പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിലെ സംഗീത പഠന വകുപ്പിൽ എംഎ മ്യൂസിക് പ്രോഗ്രാമി ലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത 45 ശതമാനം മാർക്കോടെ ബിഎ മ്യൂസിക് ബിരുദം. ഏതെങ്കിലും വിഷയത്തിൽ 45 ശതമാനം മാർക്കോടെ ബിരുദവും സംഗീതാഭിരുചിയുമുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 12. കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ .www.admission.kannuruniversity.ac.in
കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള പിലാത്തറയിലെ ലാസ്യ കോളജ് ഓഫ് ഫൈൻ ആർട്സിൽ എംഎ ഭരതനാട്യം, ബിഎ ഭരതനാട്യം, ബിഎ കർണാട്ടിക് മ്യൂസിക് പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ സർവകലാശാല അഡ്മിഷൻ വെബ്സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചതിനു ശേഷം അപേക്ഷയുടെ പകർപ്പ് പ്രസ്തുത കോളജിൽ സമർപ്പിക്കേണ്ടതാണ്. ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്തി ജൂൺ 10 ഉം, ബിരുദ പ്രോഗ്രാമുകൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 17 ഉം ആണ്.
അസിസ്റ്റന്റ് പ്രഫസർ; ജോലി ഒഴിവ് കണ്ണൂർ: സർവകലാശാല ഹിന്ദി വിഭാഗത്തിൽ (നീലേശ്വരം കാന്പസ്) താത്കാലികാടിസ്ഥാനത്തിൽ ഒരു അസിസ്റ്റന്റ് പ്രഫസറുടെ ഒഴിവുണ്ട്. യുജിസി നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉള്ള താത്പര്യ മുള്ള ഉദ്യോഗാർഥികൾ ജൂൺ 10 നു രാവിലെ 10.30 ന് ഡിപ്പാര്‍ട്ട്മെന്റില്‍ നടക്കുന്ന ഇന്റർവ്യൂവിൽ അസല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കേണ്ടതാണ്.ഫോൺ: 8921288025.
കണ്ണൂർ സർവകലാശാലയുടെ മാനന്തവാടി കാമ്പസിൽ സസ്യശാസ്ത്ര പഠന വകുപ്പിൽ ദിവസ വേതന അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസറുടെ ഒരു താത്കാലിക ഒഴിവുണ്ട്. (യോഗ്യത എംഎസ്സി ബോട്ടണി/പ്ലാന്റ് സയൻസ് നെറ്റ്/പിഎച്ച്ഡി) താത്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ ഒന്‍പതിന് രാവിലെ 11:30 ന് വകുപ്പ് തലവൻ മുമ്പാകെ ഹാജരാകേണ്ട താണ്.
താത്കാലിക അധ്യാപക നിയമനം: അപേക്ഷാ തീയതി നീട്ടി കണ്ണൂർ: സർവകലാശാലയ്ക്ക് കീഴിലെ വിവിധ പഠന വകുപ്പുകളിൽ/സെന്ററുകളിൽ ഒരു വർഷ കാലാവധി വ്യവസ്ഥയിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള Guest Faculty/ Sports Trainer തസ്തികകളിലേക്ക് യോഗ്യരായവർക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ12 വരെ നീട്ടി.
വിവിധ പഠനവകുപ്പുകളിലെയും സെന്ററുകളിലെയും ഒഴിവുകളുടെ വിശദ വിവരങ്ങൾ, യോഗ്യത, വേതനം തുടങ്ങി എല്ലാ വിശദവിവരങ്ങളും സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് .
കൂടുതൽ വിവരങ്ങൾക്കായി www.kannuruniversity.ac.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക .
ബന്ധപ്പെടേണ്ട നമ്പർ 04972715228/ Technical : 6282963687, 0497 2715178.
ടൈം ടേബിൾ അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും, ജൂൺ 18 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പ്രോജക്ട് മൂല്യനിർണയം, വൈവ വോസി തളിപ്പറമ്പ , ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പിലെ നാലാം സെമസ്റ്റർ എംഎ ഡിസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേർണൻസ്/പബ്ലിക് പോളിസി ആൻഡ് ഡെവലപ്മെന്റ്/സോഷ്യൽ എന്റർപ്രൗണർഷിപ് ആൻഡ് ഡെവലപ്മെന്റ് ഡിഗ്രി, (ഏപ്രിൽ 2025) പ്രോജക്ട് മൂല്യനിർണയം, വൈവ വോസി പരീക്ഷകൾ ജൂൺ 9,10 തീയതികളിലേക്ക് പുനക്രമീകരിച്ചിരിക്കുന്നു .
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ പിജി ഡിഗ്രി (റെഗുലർ/സപ്ലിമെൻററി) ഏപ്രിൽ 2025, വിവിധ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകൾ/പ്രോജക്ട് മൂല്യനിർണയം/വൈവവോസി എന്നിവ താഴെ പറയുന്ന തീയതികളിൽ അതാത് കോളജുകളിൽ നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.
1. എംഎസ്സി ഫിസിക്സ്/ എംഎസ്സി ഫിസിക്സ് വിത്ത് കംപ്യൂട്ടേഷണൽ ആൻഡ് നാനോ സയൻസ് സ്പെഷലൈസേഷൻ 2025 ജൂൺ 9,10
2. എംഎസ്സി കൗൺസിലിംഗ് സൈക്കോളജി 2025 ജൂൺ 13,16
3. എംഎസ്സി സുവോളജി/ എംഎസ്സി സുവോളജി (സ്ട്രക്ട്ച്ചർ, ഫിസിയോളജി, ഡെവലപ്മെൻറ്; ക്ലാസിഫിക്കേഷൻ ഓഫ് ആനിമൽസ്) 2025 ജൂൺ 23 മുതൽ 27 വരെ.
ഐടിഇസി പാലയാട് കാമ്പസ് അഞ്ചു വർഷ ഇന്റഗ്രേറ്റഡ് എംസിഎ പ്രോഗ്രാമിന് അപേക്ഷിക്കാം 202526 അധ്യയന വർഷത്തിൽ, കണ്ണൂർ സർവകലാശാല പാലയാട് കാമ്പസിലെ ഐടി എഡ്യൂക്കേ ഷൻ സെന്ററിലെ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് കംപ്യൂട്ടർ അപ്ലിക്കേഷൻ പ്രോഗ്രാമിന്റെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഹയർ സെക്കൻഡറി പരീക്ഷയിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ അപ്ലിക്കേഷൻ, ഇൻഫോർമാറ്റിക്സ് പ്രാക്റ്റീസസ് എന്നിവയിൽ ഏതെങ്കിലും ഒരു വിഷയം പഠിച്ച് 50 ശതമാനം കുറയാത്ത മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. സർവകലാശാല ചട്ടങ്ങൾ പ്രകാരമുള്ള മാർക്ക് ഇളവ് ബാധകമാണ്.
പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന അപേക്ഷകർ കണ്ണൂർ യൂണിവേഴ്സിറ്റി വെബ്സൈറ്റ് (www.admission.kannuruniversity.ac.in) മുഖേന ഓണ്‍ലൈൻ ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്.
പ്രവേശനം ലഭിക്കുന്നവർക്ക് ആവശ്യമെങ്കിൽ മൂന്നു വർഷം പൂർത്തിയാകുമ്പോഴോ നാല് വർഷം പൂർത്തിയാകുമ്പോഴോ വിടുതൽ ചെയ്യാവുന്നതാണ്. അങ്ങനെയുള്ളവർക്ക് അവർ നേടിയ ക്രഡിറ്റിന്റെ അടിസ്ഥാനത്തിൽ ബിസിഎ ഡിഗ്രി, എംഎസ്സി (Hons.) ഡിഗ്രി എന്നിങ്ങനെയുള്ള ബിരുദങ്ങൾ ലഭിക്കുന്നതാണ്.
പ്രസ്തുത പ്രോഗ്രാം പ്രവേശനത്തിന്റെ മറ്റ് വ്യവസ്ഥകൾ, 202526 അധ്യയന വർഷത്തിൽ പഠന വകുപ്പുകളിലെ വിവിധ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി ഇറക്കിയിട്ടുള്ള പ്രോസ്പെക്ടസ് അടിസ്ഥാനമാക്കിയും, പ്രോഗ്രാമിന്റെ റെഗുലേഷൻ പ്രകാരവുമായിരിക്കും.
ഓണ്‍ലൈൻ രജിസ്ട്രേഷൻ ഫീസ് എസ്സി/എസ്ടി/PwBD വിഭാഗങ്ങൾക്ക് 300 രൂപയും മറ്റ് വിഭാഗങ്ങൾക്ക് 600രൂപയുമാണ്.
SBI epay വഴി ഓണ്‍ലൈനായാണ് രജിസ്ട്രേഷൻ ഫീസ് അടയ്ക്കേണ്ടത്. ഡിഡി, ചെക്ക്, ചലാൻ തുടങ്ങിയവ സ്വീകരിക്കുന്നതല്ല. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും ഓൺലൈൻ പേയ്മെന്റിന്റെ പ്രിന്റൗട്ടും സൂക്ഷിക്കേണ്ടതും അഡ്മിഷൻ സമയത്ത് അതാത് പഠന വകുപ്പുകളിലേക്ക് സമർപ്പിക്കേണ്ടതുമാണ്.
വെയിറ്റേജ്/ സംവരണാനുകൂല്യം ആവശ്യമുള്ള വിദ്യാർഥികൾ പ്രസ്തുത വിവരങ്ങൾ ഓണ്‍ലൈൻ രജിസ്ട്രേഷനുള്ള അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം അഡ്മിഷൻ സമയത്ത് പ്രസ്തുത രേഖകൾ ഹാജരാക്കിയാലും മേല്പറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല. പ്രോസ്പെക്ടസ് ഉൾപ്പെടെയുള്ള കൂടുതല്‍ വിവരങ്ങൾ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷികൾ സ്വീകരിക്കു ന്ന അവസാന തിയതി 17.06.2025. സംശയങ്ങൾക്ക് ഫോൺ /ഇമെയില്‍ മുഖാന്തരം മാത്രം ബന്ധപ്പെ ടുക. ഹെൽപ്പ് ലൈൻ നമ്പർ :+914954262995 ,7356948230. E mail id:
[email protected].