University News
പ്രൈവറ്റ് രജിസ്ട്രേഷൻ; അപേക്ഷാ തീയതി നീട്ടി
20232024 അക്കാദമിക് വർഷത്തെ പ്രൈവറ്റ് രജിസ്ട്രേഷൻ ബികോം, ബിഎ പൊളിറ്റിക്കൽ സയൻസ്, ബിഎ അഫ്സൽ ഉൽ ഉലമ, ബിഎ കന്നഡ, ബിഎ അറബിക് ആൻഡ് ഇസ്ലാമിക് ഹിസ്റ്ററി, ബിഎ ഉർദു ആൻഡ് ഇസ്ലാമിക് ഹിസ്റ്ററി, എംഎ ഡെവലപ്മെന്‍റ് എക്കണോമിക്സ്, എംകോം, അഫ്സൽ ഉൽ ഉലമ പ്രിലിമിനറി, ബികോം അഡീഷണൽ ഓപ്ഷണൽ കോഓപറേഷൻ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കു ന്നതിനുള്ള സമയപരിധി 15.09.2023 വരെ നീട്ടി. അപേക്ഷയുടെ പ്രിന്‍റ് ഔട്ടും അനുബന്ധ രേഖകളും 23.09.2023 ന് വൈകുന്നേരം നാലിനകം സർവകലാശാലയിൽ സമർപ്പിക്കണം. വിശദമായ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

തീയതി നീട്ടി

കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ കാമ്പസിൽ നടത്തുന്ന പിജി ഡിപ്ലോമ ഇൻ ഡാറ്റ സയൻ സസ് ആൻഡ് അനലിറ്റിക്‌സ് (പിജിഡിഡിഎസ്എ) പ്രോഗ്രാമിന്‍റെ പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കണ്ട അവസാന തീയതി സെപ്റ്റംബർ എട്ടാക്കി ദീർഘിപ്പിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
More News