കണ്ണൂർ: ജൂൺ നാലിന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എംസിഎ (റഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) മേയ് 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബിരുദ മേഴ്സി ചാൻസ് പരീക്ഷ
കണ്ണൂർ: 2009 മുതൽ 2013 വരെയുള്ള വർഷങ്ങളിൽ അഫിലിയേറ്റഡ് കോളജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കുള്ള ആറാം സെമസ്റ്റർ ബിരുദ മേഴ്സി ചാൻസ് പരീക്ഷകൾക്ക് ആറ് മുതൽ 15 വരെ പിഴയില്ലാതെയും 17 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.മേഴ്സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ അപേക്ഷയോടൊപ്പം റീ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള നിശ്ചിതമാതൃകയിലുള്ള അപേക്ഷ , ഫീസ് അടച്ച രസീത് സഹിതം സമർപ്പിക്കണം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ വിജ്ഞാപനം
കണ്ണൂർ: ജൂൺ 11 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം സി എ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) മെയ് 2025 പരീക്ഷകൾക്ക് 5 മുതൽ 9 വരെ പിഴയില്ലാതെയും 12 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്..