സർവകലാശാല പഠനവകുപ്പുകളിലെ എംഎ/എംഎസ്സി/എംബിഎ/എംസിഎ/എംഎഡ്/എൽഎൽഎം/എംഎൽഐ എസ്സി ഡിഗ്രി (സിസിഎസ്എസ് 2015 സിലബസ്) സപ്ലിമെന്ററി (2019 അഡ്മിഷൻ) ഒന്നാം സെമസ്റ്റർ നവംബർ 2021, രണ്ടാം സെമസ്റ്റർ മേയ് 2022, മൂന്നാം സെമസ്റ്റർ നവംബർ 2022, നാലാം സെമസ്റ്റർ മേയ് 2023 പരീക്ഷകളുടെയും അഞ്ചാം സെമസ്റ്റർ എംസിഎ ഡിഗ്രി (സിസിഎസ്എസ്) സപ്ലിമെന്ററി (2018 അഡ്മിഷൻ) നവംബർ 2022 പരീക്ഷയുടെയും ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിലെ രണ്ടാം സെമസ്റ്റർ എംപിഇഎസ് (റെഗുലർ), മേയ് 2023 പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.
ഡിസംബർ 15ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിഎഡ് ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2023 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഡിസംബർ 12ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പിജിഡിഎൽഡി (റെഗുലർ/സപ്ലിമെന്ററി) മേയ് 2023 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. സപ്ലിമെന്ററി പരീക്ഷയ്ക്കു രജിസ്റ്റർ ചെയ്ത 2019 അഡ്മിഷന് മുമ്പുള്ള വിദ്യാർഥികൾ പരീക്ഷാകേന്ദ്രത്തിൽ നിന്ന് ഹാൾടിക്കറ്റ് കൈപ്പറ്റണം.
പ്രായോഗിക പരീക്ഷകൾ
മൂന്നാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് ഡിഗ്രി, ഒക്ടോബർ 2023 പ്രായോഗിക പരീക്ഷകൾ ഡിസംബർ 11,12,13 തീയതികളിൽ അതത് കോളജിൽ നടക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
തീയതി പുതുക്കി നിശ്ചയിച്ചു
ഒന്നാം സെമസ്റ്റർ ബിരുദ (റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്2014 അഡ്മിഷൻ മുതൽ മേഴ്സി ചാൻസ് ഉൾപ്പെടെ) നവംബർ 2023 പരീക്ഷകൾക്ക് ഡിസംബർ 14 മുതൽ 20 വരെ പിഴയില്ലാതെയും 22 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം. 2023 അഡ്മിഷൻ റെഗുലർ വിദ്യാർഥികളുടെ ഫീ സ്റ്റേറ്റ്മെന്റ്, അഫിഡവിറ്റ്/2014 മുതൽ 2018 അഡ്മിഷൻ വരെയുള്ള വിദ്യാർഥികളുടെ അപേക്ഷകളുടെ പ്രിന്റൗട്ട്, ഫീ രസീത് എന്നിവ സർവകലാശാലയിൽ സമർപ്പിക്കുവാനുള്ള അവസാന തീയതി ഡിസംബർ 26.
സെനറ്റ് തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ
കണ്ണൂർ: കണ്ണൂർ സർവകലാശാല സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിൽ കോളജുകളിലെ അനധ്യാപക ജീവനക്കാർ, സർവകലാശാല അധ്യാപകർ, ഗവ. കോളജ് അധ്യാപകർ, സ്വകാര്യ (എയ്ഡഡ്) കോളജ് അധ്യാപകർ എന്നീ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ യഥാക്രമം ഡിസംബർ 13, 14, 16, 18 തീയതികളിൽ സർവകലാശാല ആസ്ഥാനത്ത് നടക്കും.