സർവകലാശാല പഠനവകുപ്പുകളിലെ എംഎ/എംഎസ്സി/എംസിഎ/എംഎൽഐഎസ്സി/എൽഎൽഎം/എംബിഎ/എംപിഇഎസ് ഡിഗ്രി ഒന്നാം സെമസ്റ്റർ (2024 അഡ്മിഷൻ), മൂന്നാം സെമസ്റ്റർ (2023 അഡ്മിഷൻ) (സിബിസിഎസ്എസ് സപ്ലിമെന്ററി) ജനുവരി 2025, പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഉത്തരക്കടലാസുകളുടെ പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ജൂൺ 26ന് വൈകുന്നേരം അഞ്ചു വരെ ഓഫ്ലൈനായി അപേക്ഷിക്കാം.
സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ ജിയോഇൻഫർമാറ്റിക്സ് ഫോർ സ്പെഷൽ പ്ലാനിംഗ് (റഗുലർ/സപ്ലിമെന്ററി), നവംബർ 2024 പരീക്ഷയുടെ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്.
ഉത്തര കടലാസുകളുടെ പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ജൂൺ 27ന് വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം.
പരീക്ഷാ രജിസ്ട്രേഷൻ
എംജി സർവകലാശാലയുമായി സംയോജിച്ച് കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ ജോയിന്റ് പ്രോഗ്രാം ഇൻ എംഎസ്സി കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോടെക്നോളജി)/എംഎസ്സി ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) (ജോയിന്റ് സിഎസ്എസ് റെഗുലർ/സപ്ലിമെന്ററി), മേയ് 2025 പരീക്ഷകൾക്ക് പിഴയില്ലാതെ ജൂൺ 24 മുതൽ 28 വരെയും പിഴയോടു കൂടി ജൂൺ 30 വരെയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പിജി പരീക്ഷകൾ ജൂലൈ ഒന്നിന് ആരംഭിക്കും
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025 പരീക്ഷകൾ ജൂലൈ ഒന്നിന് ആരംഭിക്കുന്ന വിധം പുതുക്കി നിശ്ചയിച്ചു. ടൈംടേബിൾ ഉടൻ പ്രസിദ്ധീകരിക്കും
പിജി പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രസിദ്ധീകരിച്ചു
കണ്ണൂർ സർവകലാശാലയും മഹാത്മാഗാന്ധി സർവകലാശാലയും സംയുക്തമായി നടത്തുന്ന എംഎസ്സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി), എംഎസ്സി ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയുടെ ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു. കണ്ണൂർ സർവകലാശാല വെബ്സൈറ്റ് മുഖേന പ്രൊഫൈൽ ലോഗിൻ ചെയ്ത് അപേക്ഷകർക്ക് തങ്ങളുടെ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
കണ്ണൂർ സർവകലാശാല പയ്യന്നൂർ കാമ്പസിൽ പ്ലസ്ടു സയൻസുകാർക്ക് പഠനാവസരം
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ കാമ്പസിൽ പ്ലസ്ടു സയൻസ് യോഗ്യതയുള്ള വിദ്യാർഥികൾക്ക് ബിരുദ പഠനത്തിന് അവസരം. 202526 അധ്യയനവർഷത്തിൽ കണ്ണൂർ സർവകലാശാല ഫിസിക്സ്കെമിസ്ട്രി പഠനവകുപ്പുകൾ സംയുക്തമായി ഒരുക്കുന്ന അഞ്ചു വർഷ ഇന്റർഗ്രേറ്റഡ് ഫിസിക്കൽ സയൻസ് പ്രോഗ്രാം വഴി വിദ്യാർഥികൾക്കു നൂതന ബിരുദ/ബിരുദാനന്തര ബിരുദ കോഴ്സുകൾ പഠിക്കാം. മൂന്ന് വർഷം കഴിഞ്ഞാൽ ഫിസിക്സ്/കെമിസ്ട്രി ബിരുദ പഠനം പൂർത്തിയാക്കി ബിഎസ്സി സർട്ടിഫിക്കറ്റ് നേടാം. തുടർന്നു പഠിക്കുന്നവർക്ക് നാലാം വർഷം ഓണേഴ്സ് ബിരുദമോ ഗവേഷണത്തോടു കൂടിയുള്ള ഓണേഴ്സ് ബിരുദമോ കരസ്ഥമാക്കാം. ഗവേഷണത്തിനു മുൻതൂക്കം നൽകി കൊണ്ടുള്ള അഞ്ചാം വർഷം ആറു മാസത്തെ ആഴത്തിലുള്ള പ്രോജക്ട് പഠനത്തിനും ഗവേഷണത്തിനും ശേഷം എംഎസ്സി ബിരുദം (ഫിസിക്സ്/കെമിസ്ട്രി) നേടാൻ വിദ്യാർഥിക്ക് അവസരം ഉണ്ട്. പ്രവേശനത്തിന് admission.kannuruniversity.ac.in/ വഴി അപേക്ഷിക്കാം. പ്ലസ്ടു സയൻസ് (കുറഞ്ഞത് 50ശതമാനം മാർക്ക്) ആണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക. ഫോൺ: 9447649820, 04972806401.