University News
പരീക്ഷാ വിജ്ഞാപനം
നവംബർ14, 2023ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ്, നവംബർ 2023 ) പരീക്ഷകൾക്ക് പിഴയില്ലാതെ 26 മുതൽ ഓക്ടോബർ അഞ്ചുവരേയും പിഴയോടു കൂടി ഓക്ടോബർ ഏഴുവരേയും അപേക്ഷിക്കാം. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ ടൈംടേബിൾ

ഓക്ടോബർ10 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിരുദം (റെഗുലർ / സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്2019 അഡ്മിഷൻ മുതൽ) നവംബർ 2023 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈ റ്റിൽ പ്രസിദ്ധീകരിച്ചു.

പ്രായോഗികപരീക്ഷകൾ

ഒന്നാം സെമസ്റ്റർ പിജിഡിഎൽഡി (റെഗുലർ/ സപ്ലമെന്‍ററി ), നവംബർ 2022 പ്രായോഗിക പരീക്ഷകൾ തങ്കയം, ഫാപ്പിൻസ് കമ്യൂണിറ്റി കോളജ് ഓഫ് ബിഹേവിയർ മാനേജ്‌മെന്‍റിൽ വച്ച് 2023 സെപ്റ്റംബർ 20 തീയതിയിൽ നടത്തുന്നതാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടേണ്ടതാണ്.

കണ്ണൂർ സർവകലാശാലാ കാമ്പസ് ലെവൽ ഫോക്കസ് പ്രോഗ്രാമിന് തുടക്കമായി

കണ്ണൂർ: സർവകലാശാലയിലെ വിവിധ കാമ്പസുകളിലെയും പഠനവകുപ്പുകളിലേയും വിദ്യാർഥിക ൾക്കായി സംഘടിപ്പിക്കുന്ന കാമ്പസ് ലെവൽ ഫോക്കസ് പ്രോഗ്രാമിന് സർവകലാശാലാ ആസ്ഥാന ത്ത് തുടക്കമായി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ നിർവഹിച്ചു. ഡെപ്യൂട്ടി ലൈബ്രേറിയൻ ടി.കെ. പ്രിയ, ഡോ. സൂരജ് എം ബഷീർ, കെ.പി. അനീഷ് കുമാർ, നവീൻ മനോമോ ഹൻ, ജീനാ ഭായ് എന്നിവർ സ്‌കോളർഷിപ്പ്, കരിയർ ഗൈഡൻസ് ആൻഡ് പ്ലെയ്സ്മെന്‍റ്, ഇൻക്യൂബേ ഷൻ ആൻഡ് ഇന്നോവേഷൻ, ഐസിസി, സെൻട്രൽ ലൈബ്രറി ആൻഡ് ഇ റിസോഴ്‌സസ് എന്നീ വിഷയങ്ങളിലായി ക്ലാസുകൾ കൈകാര്യം ചെയ്തു.


സീറ്റൊഴിവ്

കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം നിയമ പഠന വകുപ്പിലെ ത്രിവത്സര എൽഎൽബി പ്രോഗ്രാ മിൽ എസ്ടി, എൽസി വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നാളെ രാവിലെ 11 ന് മഞ്ചേശ്വരം കാമ്പസിൽ വകുപ്പ് മേധാവിക്ക് മുമ്പാകെ എത്തണം. ഫോൺ: 9567277063, 73069 30294.

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ എൻവയോൺമെന്‍റൽ സ്റ്റഡീസ് പഠനവകുപ്പിൽ എംഎസ് സി എൻവയോൺമെന്‍റൽ സയൻസ് പ്രോഗ്രാമിന് എൻആർഐ വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. ഫോൺ: 9746602652, 9946349800.
More News