University News
കോളജ്/ ഇൻസ്റ്റിറ്റ്യൂഷൻ ട്രാൻസ്ഫർ
മൂന്നാം സെമസ്റ്റർ FYUGP/FYIMP കോളജ്/ ഇൻസ്റ്റിറ്റ്യൂഷൻ ട്രാൻസ്ഫെറിനായി നിലവിലുള്ള വേക്കൻസികൾ റിപ്പോർട്ട് ചെയ്‌ത ഏഴു കോളജുകളിലെ ഒഴിവുകൾ സർവകലാശാലാ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. (ഫിസിക്സ് ഡിപ്പാർട്ടമെന്‍റ് FYIMP പ്രോഗ്രാമിലെ 10 ഒഴിവുകൾ ഉൾപ്പെടെ). കൂടാതെ മൂന്നാം സെമസ്റ്റർ FYUGP/FYIMPകോളജ് / ഇൻസ്റ്റിറ്റ്യൂഷൻ ട്രാൻസ്ഫെറി നായി അപേക്ഷകൾ സർവകലാശാലയിൽ സമർപ്പിക്കുന്നതിനായുള്ള അവസാന തിയതി 2025 ജൂൺ 27 വരെ നീട്ടിയിട്ടുണ്ട്.

ടൈംടേബിൾ

കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എംഎ/ എംഎസ്‌സി/ എൽഎൽഎം/എംസിഎ/എംബിഎ/എംഎൽഐഎസ്‌സി/ എംപിഇഎസ്/എംഎഡ് (സിബിസിഎസ് എസ് റെഗുലർ/സപ്ലിമെന്‍ററി), മേയ് 2025 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

സീറ്റ് ഒഴിവ്

202526 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാലയുടെ ഫിസിക്സ് പഠന വകുപ്പിൽ എംഎസ് സി ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോ ടെക്നോളജി) കോഴ്സിൽ SC/ST വിഭാഗങ്ങളിൽ ഓരോ ഒഴിവ് വീതം. പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അർഹതപ്പെട്ട വിദ്യാർഥികൾ സർട്ടിഫി ക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം 26ന് രാവിലെ 11 ന് എടാട്ടുള്ള പഠന വകുപ്പിൽ ഹാജരാകേണ്ടതാണ്. ഫോൺ: 9447649820, 04972806401.

ഓഫീസ് അറ്റൻഡന്‍റ് താത്കാലിക നിയമനം

കണ്ണൂർ: യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, മഞ്ചേശ്വരം കാമ്പസിൽ ഓഫീസ് അറ്റൻഡന്‍റ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിനായി അഭിമുഖം നടത്തുന്നതാണ്. അപേ ക്ഷകർ കാസർഗോഡ് ജില്ലയിലെ സ്ഥിരതാമസക്കാരായിരിക്കണം. യോഗ്യതയുള്ള ഉദ്യോഗാർഥി കൾ അപേക്ഷയും രേഖകളും സഹിതം 26ന് രാവിലെ 10 ന് അഭിമുഖത്തിന് നേരിട്ട് ഹാജരാകേണ്ട താണ്. യോഗ്യത: കുറഞ്ഞത് എസ്എസ്എൽസി പാസായിരിക്കണം.

വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചു

കണ്ണൂർ: സർവകലാശാല സെനറ്റിലേക്ക് ജനറൽ കൗൺസിൽ ഓഫ് യൂണിവേഴ്സിറ്റി യൂണിയൻ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുപ്പ്‌ നടത്തുന്നതിനുള്ള വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർ പ്പട്ടിക സർവകലാശാല വെബ്‌സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്. കൂട്ടിച്ചേർക്കൽ, തിരുത്തൽ എന്നിവയ്ക്കുള്ള അപേക്ഷ ജൂലൈ ഒന്പതിന് വൈകുന്നേരം അഞ്ചിന് മുന്പായി രജിസ്ട്രാർ ആൻഡ് റിട്ടേർണിംഗ് ഓഫീസർക്ക് രേഖാമൂലം സമർപ്പിക്കേണ്ടതാണ്.

തത്സമയ പ്രവേശനം

കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ കാമ്പസിലെ രസതന്ത്ര പഠനവകുപ്പിൽ കണ്ണൂർ സർവകലാ ശാലയും എംജി സർവകലാശാലയും സംയുക്തമായി നടത്തുന്ന എംഎസ്‌സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) കോഴ്‌സിൽ General, ETB, OBH, SC, EWS വിഭാഗങ്ങളിൽ സീറ്റൊഴിവുകളുണ്ട്. അർഹരായവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി 27ന് രാവിലെ 10:30 ന് വകുപ്പ് തലവൻ മുന്പാകെ ഹാജരാകണം. ഫോൺ: 9847421467.

ഡിഗ്രി സർട്ടിഫിക്കറ്റിന്‌ അപേക്ഷിക്കാം

കണ്ണൂർ: 2025 ഏപ്രിൽ മാസം വിജയകരമായി ബിരുദം പൂർത്തിയാക്കിയ (2022അഡ്മിഷൻ) അഫിലി യേറ്റഡ് കോളജുകളിലെ വിദ്യാർഥികൾക്ക് ഡിഗ്രി സർട്ടിഫിക്കറ്റിന് 2025 ജൂലൈ ഒന്നു മുതൽ അപേക്ഷിക്കാവുന്നതാണ്. പുനർ മൂല്യനിർണയം/ഇംപ്രൂവ്മെന്‍റ് റിസൾട്ട് എന്നിവ ഫൈനൽ ഗ്രേഡ് കാർഡിൽ ചേർക്കാൻ ബാക്കിയുള്ളവർ സർട്ടിഫിക്കറ്റിന്‌ അപേക്ഷിക്കാൻ പാടില്ല. അപേക്ഷ സമർപ്പിക്കുമ്പോൾ ഒറിജിനൽ ഗ്രേഡ് കാർഡ് അപ്‌ലോഡ് ചെയ്യണ്ടതാണ്. വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന പകർപ്പ് സ്വീകാര്യമല്ല. ABC ID ഇതുവരെ ഉണ്ടാക്കാത്ത വിദ്യാർഥികൾ അപേക്ഷ സമർപ്പിക്കുന്നതിന്മുന്പായി അവരുടെ ABC ID ഉണ്ടാക്കുകയും അവ അപേക്ഷയിലെ നിർദിഷ്ട കോളത്തിൽ ചേർക്കുകയും വേണം.
സർവകലാശാലവെബ്‌സൈറ്റിൽ(www.kannuruniversity.ac.in)സർട്ടിഫിക്കറ്റ്പോർട്ടലിൽ കൊടുത്ത നിർദേശങ്ങൾ പൂർണമായും വായിച്ചു മനസിലാക്കിയശേഷം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

ടൈം ടേബിൾ

ജൂലൈ ഒന്നിന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് ) ഏപ്രിൽ 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു .

ഓൺലൈൻ പരിശീലന പരിപാടി

കണ്ണൂർ: സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെയും പഠന വകുപ്പുകളിലെയും ബിരുദാനന്തര ബിരുദ പരീക്ഷകളുടെ മൂല്യനിർണയം ഓൺ സ്ക്രീൻ വഴി നടപ്പാക്കുന്നതിന് മുന്നോടിയായുള്ള ഓൺലൈൻ പരിശീലന പരിപാടി ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. ഇതിനാവശ്യ മായ ഓൺലൈൻ ലിങ്ക് പ്രിൻസിപ്പൽമാരുടെ/വകുപ്പ് തലവൻമാരുടെ ഇമെയിലിൽ ഷെയർ ചെയ്യുന്നതാണ്. ഓൺസ്ക്രീൻ മൂല്യനിർണയം ഫലപ്രദമായി നടപ്പിൽ വരുത്തുന്നതിന് ആവശ്യമായ മാർഗനിർദേശങ്ങൾ ഇമെയിൽ മുഖേന സ്ഥാപന മേധാവികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. പ്രിൻസിപ്പൽ മാർ, ചീഫ് സൂപ്രണ്ടുമാർ, പഠന വകുപ്പ് തലവൻമാർ നിർബന്ധമായും ഓൺലൈൻ യോഗത്തിൽ പങ്കെടുക്കണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

പ്രായോഗിക പരീക്ഷകൾ

അവസാന വർഷ ബികോം/ബിബിഎ ഡിഗ്രി (വിദൂരവിദ്യാഭ്യാസം സപ്ലിമെന്‍ററി/മേഴ്‌സി ചാൻസ്) മാർച്ച്, 2025 പരീക്ഷകളുടെ ഭാഗമായ പ്രായോഗിക പരീക്ഷകൾ 2025 ജൂലൈ നാലിന് കണ്ണൂർ എസ്‌എൻ കോളജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .

യുജി (FYUGP/FYIMP) അഡ്മിഷൻ ഫീസൊടുക്കുന്നത്

കണ്ണൂർ: 2025 26 അധ്യയന വർഷം കണ്ണൂർ സർവകലാശാലയ്ക്കു കീഴിലെ അഫിലിയേറ്റഡ് കോളജുകളിലെ/പഠനവകുപ്പുകളിലെ FYUGP/FYIMP പ്രോഗ്രാമുകളിലേക്ക് രണ്ടാം അലോ ട്ട്മെന്റ് വഴി പ്രവേശനം നേടിയ വിദ്യാർഥികൾക്ക് അഡ്മിഷൻ ഫീസൊടുക്കുന്നതിനുള്ള സൗകര്യം, ജൂൺ 30 വരെ വെബ്‌സൈറ്റിൽ ലഭ്യമാണ്. നിർബന്ധമായും അഡ്മിഷൻ ഫീസൊടുക്കിയതിന് ശേഷം മാത്രം വിദ്യാർഥികൾ ഈ ദിവസങ്ങളിൽ കോളജുകളിൽ പ്രവേശനത്തിന് വേണ്ടി ഹാജരാകേണ്ട താണ് .
ഒന്നാം അലോട്ട്മെന്‍റിന് ശേഷം അഡ്‌മിഷൻ ഫീസൊടുക്കാത്തതിനാൽ അലോട്ട്മെന്‍റ് പ്രക്രിയയിൽ നിന്നും പുറത്തായ അപേക്ഷകർ, മൂന്നാം അലോട്ട്മെന്‍റിൽ പരിഗണിക്കപ്പെടുന്നതിനായി, വെബ്സൈ റ്റ് വഴി കറക്ഷൻ ഫീസൊടുക്കിയതിന് ശേഷം രസീതി സഹിതം [email protected] എന്ന മെയിലിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ് .

മൂന്നാം അലോട്ട്മെന്‍റ് : 07.07.2025

കൂടുതല്‍ വിവരങ്ങള്‍ക്ക് admission.kannuruniversity.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.ഹെൽപ്പ് ലൈൻ നമ്പറുകൾ : +914954262995, 7356948230. email id: [email protected]
More News