University News
റാ​ങ്ക് ലി​സ്റ്റ്
202324 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റി​ലെ വി​വി​ധ ബി ​എ​ഡ് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റ് സ​ർ​വ​ക​ലാ​ശാ​ല അ​ഡ്മി​ഷ​ൻ വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. റാ​ങ്ക് ലി​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ 18നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം bedsws@kannuruniv.ac.in എ​ന്ന ഇ​മെ​യി​ൽ ഐ​ഡി​യി​ൽ അ​റി​യി​ക്ക​ണം.

പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ

2017 18 വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ട‌െ അ​ഞ്ചാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി (ന​വം​ബ​ർ 2023) പ​രീ​ക്ഷ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ 10 ന് ​ആ​രം​ഭി​ക്കും.

ഹാ​ൾ ടി​ക്ക​റ്റ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ I & II സെ​മെ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി, മൂ​ന്നാം സെ​മെ​സ്റ്റ​ർ ബി ​ടെ​ക് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (മേ​ഴ്സി ചാ​ൻ​സ്2007 2014 അ​ഡ്മി​ഷ​ൻ​സ് പാ​ർ​ട് ടൈം ​ഉ​ൾ​പ്പെ​ടെ) ന​വം​ബ​ർ 2022 എ​ന്നീ പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള പു​തു​ക്കി​യ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ് സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പ​രീ​ക്ഷാ​കേ​ന്ദ്രം ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ താ​വ​ക്ക​ര കാ​മ്പ​സ് ആ​യി​രി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മൂ​ന്നാം വ​ർ​ഷം ബി​എ /ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ /ബി​കോം /ബി​ബി​എ /ബി​സി​എ /ബി​എ​സ് സി (​വി​ദൂ​ര വി​ദ്യാ​ഭ്യാ​സം 2011 മു​ത​ൽ 2019 വ​രെ അ​ഡ്‌​മി​ഷ​ൻ സ​പ്ലി​മെ​ന്റ​റി) ഡി​ഗ്രി മാ​ർ​ച്ച് 2023 പ​രീ​ക്ഷാ​ഫ​ല​വും ബി ​കോം അ​ഡീ​ഷ​ണ​ൽ കോ​ഓ​പ​റേ​ഷ​ൻ മാ​ർ​ച്ച് 2023 പ​രീ​ക്ഷാ ഫ​ല​വും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പു​ന​ർ മൂ​ല്യ​നി​ർ​ണ​യ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2023 ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ മൂ​ല്യ​നി​ർ​ണ​യ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​യ ഫ​ല​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. പൂ​ർ​ണ​ഫ​ല​പ്ര​ഖ്യാ​പ​നം മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ന​ട​ത്തു​ന്ന​താ​ണ്. റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ പു​തി​യ മാ​ർ​ക്കു​ക​ൾ ചേ​ർ​ത്ത് ല​ഭി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല. എ​ന്നാ​ൽ ഈ ​ഫ​ലം ല​ഭി​ച്ച​തോ​ടെ ബി​രു​ദം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ർ​ക്ക് ല​ഭി​ച്ചി​ട്ടു​ള്ള ഫൈ​ന​ൽ ഗ്രേ​ഡ് /മാ​ർ​ക്ക് കാ​ർ​ഡും, റി​സ​ൽ​ട്ട് മെ​മ്മോ​യു​ടെ ഡൌ​ൺ​ലോ​ഡ് ചെ​യ്ത പ​ക​ർ​പ്പും സ​ഹി​തം, മാ​ർ​ക്ക് ലി​സ്റ്റ് പു​തു​ക്കി ല​ഭി​ക്കു​ന്ന​തി​നു​ള​ള അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട ടാ​ബു​ലേ​ഷ​ൻ സെ​ക്ഷ​നി​ൽ സ​മ​ർ​പ്പി​ക്ക​ണം.

ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​ള്ള അ​പേ​ക്ഷ​ക​ളി​ലെ ന്യൂ​ന​ത​ക​ൾ പ​രി​ഹ​രി​ക്കാം

2022 സെ​പ്റ്റം​ബ​ർ മാ​സം വ​രെ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് (ബി​രു​ദ കോ​ഴ്സു​ക​ൾ മാ​ത്രം) അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​രും എ​ന്നാ​ൽ അ​പേ​ക്ഷ​യി​ലെ ന്യൂ​ന​ത​ക​ൾ കൊ​ണ്ട് നാ​ളി​തു​വ​രെ​യാ​യി സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​താ​യി​ട്ടു​ള്ള​വ​ർ 2023 ഒ​ക്ടോ​ബ​ർ ഇ​രു​പ​താം തീ​യ​തി​ക്കു​ള്ളി​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് സെ​ക്ഷ​നി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി ന്യൂ​ന​ത​ക​ൾ പ​രി​ഹ​രി​ക്ക​ണം. നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ന്യൂ​ന​ത​ക​ൾ പ​രി​ഹ​രി​ക്കാ​ത്ത അ​പേ​ക്ഷ​ക​ൾ നി​രു​പാ​ധി​കം നി​ര​സി​ക്ക​പ്പെ​ടും. എ​ന്നാ​ൽ ടി ​അ​പേ​ക്ഷ​ക​ർ​ക്ക് നി​ശ്ചി​ത ഫീ​സ് ഒ​ടു​ക്കി പു​തു​താ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് ത​ട​സ​ങ്ങ​ളി​ല്ല.