കണ്ണൂർ സർവകലാശാല ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ഐടി എഡ്യുക്കേഷൻ സെന്ററിൽ എംസിഎ കോഴ്സിലേക്ക് നിലവിൽ താത്കാലിക ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ (യുജിസി മാനദണ്ഡ പ്രകാരം), അസൽ സർട്ടിഫിക്കറ്റുകളും, ഒന്നു വീതം പകർപ്പുകളുമായി പഠന വകുപ്പ് മേധാവി മുമ്പാകെ ജൂൺ നാലിന് രാവിലെ 10 ന് പാലയാട് കാമ്പസില് ഹാജരാകണം
പ്രൈവറ്റ് രജിസ്ട്രേഷൻ പ്രോഗ്രാമുകളിലേക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം
കണ്ണൂർ സർവകലാശാല 202526 അധ്യയന വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദം (FYUGP പാറ്റേൺ), ബിരുദാനന്തര ബിരുദം പ്രോഗ്രാമുകളിലേക്കും സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുമുള്ള പ്രവേശനത്തിന് ഓൺലൈൻ ആയി അപേക്ഷിക്കാം. സർവകലാശാല വെബ്സൈറ്റിൽ [www.kannuruniversity.ac.in] → ACADEMICS → PRIVATE REGISTRATION → REGISTRATION ലിങ്ക് വഴി രജിസ്ട്രേഷൻ നടത്താം. അവസാന തീയതി: 15.07.2025.
പുതുക്കിയ പരീക്ഷാ തീയതി
കാലാവസ്ഥ മുന്നറിയിപ്പ് മൂലം മാറ്റി വച്ച 26.05.2025 ലെ അഞ്ച് (നവംബർ 2024 ) , ആറ് (ഏപ്രിൽ 2025 ) സെമസ്റ്റർ ബിരുദ സ്പെഷൽ പരീക്ഷകളും , മൂന്ന് (ഒക്ടോബർ 2024 ) നാല് (ഏപ്രിൽ2025 ) സെമസ്റ്റർ ബിരുദാനന്തര ബിരുദ സ്പെഷൽ പരീക്ഷകളും ജൂൺ നാലിന് നടക്കും. പരീക്ഷാ സമയം/കേന്ദ്രം മാറ്റമില്ല
2025 മേയ് 26, 28, 30 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ ബിഎഡ് (റെഗുലർ / സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2025 പരീക്ഷകൾ യഥാക്രമം ജൂൺ 04 ,09 ,11 തീയതികളിൽ നടക്കും.
പ്രായോഗിക പരീക്ഷകൾ
നാലാം സെമസ്റ്റർ ബിഎസ്സി ഹോം സയൻസ്/സുവോളജിഡിഗ്രി (ഏപ്രിൽ 2025 ), പ്രായോഗിക പരീക്ഷകൾ, ജൂൺ അഞ്ചു മുതൽ ജൂൺ 17 വരെ അതാതു കോളജുകളിൽ നടക്കും . വിഷയംതിരിച്ചു ള്ള വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
തീയതി നീട്ടി
അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ ബിഎഡ് (ഏപ്രിൽ 2025 ) പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ ഇന്റേർണൽ മാർക്ക് സമർപ്പിക്കുവാനുള്ള തീയതി ജൂൺ 12 വരെ നീട്ടി.