സെപ്റ്റംബർ 28 ലെ പരീക്ഷകൾ പുതുക്കി നിശ്ചയിച്ചു
നബിദിനാവധി മാറ്റിയ സാഹചര്യത്തിൽ സെപ്റ്റംബർ 28ന് നടത്താൻ നിശ്ചയിച്ച ഒന്ന്, രണ്ട് സെമസ്റ്റർ ബിടെക് സപ്ലിമെന്ററി മേഴ്സി ചാൻസ് (നവംബർ 2022) പരീക്ഷകൾ ഒക്ടോബർ 10 നും രണ്ടാം സെമസ്റ്റർ പിജിഡിസിപി (റെഗുലർ/സപ്ലിമെന്ററി) മേയ് 2023 പരീക്ഷകൾ സെപ്റ്റംബർ 29നും നടക്കും.
പരീക്ഷാഫലം
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര് എംഎസ്സി കൗൺസിലിംഗ് സൈക്കോളജി (റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ഒക്ടോബർ 2022 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയം/സൂക്ഷ്മപരിശോധന/പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ നാലിന് വൈകുന്നേരം അഞ്ചു വരെയാണ്.
പുനർ മൂല്യനിർണയ ഫലം
അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ ബിഎഡ് ഡിഗ്രി (നവംബർ 2022) പരീക്ഷകളുടെ പുനർമൂല്യ നിർണയ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ വിജ്ഞാപനം
മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ രണ്ടാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (റെഗുലർ) മേയ് 2023 പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ മൂന്ന് വരെയും പിഴയോടു കൂടി അഞ്ചു വരെയും അപേക്ഷിക്കാം. പരീക്ഷ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
സീറ്റൊഴിവ്
കണ്ണൂർ സർവകലാശാല പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ എംഎസ്സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി പ്രോഗ്രാമിന് മൂന്ന് സീറ്റുകൾ ഒഴിവുണ്ട്. ലാംഗ്വേജ് പേപ്പറുകൾ ഒഴികെ 55 ശതമാനം മാർക്കോടെ ബിഎസ്സി ഫിസിക്സ്/കെമിസ്ട്രി ബിരുദമാണ് യോഗ്യത. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 29ന് രാവിലെ 10.30ന് പഠന വകുപ്പിലെത്തണം. ഫോൺ: 9447956884, 8921212089.
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ എംഎസ്സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിന് ഒരു സീറ്റ് ഒഴിവുണ്ട്. ബിഎസ്സി ലൈഫ് സയൻസ് വിഷയങ്ങൾ/കെമിസ്ട്രി/ഫിസിക്സ്/കംപ്യൂട്ടർ സയൻസ്/മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി പഠനവകുപ്പിൽ സെപ്റ്റംബർ 27ന് രാവിലെ 11 ന് മുന്പ് എത്തണം. ഫോൺ: 8968654186.
കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസിലെ എംഎ ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ് പ്രോഗ്രാമിന് ഒരു സീറ്റ് ഒഴിവുണ്ട്. ഏതെങ്കിലും ഒരു വിഷയത്തിൽ 45 ശതമാനത്തിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവർ സെപ്റ്റംബർ 26 ന് ഉച്ചകഴിഞ്ഞ് രണ്ടിന് അസൽ സർട്ടിഫിക്കറ്റുകളുമായി മാനന്തവാടി കാമ്പസിലെ പഠനവകുപ്പിൽ എത്തണം. ഫോൺ: 9400582022.
കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം നിയമ പഠന വകുപ്പിൽ 202324 വർഷത്തിലേക്കുള്ള ത്രിവത്സര എൽഎൽബി പ്രോഗ്രാമിൽ ഓപ്പൺ, ഇഡബ്ല്യുഎസ്, എസ്ടി (രണ്ട് സീറ്റുകൾ), എൽസി (ഒന്ന്) വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 27ന് രാവിലെ 11ന് മഞ്ചേശ്വരം കാമ്പസിലെ പഠനവകുപ്പിൽ എത്തണം.
പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ എൽഎൽഎം പ്രോഗ്രാമിൽ എസ്സി, എസ്ടി വിഭാഗത്തിൽ (എസ്സിരണ്ട്, എസ്ടിഒന്ന്) സീറ്റുകൾ ഒഴിവുണ്ട് . 45 ശതമാനം മാർക്കോടുകൂടിയ നിയമബിരുദമാണ് യോഗ്യത. അഭിമുഖം സെപ്റ്റംബർ 27ന് രാവിലെ10ന് നടക്കും. ഫോൺ: 04902347210.