.
വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ (സിബിസിഎസ്എസ് യുജി) മൂന്നാം സെമസ്റ്റർ ബികോം, ബിബിഎ, ബിഎ പൊളിറ്റിക്കൽ സയൻസ്, ബിഎ അഫ്സൽ ഉൽ ഉലമ (2023 പ്രവേശനം) നവംബർ 2025, ബിഎ, ബിഎസ്‌സി, ബികോം, ബിബിഎ, ബിഎ അഫ്സൽ ഉൽ ഉലമ, ബിഎ മൾട്ടിമീഡിയ (2020 മുതൽ 2022 വരെ പ്രവേശനം) നവംബർ 2025, ബിഎ മൾട്ടിമീഡിയ (2019, 2020 പ്രവേശനം) നവംബർ 2024 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് നാല് വരെയും 200 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 21 മുതൽ ലഭ്യമാകും.
പരീക്ഷാഫലം ആറാം സെമസ്റ്റർ ബിഎ മൾട്ടിമീഡിയ വിദൂര വിഭാഗം (സിയുസിബിസിഎസ്എസ് 2020, 2021 പ്രവേശനം ) സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ, പ്രൈവറ്റ് രജിസ്‌ട്രേഷൻ (സിബിസിഎസ്എസ് 2022 പ്രവേശനം ) റഗുലർ ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം ഒന്ന്, മൂന്ന് സെമസ്റ്റർ എംബിഎ ഐഎഫ്, എംബിഎ എച്ച്സിഎം ജനുവരി 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
ബിഎംഎംസി (സിബിസിഎസ്എസ്) ഒന്നാം സെമസ്റ്റർ ഏപ്രിൽ 2024, ആറാം സെമസ്റ്റർ ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.