പിഎച്ച്ഡി രജിസ്ട്രേഷൻ; തീയതി നീട്ടി
കണ്ണൂർ സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലും 202324 വർഷത്തെ പിഎച്ച്ഡി പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി എട്ടു വരെ നീട്ടി. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പിജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ ഗവൺമെന്റ്/എയ്ഡഡ് കോളജുകളിലെ പിജി പ്രോഗ്രാമുകളിൽ എസ്സി/എസ്ടി ഉൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കും 11 മുതൽ 12 വരെ സ്പോട്ട് അഡ്മിഷൻ നടത്തും. പങ്കെടുക്കുന്നവർ അഞ്ചു മുതൽ ഏഴു വരെ അതാത് കോളജുകളിൽ അപേക്ഷ സമർപ്പിക്കണം.
സെൽഫ് ഫിനാൻസിംഗ് കോളേജുകളിലെ എസ്സി/എസ്ടി ഉൾപ്പെടെയുള്ള ഒഴിവുകളിലേക്ക് സെപ്റ്റംബർ 18 മുതൽ 19 വരെ സ്പോട്ട് അഡ്മിഷൻ നടത്തും. പങ്കെടുക്കുന്നവർ സെപ്റ്റംബർ 13 മുതൽ 14 വരെ അതാത് കോളജുകളിൽ അപേക്ഷ സമർപ്പിക്കണം. വേക്കൻസി ലിസ്റ്റ് സർവകലാശാല വെബ്സൈറ്റിൽ നൽകുന്നതായിരിക്കും. ഹെൽപ്പ് ലൈൻ നമ്പർ: 0497 2715261, 0497 2715284, 7356948230
ഇമെയിൽ ഐഡി:
[email protected]. വെബ്സൈറ്റ് : www.admission.kannuruniversity.ac.in
ടൈംടേബിൾ നാല്, അഞ്ച് സെമസ്റ്റർ ബി ടെക് (സപ്ലിമെന്ററിമേഴ്സി ചാൻസ് 2007 മുതൽ 2014 അഡ്മിഷൻ വരെ പാർട്ട് ടൈം ഉൾപ്പെടെ) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.