University News
പരീക്ഷാ ടൈംടേബിൾ
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എംഎ/എംഎസ്‌സി/എംബിഎ/ എംഎൽഐഎസ്‌സി/എംസിഎ/എൽഎൽഎം/എംപിഇഎസ്/എംഎഡ് (സിബിസിഎസ്എസ്റെഗുലർ/സപ്ലിമെന്‍ററി), മേയ് 2025 പരീക്ഷയുടെ ടൈം ടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

ഹാൾ ടിക്കറ്റ്

അഫിലിയേറ്റഡ് കോളജുകളിലെയും, ഐടി എഡ്യൂക്കേഷൻ സെന്‍ററുകളിലെയും 25ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംസിഎ ഡിഗ്രി (റെഗുലർ / സപ്ലിമെന്‍ററി /ഇംപ്രൂവ്മെന്‍റ് ) മേയ് 2025 പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

അസിസ്റ്റൻറ് പ്രഫസർ നിയമനം

കണ്ണൂർ: സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് ഡിപ്പാർട്ട്മെൻറിൽ അസിസ്റ്റൻറ് പ്രഫസർ തസ്തികയിൽ ഉള്ള രണ്ട് ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം+നെറ്റ്/ പിഎച്ച്ഡി ആണ് യോഗ്യത. താത്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 26 രാവിലെ 10.30 നു ബിഹേവിയറൽ സയൻസ് ഡിപ്പാർട്മെന്‍റിൽ കൂടിക്കാഴ്ചയ്ക്കായി എത്തേണ്ടതാണ് ഫോൺ: 04972782441.

കണ്ണൂർ സർവകലാശാല മാങ്ങാട്ട്പറമ്പ കാമ്പസിലുള്ള എൻവയോൺമെന്‍റൽ സ്റ്റഡീസ് പഠനവകു പ്പിൽ ദിവസ വേതന അടിസ്ഥാനത്തിൽ രണ്ട് അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂൺ 26ന് രാവിലെ 10.30നു എൻവയോൺമെന്‍റൽ സ്റ്റഡീസ് പഠനവകുപ്പിൽ. ഫോൺ: 9946349800, 9746602652.

കണ്ണൂർ സർവകലാശാല മലയാളം വകുപ്പിൽ ( ഡോ. പി.കെ രാജൻ മെമ്മോറിയൽ കാമ്പസ്, നീലേ ശ്വരം ) താല്കാലികാടിസ്ഥാനത്തിൽ ഒരു അസിസ്റ്റൻറ് പ്രഫസറുടെ ഒഴിവുണ്ട്. യുജിസി നിഷ്കർ ഷിക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികൾ 25ന് രാവിലെ 11 ന് മലയാളം വകുപ്പിൽ നടത്തുന്ന കൂടികാഴ്ചയിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ട താണ്. ഫോൺ: 8606050283 ,9605307885.

സർവകലാശാലാ പഠന വകുപ്പുകളിലെ/സെന്‍ററുകളിലെ വിവിധ പിജി പ്രോഗ്രാമുകളുടെ പ്രവേശന ത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
202526 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ/സെന്‍ററുകളിലെ വിവിധ പിജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് കണ്ണൂർ സർവകലാശാല വെബ്‌സൈറ്റിൽ (www.admission.kannuruniversity.ac.in) പ്രസിദ്ധീകരിച്ചു.

പഠന വകുപ്പുകളിലെ പി.ജി. പ്രോഗ്രാമുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
സംശയങ്ങൾക്ക് ഫോൺ/ഇമെയിൽ മുഖാന്തിരം മാത്രം ബന്ധപ്പെടുക.
ഹെൽപ്പ് ലൈൻ നമ്പർ: +914954262995, 7356948230, Email id: [email protected]

യുജി (FYUGP/FYIMP)രണ്ടാം അലോട്ട്മെന്‍റ് നിർദേശങ്ങൾ

2025 26 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്‍റ് admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ ആപ്ലിക്കേ ഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്‍റ് പരിശോധിക്കേ ണ്ടതും രണ്ടാം അലോട്ട്മെന്‍റിൽ ആദ്യമായി (First time) അലോട്ട്മെന്‍റ് ലഭിച്ചവർ അഡ്മിഷന്‍ ഫീസ് ഓൺലൈനായി നിർബന്ധമായും അടച്ചതിന് ശേഷം അലോട്ട്മെന്‍റ് ലഭിച്ച കോളജുകളിൽ 2025 ജൂൺ 30 നകം (SBIePay വഴി) അഡ്മിഷന് വേണ്ടി ഹാജരാവേണ്ടതാണ്. മറ്റു രീതികളില്‍ ഫീസ് അടച്ചാല്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അഡ്മിഷൻ ഫീസ് 990 രൂപയാണ്. (SC/ST വിഭാഗത്തിന് 925 രൂപ).
ഒന്നാം അലോട്ട്മെന്‍റുകളിൽ അലോട്ട്മെന്‍റ് ലഭിച്ച്, ഫീസ് അടച്ച വിദ്യാർഥികൾ ഹയർ ഓപ്ഷൻ ലഭിച്ചാൽ വീണ്ടും ഫീസ് അടക്കേണ്ടതില്ല. നിശ്ചിത അഡ്മിഷൻ ഫീസ് ഒടുക്കി കോളജുകളിൽ പ്രവേശനം നേടാത്തവർ തുടർന്നുള്ള അല്ലോട്മെന്‍റുകളിൽ നിന്നും പുറത്താകുന്നതാണ്.

കോളജ് പ്രവേശനം

കണ്ണൂർ: ഒന്ന്, രണ്ട്, അലോട്ട്മെന്‍റുകളിൽ അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർഥികൾക്ക് അഡ്മിഷൻ ലഭിക്കുന്നതിനായി കോളജുകളിൽ ഹാജരാക്കുന്നതിനുള്ള അലോട്ട്മെന്‍റ് മെമ്മോ ഇന്നു മുതൽ വെബ്‌സൈറ്റിൽ നിന്നും ലഭ്യമാകും.അലോട്ട്മെന്‍റ് മെമ്മോയിൽ നല്കിയിരിക്കുന്ന കാലയളവിൽ അലോട്ട്മെന്‍റ് ലഭിച്ച കോളജുകളിൽ അഡ്‌മിഷന് വേണ്ടി ഹാജരാകേണ്ടതാണ്.
ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിയിൽ അഡ്മിഷൻ എടുക്കാൻ സാധിക്കാത്തവർ, അതാത് കോളജ് പ്രിൻസിപ്പലുമായി ബന്ധപ്പെടേണ്ടതാണ്. കോളജുകളിൽ പ്രവേശനം നേടുന്ന എല്ലാ വിദ്യാർഥികൾക്കും APAAR ID നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.നിലവിൽ APAAR ID ഇല്ലാത്ത വിദ്യാർഥികൾ www.abc.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് APAAR ID ജനറേറ്റ് ചെയ്യേണ്ടാതാണ്.

അലോട്ട്മെന്‍റ് മെമ്മൊയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശന സമയത്ത് അതാത് കോളജുകളിൽ ഹാജരാക്കേണ്ടതാണ്.

1 . ഓൺലൈൻ അപേക്ഷയുടെ പ്രിന്‍റ് ഔട്ട്, അലോട്മെന്‍റ് മെമ്മോ
2.രജിസ്‌ട്രേഷൻ ഫീസ്, സർവകലാശാല അഡ്മിഷൻ ഫീസ് എന്നിവ ഓൺലൈനായി അടച്ച രസീതിയുടെ പ്രിന്‍റ് ഔട്ട്
3. യോഗ്യതാ പരീക്ഷയുടെ അസൽ മാർക്ക് ലിസ്റ്റ്
4. ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
5. ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്
6. കോഴ്സ് ആൻഡ് കോണ്ടക്ട് സർട്ടിഫിക്കറ്റ്
7. അസൽ കമ്യൂണിറ്റി/Caste സർട്ടിഫിക്കറ്റ് (SC/ST വിഭാഗങ്ങൾക്ക്), കമ്യൂണിറ്റി/ Caste തെളിയിക്കുന്നതിനുള്ള ഏതെങ്കിലും വിദ്യാഭ്യാസ രേഖ (OEC വിഭാഗങ്ങൾക്ക്) EWS വിഭാഗമാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (ബാധകമായവർക്ക്)
8. അസൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (SEBC വിഭാഗങ്ങൾക്ക്)
9. ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസൽ സർട്ടിഫിക്കേറ്റ്
10. HSE,VHSE,THSLC,CBSE,CISCE,NIOS,കേരള പ്ലസ് ടു തുല്യത പരീക്ഷ എന്നിവ ഒഴികെ മറ്റു ബോർഡുകളിൽ നിന്നും യോഗ്യത പരീക്ഷ പാസായവർ കണ്ണൂർ സർവകലാശാലയുടെ Recognition Certificate ഹാജരാക്കേണ്ടതാണ്.
11.നേറ്റിവിറ്റി തെളിയിക്കുന്നതിനാവശ്യമായ ഏതെങ്കിലും രേഖ.
12.അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്‌

സർവകലാശാലയിലെ റെഗുലർ വിദ്യാർഥികൾക്ക് 202526 അധ്യയന വര്ഷം മുതൽ ഏർപ്പെടുത്തുന്ന ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്‍റ് പോളിസിയുടെ പ്രീമിയം തുകയുടെ ആവശ്യത്തിലേക്കായി പ്രവേശനസമയത്ത് വിദ്യാർഥികൾ മറ്റ് ഫീസുകൾക്കൊപ്പം സ്റ്റുഡന്‍റ് വെൽഫെയർ ഫണ്ടിലേക്ക് നിശ്ചിത തുക കൂടി ഒടുക്കേണ്ടതുണ്ട്. (അഫിലിയേറ്റഡ് കോളജുകളിൽ 200 രൂപയും, സർവകലാശാല പഠനവകുപ്പുകളിൽ 500 രൂപയും)

താത്കാലിക പ്രവേശനം

ഹയർ ഓപ്ഷൻ നിലനിർത്തുന്നവർ ഇപ്പോൾ അലോട്ട്മെന്‍റ് ലഭിച്ച കോളജിൽ താത്കാലിക പ്രവേശനം നേടേണ്ടതാണ്. ഇതിനായി അവർ സർട്ടിഫിക്കറ്റുകളെല്ലാം ഇപ്പോൾ അലോട്ട്മെന്‍റ് ലഭിച്ച കോളജിൽ ഹാജരാക്കി പ്രവേശനം ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരം വിദ്യാർഥികൾ മറ്റു ഫീസുകൾ കോളജിൽ അടയ്ക്കേണ്ടതില്ല. അടുത്ത അലോട്ട്മെന്‍റുകളിൽ ഈ വിദ്യാർഥികൾക്ക് ഹയർ ഓപ്ഷൻ ലഭിക്കുകയാണെങ്കിൽ പുതുതായി അലോട്ട്മെന്‍റ് ലഭിച്ച കോളജിൽ പ്രവേശനം നേടേണ്ടതാണ്. അല്ലാത്തപക്ഷം അഡ്മിഷൻ പ്രക്രിയയിൽ നിന്നും പുറത്താകുന്നതാണ്‌.

താത്കാലിക പ്രവേശനം നേടിയ വിദ്യാർഥികളുടെ വിവരങ്ങൾ കോളജുകൾ പ്രത്യേകം രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്. ഹയർ ഓപ്ഷൻ നിലവിലില്ലാത്ത എല്ലാ വിദ്യാർഥികളും മുഴുവൻ ഫീസ് അടച്ച് അലോട്ട്മെന്‍റ് ലഭിച്ച കോളജിൽ അലോട്ട്മെന്‍റ് മെമ്മോ പ്രകാരമുള്ള തീയതികളിൽ സ്ഥിരം പ്രവേശനം നേടേണ്ടതാണ്.

കോളജുകളിൽ സ്ഥിരപ്രവേശനം നേടുന്നവർ ഹയർ ഓപ്ഷൻ റദ്ദ് ചെയ്തു എന്ന് ഉറപ്പു വരുത്തേണ്ട താണ്. അല്ലാത്തപക്ഷം അടുത്ത അലോട്ട്മെന്‍റുകളിൽ ഹയർ ഓപ്ഷൻ ലഭിക്കുകയാണെങ്കിൽ പുതു തായി അലോട്ട്മെന്‍റ് ലഭിച്ച കോളജിൽ പ്രവേശനം നേടേണ്ടി വരുന്നതാണ്.

മൂന്നാം അലോട്ട്മെന്‍റ് :07.07.2025. കൂടുതല്‍ വിവരങ്ങള്‍ക്ക് admission.kannuruniversity.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഹെൽപ്പ് ലൈൻ നമ്പറുകൾ: +914954262995, 7356948230.
email id: [email protected]
More News