അഞ്ചു വർഷ ഇന്റഗ്രേറ്റഡ് ഫിസിക്കൽ സയൻസ് പ്രോഗ്രാം
കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ പ്ലസ്ടു സയൻസ് യോഗ്യതയുള്ള വിദ്യാർഥികൾക്ക് ബിരുദ പഠനത്തിന് അവസരം. 202526 അധ്യയനവർഷത്തിൽ കണ്ണൂർ സർവകലാശാല ഫിസിക്സ്കെമിസ്ട്രി പഠനവകുപ്പുകൾ സംയുക്തമായി ഒരുക്കുന്ന അഞ്ചു വർഷ ഇന്റഗ്രേറ്റഡ് ഫിസിക്കൽ സയൻസ് പ്രോഗ്രാം വഴി വിദ്യാർഥികൾക്കു നൂതന ബിരുദ/ബിരുദാനന്തര ബിരുദ കോഴ്സുകൾ പഠിക്കാം. മൂന്ന് വർഷം കഴിഞ്ഞാൽ ഫിസിക്സ്/കെമിസ്ട്രി ബിരുദ പഠനം പൂർത്തിയാക്കി ബിഎസ്സി സർട്ടിഫിക്കറ്റ് നേടാം. തുടർന്നു പഠിക്കുന്നവർക്ക് നാലാം വർഷം ഓണേഴ്സ് ബിരുദമോ ഗവേഷണത്തോടു കൂടിയുള്ള ഓണേഴ്സ് ബിരുദമോ കരസ്ഥമാക്കാം. ഗവേഷണത്തിനു മുൻതൂക്കം നൽകി കൊണ്ടുള്ള അഞ്ചാം വർഷം ആറു മാസത്തെ ആഴത്തിലുള്ള പ്രോജക്ട് പഠനത്തിനും ഗവേഷണത്തിനും ശേഷം എംഎസ്സി ബിരുദം (ഫിസിക്സ്/കെമിസ്ട്രി) നേടാൻ വിദ്യാർഥിക്ക് അവസരം ഉണ്ട്. പ്രവേശനത്തിന് admission.kannuruniversity.ac.in/ വഴി അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത പ്ലസ്ടു സയൻസ് (കുറഞ്ഞത് 50 ശതമാനം മാർക്ക്). കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക. ഫോൺ: 9447649820, 04972806401.
കരാർ അധ്യാപക നിയമനം അപേക്ഷ തീയതി നീട്ടി
കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകളിൽ ഒരു വർഷ കാലാവധി വ്യവസ്ഥയിൽ കരാർ അടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രഫസർ തസ്തികകളിലേക്ക് യോഗ്യരായവർക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 12 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക് www.kannuruniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0497 2715228. ടെക്നിക്കൽ: 0497 2715178, 6282963687.
പ്രായോഗിക പരീക്ഷകൾ
നാലാം സെമസ്റ്റർ ബിഎസ്സി സൈക്കോളജി/ഇലക്ട്രോണിക്സ്/ബയോ ഇൻഫോമാറ്റിക്സ്/ഫോറസ്റ്ററി/ജിയോളജി /ബിബിഎ ടിടിഎം/ഏവിയേഷൻ ഹോസ്പിറ്റാലിറ്റി/ബി കോം/ ബിബിഎ ഡിഗ്രി ഏപ്രിൽ 2025 പ്രായോഗിക പരീക്ഷകൾ ജൂൺ 9 മുതൽ ജൂൺ17 വരെ അതാതു കോളജുകളിൽ നടക്കും. വിഷയം തിരിച്ചുള്ള വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (റെഗുലർ/സപ്ലിമെന്ററി) നവംബർ 2024 ഒന്നാം സെമസ്റ്റർ ബിഎ എൽഎൽബി (അഞ്ചു വർഷ ഇന്റഗ്രേറ്റഡ്) നവംബർ 2024 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസിന്റെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോക്കോപ്പിക്കുമുള്ള അപേക്ഷകൾ ജൂൺ 19 വൈകുന്നേരം അഞ്ചു വരെ സർവകലാശാലയിൽ സ്വീകരിക്കും.
ടൈം ടേബിൾ
അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എംസിഎ (റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) മേയ് 2025 രണ്ടാം സെമസ്റ്റർ എംബിഎ (റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.