കണ്ണൂർ സർവകലാശാല ജേർണലിസം ആൻഡ് മീഡിയാ സ്റ്റഡീസ് പഠനവകുപ്പിൽ ദിവസവേതന അടിസ്ഥാനത്തിൽ അസിസ്റ്റന്‍റ് പ്രഫസർ തസ്തികയിലേക്ക് വാക് ഇൻ ഇന്‍റർവ്യൂ നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 13 ന് രാവിലെ 9.30ന് പഠനവകുപ്പിൽ ഹാജരാകണം.
സെനറ്റ് തെരഞ്ഞെടുപ്പ്
കണ്ണൂർ സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനവും തെരഞ്ഞെടുപ്പ് സമയക്രമവും സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
അസൈൻമെന്‍റ്; തീയതി നീട്ടി
പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിഎ ഇക്കണോമിക്സ്, ബിഎ അഫ്സൽ ഉൽ ഉലമ, ബിഎ ഹിസ്റ്ററി, ബിഎ പൊളിറ്റിക്കൽ സയൻസ്, ബിഎ കന്നഡ, ബിഎ മലയാളം, ബിഎ ഇംഗ്ലിഷ്, ബി ബിഎ, ബി കോം ഡിഗ്രി (2020, 2021, 2022 പ്രവേശനം റഗുലർ/സപ്ലിമെന്‍ററി), നവംബർ 2022 സെഷൻ ഇന്‍റേണൽ ഇവാല്വേഷന്‍റെ ഭാഗമായുള്ള അസൈൻമെന്‍റ് സെപ്റ്റംബർ 16ന് വൈകുന്നേരം നാലിനു മുൻപായി വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കണം. സർവകലാശാല വെബ്സൈറ്റിൽ നിന്നും അസൈൻമെന്‍റ് ചോദ്യങ്ങളും മാർഗനിർദേശങ്ങളും ഡൗൺലോഡ് ചെയ്യാം.
ഹാൾ ടിക്കറ്റ്
സെപ്റ്റംബർ 13ന് ആരംഭിക്കുന്ന ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജിലെ ഒന്നാം സെമസ്റ്റർ എം എസ് സി സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡാറ്റ അനലിറ്റിക്സ് ഡിഗ്രി , ഒക്ടോബർ 2022 (റഗുലർ 2022 അഡ്മിഷൻ) പരീക്ഷയുടെ ഹാൾടിക്കറ്റുകളും നോമിനൽറോളും സർവകലാശാല വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ് ഹാൾടിക്കറ്റ് ലഭിക്കാത്ത വിദ്യാർഥികൾ സർവകലാശാലയുമായി ബന്ധപ്പെടണം.
പ്രായോഗിക പരീക്ഷ
രണ്ടാം സെമസ്റ്റർ ബിഎസ് സി ഫുഡ് ടെക്നോളജി (റഗുലര്‍), ഏപ്രില്‍ 2023 ന്‍റെ പ്രായോഗിക പരീക്ഷ സെപ്റ്റംബര്‍ 15 ന് വയനാട് ഡബ്ള്യു എം ഒ ഇമാം ഗസാലി ആർട്സ് ആൻഡ് സയൻസ് കോളജിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടണം.