പരീക്ഷാ രജിസ്ട്രേഷൻ
കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എംപിഇഎസ് (സിബിസിഎസ്എസ്) റെഗുലർ, മേയ് 2023 പരീക്ഷകൾക്ക് പിഴയില്ലാതെ ഡിസംബർ ഒന്നു മുതൽ രണ്ടു വരെയും പിഴയോടുകൂടെ നാലിന് വൈകുന്നേരം അഞ്ചുവരെയും അപേക്ഷിക്കാം.
ഹാൾടിക്കറ്റ്
സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എംഎ/ എംഎസ് സി/ എംബിഎ/ എം ലിബ് ഐഎസ് സി/ എംസിഎ/ എൽഎൽഎം ഡിഗ്രി (സിബിസി എസ്എസ് റഗുലർ/ സപ്ലിമെന്ററി) നവംബർ 2023 പരീക്ഷയുടെ ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
അസൈൻമെന്റ്; തീയതി നീട്ടി
പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ ബിഎ ഇക്കണോമിക്സ്/ ബിഎ മലയാളം/ ബിഎ അഫ്സൽ ഉൽ ഉലമ/ ബിഎ ഇംഗ്ലിഷ്/ ബിഎ ഹിസ്റ്ററി/ ബിഎ പൊളിറ്റിക്കൽ സയൻസ്/ ബിബിഎ/ ബികോം ഡിഗ്രി (റഗുലർ 2021 പ്രവേശനം/ സപ്ലിമെന്ററി 2020 പ്രവേശനം) നവംബർ 2023 സെഷൻ ഇന്റേണൽ ഇവാല്വേഷന്റെ ഭാഗമായുള്ള അസൈൻമെന്റ് ഡിസംബർ അഞ്ചിന് വൈകുന്നേരം നാലിന് മുന്പായി സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗിൽ സമർപ്പിക്കണം.
ടൈംടേബിൾ
ജനുവരി 10 ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ് സി കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (റഗുലർ),ഒക്ടോബർ 2023, 03.01.2024 നു ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിഎ എൽഎൽബി (റഗുലർ / സപ്ലിമെന്ററി ), നവംബർ 2023 എന്നീ പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയ ഫലം
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എംഎസ് സി കെമിസ്ട്രി, എംഎസ്ഡബ്ല്യൂ (ഏപ്രിൽ 2023) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.