സർവകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം എസ് സി പ്ലാൻറ് സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത്നോബോട്ടണി (സി ബി സി എസ് എസ് റഗുലർ 2020 അഡ്മിഷൻ) മേയ് 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന / സൂക്ഷ്മ പരിശോധന /ഫോട്ടോകോപ്പി എന്നിവയ്ക്ക് സെപ്റ്റംബർ 18 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
പരീക്ഷാവിജ്ഞാപനം
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എംഎ/ എംഎസ് സി / എംസിഎ/ എംഎൽഐഎസ് സി/ എൽഎൽഎം/ എംബി എ ( സി ബി സി എസ് എസ് ), റഗുലർ/സപ്ലിമെന്ററി , നവംബർ 2023 പരീക്ഷ ഡിസംബർ നാലിന്ആരംഭിക്കും. പരീക്ഷയ്ക്ക് പിഴയില്ലാതെ സപ്തംബർ 21 മുതൽ 28 വരെയും പിഴയോട് കൂടെ ഒക്ടോബർ മൂന്നു വരെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
ബിഎഡ് പ്രവേശനം
കണ്ണൂർ സർവകലാശാലയുടെ കാസർഗോഡ് ടീച്ചർ എഡ്യൂക്കേഷൻ സെന്ററിലെ ദ്വിവർഷ ബി എഡ് പ്രോഗ്രാമുകളിലേക്കുള്ള 202324 അധ്യയന വർഷത്തെ പ്രവേശനത്തിനായി സെപ്റ്റംബർ അഞ്ച് മുതൽ സെപ്റ്റംബർ 11 വരെ ഓൺലൈനായി അപേക്ഷിക്കാം. രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങളും പ്രോസ്പക്ടസും www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഹാൾടിക്കറ്റ്
11/09/2023ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എംഎ ഡിഗ്രി (പ്രൈവറ്റ് രജിസ്ട്രേഷൻ) ഏപ്രിൽ 2023 പരീക്ഷയുടെ ഹാൾടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഫോട്ടോ പതിച്ച് സാക്ഷ്യപ്പെടുത്തിയ ശേഷം ഹാൾടിക്കറ്റിൽ നിർദേശിച്ച സെന്ററുകളിൽ ഹാജരാകേണ്ടതാണ്. ഹാൾടിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തുന്നവർ സർക്കാർ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ കാർഡ് പരീക്ഷാസമയം കൈവശം കരുതണം.
11.09.2023 ന് ആരംഭിക്കുന്ന ബി കോം അഡീഷണൽ കോഓപറേഷൻ (പ്രൈവറ്റ് രജിസ്ട്രേഷൻ 2022 അഡ്മിഷൻ റഗുലർ) ഡിഗ്രി ഏപ്രിൽ 2023 പരീക്ഷയുടെ ഹാൾടിക്കറ്റുകൾ പരീക്ഷയ്ക്ക് ഹാജരാകേണ്ട കേന്ദ്രങ്ങളിൽനിന്നും പരീക്ഷാ തീയതിക്ക് മുൻപായി കൈപ്പറ്റണം. ഹാൾടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുകയോ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനെക്കൊണ്ട് സാക്ഷ്യപ്പെടുത്തുകയോ വേണം. സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവ. അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ് നിർബന്ധമായും ഹാജരാക്കണം. അപേക്ഷിച്ച പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമുള്ളതിനാൽ വിദ്യാർഥികൾ വെബ്സൈറ്റ് സന്ദർശിച്ച് തങ്ങളുടെ പരീക്ഷാ കേന്ദ്രങ്ങൾ എവിടെയാണെന്ന് ഉറപ്പുവരുത്തണം.
സീറ്റ് ഒഴിവ്
കണ്ണൂർ സർവകലാശാലയുടെ ഐ സി എം പറശിനിക്കടവിലെ എം ബി എ പ്രോഗ്രാമിൽ ഒഴിവുവന്ന സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്തംബർ ഏഴിന് രാവിലെ പത്തിന് പാലയാട് കാസിൽ വച്ച് നടക്കും. കെ മാറ്റ്, സി മാറ്റ്, കാറ്റ് എന്നിവ നിർബന്ധമില്ല. താത്പര്യമുള്ള വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൃത്യസമയത്തുതന്നെ പാലയാട് കാമ്പസിൽ എത്തണം.
കണ്ണൂർ സർവകലാശാലയുടെ പഠനവകുപ്പിലെയും സെന്ററുകളിലെയും എം ബി എ പ്രോഗ്രാമിൽ ഒഴിവുവന്ന എസ് സി / എസ് ടി സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്തംബർ ഏഴിന് രാവിലെ പത്തിന് പാലയാട് കാമ്പസിൽ നടക്കും. കെ മാറ്റ്, സി മാറ്റ്, കാറ്റ് എന്നിവ നിർബന്ധമില്ല. താത്പര്യമുള്ള വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൃത്യസമയത്തുതന്നെ പാലയാട് ക്യാമ്പസിൽ എത്തണം.
കണ്ണൂർ സർവകലാശാല നീലേശ്വരം കാമ്പസിൽ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് എംകോം പ്രോഗ്രാമിൽ ജനറൽ, എസ് സി, എസ് ടി, മുസ്ലിം, ഒബിസി, ഇ ഡബ്ല്യൂ എസ്, വിഭാഗങ്ങളിൽ ഒഴിവുവന്ന സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ ഏഴിന് നടക്കും. പ്ലസ്ടുവിന് 50 ശതമാനതിൽ കുറയാത്ത മാർക്കാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ള വിദ്യാർഥികൾ രാവിലെ പത്തിന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി പഠനവകുപ്പിൽ എത്തണം. ഫോൺ: 7510396517.
കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം ഡോ. പി കെ രാജൻ മെമ്മോറിയൽ കാമ്പസിലെ എം എ മലയാളം പ്രോഗ്രാമിന് ജനറൽ വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവർ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം സെപ്തംബർ ഏഴിന് രാവിലെ 11ന് വകുപ്പ് മേധാവിക്ക് മുൻപിൽ നേരിട്ട് എത്തണം. ഡിഗ്രി പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റ് അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. ഫോൺ നമ്പർ : 8606050283, 8593950384.