കണ്ണൂർ സർവകലാശാല പാലയാട് ഡോ.ജാനകി അമ്മാൾ കാന്പസിൽ എംഎ ഇക്കണോമിക്സ് പ്രോഗ്രാമിൽ എസ്സി, എസ്ടി വിഭാഗങ്ങളിൽ സംവരണം ചെയ്ത രണ്ടു വീതം സീറ്റുകൾ ഒഴിവുണ്ട്. അർഹരായവർ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം 05 072025 ന് രാവിലെ പത്തിന് പാലയാട് ഡോ.ജാനകി അമ്മാൾ കാന്പസിലെ സാമ്പത്തിക ശാസ്ത്ര പഠനവിഭാഗം ഓഫീസിൽ ഹാജരാവണം.ഫോൺ: 9400337417.
പാലയാട് ഡോ. ജാനകി അമ്മാൾ കാന്പസിലെ എംഎ. ആന്ത്രോപോളജിക്ക് എസ്സി വിഭാഗത്തിൽ മൂന്നും എസ്ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ 07072025 ന് രാവിലെ 10:30 ന് വകുപ്പ് തലവൻ മുമ്പാകെ അസൽ സർട്ടിഫികറ്റുകൾ സഹിതം ഹാജരാവണം.
മാങ്ങാട്ടുപറന്പ് കാന്പസിലെ സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠനവകുപ്പിൽ എംഎസ്സി. സ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാമിൽ എസ്സി, എസ്ടി., ഒബിഎക്സ്, ഇഡബ്ല്യുഎസ് വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ള വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാങ്ങാട്ടുപറമ്പ് കാന്പസിലെ പഠനവകുപ്പിൽ 07.07.2025ന് രാവിലെ 11ന് ഹാജരാകണം. ഫോൺ: 04972 783 939.
പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാന്പസിലെ ഭൂമിശാസ്ത്ര വകുപ്പിൽ 202527 എംഎസ്സി ജ്യോഗ്രഫി ബാച്ചിൽ എസ്സി, എസ്ടി വിഭാഗക്കാർക്ക് സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ അസൽ പ്രമാണങ്ങൾ സഹിതം 08.07.2025 ന് രാവിലെ 11ന് ബന്ധപ്പെട്ട വകുപ്പിൽ ഹാജരാകണം. ഫോൺ:9847132918
തീയതി നീട്ടി
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എംഎ, എംഎസ്സി, എംബിഎ, എംഎൽഐഎസ്സി, എംസിഎ, എൽഎൽഎം, എംപിഇഎസ്, (സിബിസിഎസ്എസ്റഗുലർ, സപ്ലിമെന്ററി) മേയ 2025 ഇന്റേണൽ അസസ്മെന്റ് മാർക്ക് (സിഇ മാർക്ക്) അപ്ലോഡ് ചെയ്യുന്നതിനുള്ള തീയതി 18.07.2025 വരെ നീട്ടി.
ഹാൾടിക്കറ്റ്
08.07.2025ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ(സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബർ 2024 (20202023അഡ്മിഷനുകൾ) പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾടിക്കറ്റ് പ്രിന്റ് എടുത്ത ശേഷം ഫോട്ടോ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്തി ഹാൾടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഉച്ച കഴിഞ്ഞ് 1.30 ന് (വെള്ളി ഉച്ച കഴിഞ്ഞ് രണ്ടിന് ) തുടങ്ങുന്ന പരീക്ഷകൾക്ക് ഹാജരാകണം.
08.07.2025 ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ FYUGP നവമ്പർ 2024 പരീക്ഷയ്ക്കു (2024അഡ്മിഷൻ വിദ്യാർഥികൾ)K Reap ആപ്പിൽ നിന്നും അല്ലെങ്കിൽ കണ്ണൂർ സർവകലാശാല വെബ് സൈറ്റിൽ K Reap login നിന്നും ഹാൾടിക്കറ്റുകൾ ഡൗൺലോഡ് ചെയ്തു സ്വയംസാക്ഷ്യപ്പെടുത്തി പരീക്ഷകൾക്ക് ഹാജരാകണം. ഹാൾടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ചഏതെങ്കിലും സർക്കാർ അംഗീകൃത അസൽ തിരിച്ചറിയൽ കാർഡ്കൊണ്ടുവരണം.
പരീക്ഷാ ഫലം
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ ബിരുദം (റഗുലർ,സപ്ലിമെന്ററി,ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.പുനഃ പരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്കൾ ഓൺലൈനായി ജൂലൈ 17 വരെ സ്വീകരിക്കും.