University News
പരീക്ഷഫലം പ്രസിദ്ധീകരിച്ചു
കണ്ണൂർ: അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റർ ബിരുദം (റെഗുലർ/സപ്ലിമെന്‍ററി ഇംപ്രൂവ്മെന്‍റ്) ഏപ്രിൽ, 2025 പരീക്ഷാഫലം 19 ന് പ്രസിദ്ധീകരിച്ചു. പരിക്ഷാഫലം, റിസൾട്ട് സ്റ്റാറ്റിസ്റ്റിക്സ് എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പുന:പരിശോധന/സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയുടെ അപേക്ഷകൾ 30 വരെ ഓൺലൈനായി സ്വീകരിക്കുന്നതാണ്.

വിജയശതമാനം : ബി എ 56.91, ബി കോം49.02, ബി എസ് സി / ബി സി എ58.45, ബി.ബി.എ 48.18, ബി.ബി.എ (ടി.ടി.എം) 32.6 , ബി.ബി.എ (എ എച്ച് )50, ബി.ടി.ടി.എം 44.55 , ബി എം സി 75, ബി എസ് ഡബ്ല്യൂ 58.16 , ബി എ അഫ്സൽ ഉൽ ഉലമ 81.51.

പരീക്ഷാരജിസ്‌ട്രേഷൻ തീയതി നീട്ടി

കണ്ണൂർ: വിദ്യാർഥികളുടെ അപേക്ഷ പരിഗണിച്ച് പ്രൈവറ്റ് രജിസ്ട്രേഷൻ (2024 അഡ്മിഷൻ ) ബിരുദ പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ നവംബർ 2024 സെഷൻ പരീക്ഷയ്ക്ക്മുന്നോടിയായുള്ള സ്റ്റുഡന്‍റ് രജിസ്ട്രേഷൻ / കോഴ്സ് സെലെക്ഷൻ 21 വരെ ദീർഘിപ്പിച്ചു. അനുസൃതമായി പരീക്ഷാ രജിസ്ട്രേഷൻ 26 ന് ആരംഭിക്കും. പുതുക്കിയ പരീക്ഷാ വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും.

ടൈം ടേബിൾ

കണ്ണൂർ: പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് ) നവംബർ 2024 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു