സർവകലാശാലയുടെ സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസ് പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എംഎഡ് ഡിഗ്രി (സിബിസിഎസ്എസ് റെഗുലർ/സപ്ലിമെന്ററി) മേയ് 2023 പരീക്ഷയുടെ ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എംഎസ്സി പ്ലാന്റ് സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ എത്നോബോട്ടണി (സിബിസിഎസ്എസ്റെഗുലർ2021 അഡ്മിഷൻ) നവംബർ 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് ഒക്ടോബർ 10ന് വൈകുന്നേരം അഞ്ച് വരെ അപേക്ഷിക്കാം.
ടൈംടേബിൾ
ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ) റെഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്, നവംബർ 2022, ആറ് (ഏപ്രിൽ 2023), ഏഴ് സെമസ്റ്റർ (നവംബർ 2022) ബി ടെക് (സപ്ലിമെന്ററിമേഴ്സി ചാൻസ്) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പുതുക്കിയ പരീക്ഷാ വിജ്ഞാപനം
ഏഴ്, മൂന്ന് സെമസ്റ്റർ ബിഎ എൽഎൽബി നവംബർ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ ഒക്ടോബർ ഒൻപത് മുതൽ 12 വരെയും പിഴയോടുകൂടി 16 വരെയും അപേക്ഷിക്കാം. 2019 മുതൽ പ്രവേശനം നേടിയ വിദ്യാർഥികൾ എസ്ബിഐ ഇപേ മുഖേന മാത്രം പരീക്ഷാഫീസ് അടയ്ക്കണം. പുതുക്കിയ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.