കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എംപിഇഎസ് (സിബിസിഎസ്എസ് റെഗുലർ ), നവംബർ 2022 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയം/ സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 21 ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.
ബിഎഡ് പ്രവേശനം
കണ്ണൂർ സർവകലാശാലയുടെ കാസർഗോഡ് ടീച്ചർ എഡ്യൂക്കേഷൻ സെന്ററിലെ ദ്വിവർഷ ബിഎഡ് പ്രോഗ്രാമുകളിലേക്കുള്ള 202324 അധ്യയന വർഷത്തെ പ്രവേശനത്തിനായി 11 വരെ ഓൺലൈനായി അപേക്ഷിക്കാം. രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങളും പ്രോസ്പക്ടസും www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
കണ്ണൂർ സർവകലാശാലാ നാലുവർഷ ബിരുദപരീക്ഷാ വിജ്ഞാപനം
വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്ന്, രണ്ട് വർഷ ബിരുദം (2011 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) ഏപ്രിൽ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 19 മുതൽ 28 വരെയും പിഴയോടുകൂടി 30 വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) നവംബർ 2022 പരീക്ഷകൾക്ക് പിഴയില്ലാതെ 20 മുതൽ 26വരെയും പിഴയോടുകൂടി 28 വരെയും അപേക്ഷിക്കാം. പരീക്ഷാവിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.