2000 മുതൽ 2014 വരെയുള്ള കാലയളവിൽ പ്രവേശനം നേടിയ ബിടെക് വിദ്യാർഥികൾക്കുള്ള മേഴ്സി ചാൻസ് പരീക്ഷ വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. 2000 മുതൽ 2006 വരെയുള്ള കാലയളവിൽ പ്രവേശനം നേടിയ വിദ്യാർഥികൾ അപേക്ഷാഫോറം സർവകലാശാല വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് നിശ്ചിത ഫീസ് അടച്ച ഫീ രസീത്/ചലാൻ സഹിതം പിഴയില്ലാതെ ഓഗസ്റ്റ് 21 വരെയും പിഴയോട് കൂടി 23 വരെയും സർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്. 2007 മുതൽ 2014 വരെയുള്ള കാലയളവിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജൂലൈ 30ന് ആരംഭിക്കും. പരീക്ഷകൾക്ക് ഓഗസ്റ്റ് 21 വരെ പിഴയില്ലാതെയും 23 വരെ പിഴയോട് കൂടിയും അപേക്ഷ സമർപ്പിക്കാം. വിദ്യാർഥികൾ പരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കുന്നതിന് മുന്പായി റീ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള അപേക്ഷ നിശ്ചിത ഫീസ് അടച്ച രസീത് /ചലാൻ സഹിതം സർവകലാശാല രജിസ്ട്രാർക്ക് സമർപ്പിക്കേണ്ടതും തുടർന്ന് ലഭിക്കുന്ന റീ രജിസ്ട്രേഷൻ മെമ്മോ പരീക്ഷകൾക്കുള്ള അപേക്ഷയോടൊപ്പവും സമർപ്പിക്കണം. റീ രജിസ്ട്രേഷൻ നടത്താത്ത വിദ്യാർഥികളുടെ പരീക്ഷകൾക്കുള്ള അപേക്ഷ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതായിരിക്കും.
പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ ബിരുദം ഓഗസ്റ്റ് 12ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ ബിരുദം (റഗുലർ/ സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025 പരീക്ഷകൾക്ക് ജൂലൈ എട്ടു മുതൽ 15 വരെ പിഴയില്ലാതെയും ജൂലൈ 17 വരെ പിഴയോട് കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ബികോം അഡീഷണൽ കോഓപ്പറേഷൻ ഓഗസ്റ്റ് 14ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ ബികോം അഡീഷണൽ കോഓപ്പറേഷൻ (റഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2025 പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ15 വരെയും പിഴയോട് കൂടി 17 വരെയും അപേക്ഷ സമർപ്പിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പുനർമൂല്യനിർണയ ഫലം കണ്ണൂർ സർവകലാശാല 2025 ഏപ്രിൽ സെഷനിൽ നടത്തിയ ആറാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൂർണഫലം പുനർമൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യും.
ഡിഗ്രി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം 2025 ഏപ്രിൽ മാസം ബിരുദ പഠനം വിജയകരമായി പൂർത്തിയാക്കിയ (2022 അഡ്മിഷൻ) അഫിലിയേറ്റഡ് കോളജുകളിലെ വിദ്യാർഥികൾക്ക് ഡിഗ്രി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാനുള്ള ലിങ്ക് കഴിഞ്ഞ ദിവസം ലഭ്യമാക്കിയിട്ടുണ്ട്.
പിജി രണ്ടാം അലോട്ട്മെന്റ് നിർദേശങ്ങൾ അഫിലിയേറ്റഡ് കോളജുകളിലേക്കുള്ള 202526 അധ്യയനവർഷത്തെ ബിരുദാനന്തര ബിരുദപ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് സർവകലാശാല വെബ്സൈറ്റിൽ (https://admission.kannuruniversity.ac.in/) പ്രസിദ്ധീകരിച്ചു. അപേക്ഷകർ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്.
ഫീസ് അടയ്ക്കണം ഒന്നാം അലോട്ട്മെന്റിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ഹയർ ഓപ്ഷൻ ലഭിച്ചാൽ വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല. ആദ്യമായി (ഫസ്റ്റ് ടൈം) അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അഡ്മിഷൻ ഫീസ് ഇന്ന് എസ്ബിഐഇ പേ വഴി നിർബന്ധമായും അടയ്ക്കണം. ഒന്ന്, രണ്ട് അലോട്ട്മെന്റുകളിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ രണ്ടാം അലോട്ട്മെന്റിനുശേഷം അതാത് കോളജുകളിൽ പ്രവേശനം നേടേണ്ടതാണ്. അല്ലാത്തപക്ഷം അലോട്ട്മെന്റ് നഷ്ടമാവുകയും തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താവുകയും ചെയ്യും. അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 980/ രൂപയും എസ്സി/എസ്ടി വിഭാഗത്തിന് 910/ രൂപയുമാണ്.
അലോട്ട്മെന്റ് ലഭിച്ചവർ പേ ഫീസ് ബട്ടൺ ക്ലിക്ക് ചെയ്താണ് ഫീസ് അടയ്ക്കേണ്ടത്. ഫീസ് അടച്ചവർ ലോഗിൻ ചെയ്ത് ഫീസ് അടച്ച വിവരങ്ങൾ അവരുടെ പ്രൊഫൈലിൽ വന്നിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം. അഡ്മിഷൻ ഫീസ് എസ്ബിഐ ഇപേ വഴി ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാക്കുന്നതാണ്.
ഹയർ ഓപ്ഷൻ റദ്ദു ചെയ്യാം ഇപ്പോൾ ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരാണെങ്കിൽ ഹയർ ഓപ്ഷൻ റദ്ദ് ചെയ്യാവുന്നതാണ്. ഹയർ ഓപ്ഷൻ നിലനിർത്തുകയാണെങ്കിൽ അത് അടുത്ത അലോട്ട്മെന്റിൽ പരിഗണിക്കുന്നതും അടുത്ത അലോട്ട്മെന്റിൽ ഹയർ ഓപ്ഷൻ ലഭിക്കുകയാണെങ്കിൽ നിർബന്ധമായും ആ ഓപ്ഷൻ സ്വീകരിക്കേണ്ടതായും വരും.
കോളജ് പ്രവേശനം ഒന്ന്, രണ്ട് അലോട്ട്മെന്റുകളിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ രണ്ടാം അലോട്ട്മെന്റിനുശേഷം അതത് കോളജുകളിൽ അഡ്മിഷനു വേണ്ടി ജൂലൈ രണ്ട്, മൂന്ന് തീയതികളിൽ ഹാജരാകണം. അഡ്മിഷൻ ലഭിക്കുന്നതിനായി ഹാജരാക്കുന്നതിനുള്ള അലോട്ട്മെന്റ് മെമ്മോ, രണ്ടാം അലോട്ട്മെന്റിനു ശേഷം വെബ്സൈറ്റിൽ നിന്നും ലഭ്യമാകും.
അലോട്ട്മെന്റ് മെമ്മോയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശനസമയത്ത് അതത് കോളജുകളിൽ ഹാജരാക്കണം.
ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്, രജിസ്ട്രേഷൻ ഫീസ്, സർവകലാശാല ഫീസ്, എന്നിവ ഓൺലൈനായി അടച്ച രസീതിന്റെ പ്രിന്റ്ഔട്ട്, യോഗ്യതാ പരീക്ഷയുടെ അസൽ മാർക്ക്ലിസ്റ്റ് ആൻഡ് പ്രൊവിഷണൽ/ഡിഗ്രി സർട്ടിഫിക്കറ്റ്, ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ് (ടിസി), കോഴ്സ്/കോണ്ടക്ട് സർട്ടിഫിക്കറ്റ്, അസൽ കമ്യൂണിറ്റി സർട്ടിഫിക്കറ്റ് (എസ്സി/എസ്ടി വിഭാഗക്കാർക്ക്), ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് (ബാധകമായവർക്ക്), അസൽ നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് (എസ്ഇബിസി വിഭാഗങ്ങൾക്ക്).
കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്നും വിദൂര വിദ്യാഭ്യാസം വഴി യോഗ്യതാ കോഴ്സ് പൂർത്തിയാക്കിയവരും വ്യത്യസ്ത നാമകരണത്തിൽ ബിരുദം പൂർത്തിയായവരും കണ്ണൂർ സർവകലാശാലയുടെ ഇക്വവാലൻസി സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഏതെങ്കിലും ബിരുദമാണ് യോഗ്യത എങ്കിൽ കണ്ണൂർ സർവകലാശാലയുടെ റെക്കഗ്നിഷൻ സർട്ടിഫിക്കറ്റ് മതിയാകും. അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്.
താത്കാലിക പ്രവേശനം ഹയർ ഓപ്ഷൻ നിലനിർത്തുന്നവർക്ക് ആവശ്യമെങ്കിൽ താത്കാലിക പ്രവേശനം നേടാവുന്നതാണ്. ഇതിനായി അവർ സർട്ടിഫിക്കറ്റുകളെല്ലാം ഇപ്പോൾ അലോട്ട്മെന്റ് ലഭിച്ച കോളജിൽ ഹാജരാക്കി പ്രവേശനം ഉറപ്പുവരുത്തണം. ഇത്തരം വിദ്യാർഥികൾ കോളജിലെ ഫീസുകൾ അടയ്ക്കേണ്ടതില്ല. അടുത്ത അലോട്ട്മെന്റുകളിൽ ഈ വിദ്യാർഥികൾക്ക് ഹയർ ഓപ്ഷൻ ലഭിക്കുകയാണെങ്കിൽ ഇപ്പോൾ അലോട്ട്മെന്റ് ലഭിച്ച കോളജിൽ നിന്നും സർട്ടിഫിക്കറ്റുകൾ തിരിച്ചുവാങ്ങി പുതുതായി അലോട്ട്മെന്റ് ലഭിച്ച കോളജിൽ പ്രവേശനം നേടാം. താത്കാലിക പ്രവേശനം നേടിയ വിദ്യാർഥികളുടെ വിവരങ്ങൾ കോളജുകൾ പ്രത്യേകം രജിസ്റ്ററിൽ രേഖപ്പെടുത്തണം. ഹയർ ഓപ്ഷൻ നിലവിലില്ലാത്ത എല്ലാ വിദ്യാർഥികളും മുഴുവൻ ഫീസ് അടച്ച് അന്നു തന്നെ സ്ഥിരം പ്രവേശനം നേടേണ്ടതാണ്.
മൂന്നാം അലോട്ട്മെന്റ്: ജൂലൈ എട്ടിന് ഫീസടച്ച വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട് ഓൺലൈൻ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർഥികളും ഫീസടച്ചതിന്റെ വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട് കൈവശം സൂക്ഷിക്കേണ്ടതാണ്. അഡ്മിഷൻ സമയത്തു നിർബന്ധമായും കോളജിൽ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് https://admission.kannuruniversity.ac.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ്പ്ലൈൻ നന്പറുകൾ: 04954262995, 7356948230, ഇമെയിൽ ഐഡി:
[email protected].
സീറ്റൊഴിവ് കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ എംഎ ആന്ത്രോപോളജിക്ക് മൂന്ന് എസ്സി, ഒരു എസ്ടി തുടങ്ങി ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ ജൂലൈ മൂന്നിന് രാവിലെ 10.30 ന് വകുപ്പ് തലവൻ മുമ്പാകെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണം. ഫോൺ: 7306130450.
കണ്ണൂർ യൂണിവേഴ്സിറ്റി മാനന്തവാടി കാമ്പസിൽ ബോട്ടണി പഠന വകുപ്പിലെ എംഎസ്സി പ്രോഗ്രാമിൽ എസ്ടി സംവരണ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ നാളെ രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി മാനന്തവാടി കാമ്പസിൽ ഹാജരാകണം.
അസിസ്റ്റന്റ് പ്രഫസർ നിയമനം പാലയാട് കാമ്പസ് ഡിപ്പാർട്ടമെന്റ് ഓഫ് മോളിക്യൂലർ ബയോളജി പഠന വകുപ്പിൽ ദിവസ വേതനടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർ ഒഴിവിലേക്ക് നാളെ രാവിലെ 10.30 ന് ഡിപ്പാർട്ട്മെന്റ് ഓഫ് മോളിക്യൂലർ ബയോളജിൽ അഭിമുഖം നടക്കും ഫോൺ: 9663749475.
പയ്യന്നൂർ സ്വാമിആനന്ദതീർഥ കാമ്പസിലെ സ്കൂൾ ഓഫ് കെമിക്കൽ സയൻസിൽ എംഎസ്സി നാനോ സയൻസ് ആൻഡ് നാനോടെക്നോളജി പ്രോഗ്രാമിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എംഎസ്സി ഫിസിക്സ് /കെമിസ്ട്രി/നാനോ സയൻസ് ആൻഡ് നാനോടെക്നോളജി, പിഎച്ച്ഡിയാണ് യോഗ്യത. അഭിമുഖം നാളെ രാവിലെ 10.30 ന് പഠന വകുപ്പിൽ നടക്കും. ഫോൺ: 9447956884, 8921212089.
കണ്ണൂർ സർവകലാശാല താവക്കര കാമ്പസ് മാനേജ്മെൻറ് സ്റ്റഡീസ് വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർമാരുടെ ഒഴിവിലേക്ക് (ദിവസവേതനം /മണിക്കൂർ വേതനം) നിയമനം നടത്തുന്നു. എംബിഎ ബിരുദാനന്തര ബിരുദം കൂടാതെ യുജിസി നെറ്റ് ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. താത്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം കണ്ണൂർ സർവകലാശാലയിലെ താവക്കര ആസ്ഥാനത്ത് ജൂലൈ മൂന്നിന് രാവിലെ 11ന് ഹാജരാകണം.
കണ്ണൂർ സർവകലാശാല നിലേശ്വരം കാമ്പസിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് കോമേഴ്സ് ആൻഡ് ബിസിനസ് സ്റ്റഡീസ് പഠന വകുപ്പിൽ ഇംഗ്ലീഷ് വിഷയതിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്ക് (മണിക്കൂർ വേതനാടിസ്ഥനത്തിൽ) നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ (യുജിസി മാനദണ്ഡ പ്രകാരം) അസൽ സർട്ടിഫിക്കറ്റുകളും ഒന്ന് വീതം പകർപ്പുകളുമായി പഠന വകുപ്പ് മേധാവി മുമ്പാകെ നാളെ രാവിലെ 10ന് ഹാജരാകണം. ഫോൺ: 7510396517.