നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി പിജി പ്രോഗ്രാമിലേക്ക് അപക്ഷ ക്ഷണിച്ചു
കണ്ണൂർ, മഹാത്മാ ഗാന്ധി സർവകലാശാലകൾ സംയുക്തമായി നടത്തുന്ന 202526 അധ്യയന വർഷത്തിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എംഎസ് സി.കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി), എംഎസ്സി ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോ ടെക്നോളജി) എന്നീ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താത്പര്യമുള്ളവർ കണ്ണൂർ സർവകലാശാല വെബ്സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യണം. രണ്ട് സർവകലാശാലകളുടെയും വൈദഗ്ധ്യവും പഠന സൗകര്യങ്ങളും വിദ്യാർഥികൾക്ക് പ്രയോജനപ്പെടും വിധം പ്രസ്തുത പ്രോഗ്രാമുകളുടെ സിലബസ് ക്രമീകരിച്ചിട്ടുള്ളതിനാൽ വിദ്യാർത്ഥികൾക്ക് കൂടുതൽ ജോലി സാധ്യതയും ഗവേഷണ സാധ്യതകളുമുണ്ട്.
കണ്ണൂർ സർവകലാശാലയിലെ (സ്വാമി ആനന്ദതീർഥ കാമ്പസ്, പയ്യന്നൂർ) കെമിസ്ട്രി, ഫിസിക്സ് വിഭാഗവും മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് നാനോസയൻസ് ആൻഡ് നാനോടെക്നോളജിയും സംക്തമായാണ് കോഴ്സുകൾ നടത്തുന്നത്. കെമിസ്ട്രിയിലോ ഫിസിക്സിലോ ഉള്ള ബിരുദമോ അല്ലെങ്കിൽ ഓണേഴ്സ് ബിരുദമോ ആണ് ഈ കോഴ്സിൽ ചേരാനുള്ള അടിസ്ഥാന യോഗ്യത. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് (www.kannuruniversity.ac.in)
എംഎഡ് പ്രോഗ്രാം പ്രവേശനം
കണ്ണൂർ സർവകലാശാലയുടെ ധർമശാല, സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടത്തുന്ന രണ്ടു വർഷ എംഎഡ് പ്രോഗ്രാമിന് (2025 പ്രവേശനം) അപേക്ഷ ക്ഷണിച്ചു. കണ്ണൂർ സർവകലാശാല അംഗീകരിച്ച ബിഎഡ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയ്ക്ക് കുറഞ്ഞത് 50 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് നേടിയവർക്കും കണ്ണൂർ സർവകലാശാല അംഗീകരിച്ച നാലു വർഷത്തെ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യുക്കേഷൻ ഡിഗ്രി പ്രോഗ്രാം (ബിഇഐഇഡി/ബിഎസ്സി ഇഎഡ്/ ബിഎഇഡി) യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ടി പ്രോഗ്രാമിന്റ് യോഗ്യത പ്രോഗ്രാമുകളുടെ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. എന്നാൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിക്കകം മതിയായ യോഗ്യത നേടിയരിക്കണം. അപേക്ഷിക്കേണ്ട രീതി: സർവകലാശാലയുടെ അഡ്മിഷൻ വെബ്സൈറ്റിൽ (https://admission.kannuruniversity.ac.in/) ലഭ്യമായ ലിങ്ക് വഴി ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ പ്രിന്റ് ഔട്ട് പഠനവകുപ്പിലേക്കോ സർവകലാശാലയിലേക്കോ അയക്കേണ്ടതില്ല. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി : 20062025. വിശദമായ പ്രോസ്പക്ടസ് സർവകലാശാലാ വെബ് സൈറ്റിൽ (https://admission.kannuruniversity.ac.in/) ലഭ്യമാണ്. ഫോൺ: 7356948230.
പുനർ മൂല്യനിർണയ ഫലം
ബികോം അഡിഷണൽ കോ ഓപറേഷൻ (ഏപ്രിൽ 2024), സർവകലാശാലയുടെ വിവിധ പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റർ പിജി ഡിഗ്രി (നവംബർ 2024), മൂന്നാം സെമസ്റ്റർ പിജി ഡിഗ്രി (നവംബർ 2024)എന്നീ പരീക്ഷകളുടെ പുനർ മൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു
ടൈം ടേബിൾ
04.06.2025 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എംബിഎ (റഗുലർ / സപ്ലിമെന്ററി ) ഏപ്രിൽ 2025 പരീക്ഷയുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈൽറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷാ രജിസ്ട്രേഷൻ
2024ൽ പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേന വിവിധ ബിരുദ കോഴ്സുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾ, സ്റ്റുഡന്റ് രജിസ്ട്രേഷനും കോഴ്സ് സെലക്ഷനും 2025 മേയ് ആറു മുതൽ 12 വരെ ഓൺലൈൻ വഴി നടത്തേണ്ടതാണ് .
09.06.2025 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദ (പ്രൈവറ്റ് രജിസ്ട്രേഷൻ 2024 അഡ്മിഷൻ റഗുലർ ) നവംബർ 2024 പരീക്ഷകൾക്ക് 15.05.2025 മുതൽ 19.05.2025 വരെ പിഴയില്ലാതെയും 20.05.2025 വരെ പിഴയോടുകൂടിയും അപേക്ഷിക്കാവുന്നതാണ് . വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.