പരീക്ഷാ രജിസ്ട്രേഷൻ
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എംഎഡ് (സിബിസിഎസ്എസ്) റഗുലർ / സപ്ലിമെന്ററി മേയ് 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 05.09.2023 മുതൽ 08.09.2023 വരെയും പിഴയോടുകൂടെ 12.09.2023 ന് വൈകുന്നേരം അഞ്ചു വരെയും അപേക്ഷിക്കാം.
ടൈംടേബിൾ
അഫിലിയേറ്റഡ് കോളജുകളിലെ, 13.09.2023 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം എസ് സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റ അനലിറ്റിക്സ് ഡിഗ്രി , ഒക്ടോബർ 2022 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എം കോം (5 ഇയർ ഇന്റഗ്രേറ്റഡ് ) ( സി ബി സിഎസ്എസ് ), റഗുലർ, മേയ് 2023 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
സപ്ലിമെന്ററി പരീക്ഷാ വിജ്ഞാപനം
കണ്ണൂർ സർവകലാശാല ഐ ടി പഠന വകുപ്പിലെ അഞ്ചാം സെമസ്റ്റർ എംസിഎ ഡിഗ്രി (സിസിഎസ്എസ്) സപ്ലിമെന്ററി (2018 അഡ്മിഷൻ), നവംബർ 2022 പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്റ്റംബർ അഞ്ചു മുതൽ എട്ടുവരെയും പിഴയോട് കൂടെ സെപ്റ്റംബർ 12 വരെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
സീറ്റൊഴിവ്
കണ്ണൂർ സർവകലാശാലയുടെ മാനേജ്മെന്റ് പഠനവകുപ്പിലെയും സെന്റുകളിലെയും എം ബി എ പ്രോഗ്രാമിന് ഒഴിവുവന്ന എസ് സി / എസ് ടി സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 24 ന് പാലയാട് കാമ്പസിലെ പഠനവകുപ്പിൽ വച്ച് നടക്കും. കെ മാറ്റ്, സി മാറ്റ്, കാറ്റ് എന്നിവ നിർബന്ധമില്ല. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പാലയാട് കാമ്പസിലെ പഠനവകുപ്പിൽ എത്തണം.