മൂന്നാം സെമസ്റ്റർ കോളജ് മാറ്റം
മൂന്നാം സെമസ്റ്റർ FYUGP, FYIMP ഇൻസ്റ്റിറ്റ്യൂഷൻ ട്രാൻസ്ഫറിനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികളുടെ റാങ്ക് ലിസ്റ്റ് സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനത്തിൽ ജൂലൈ14 ന് രാവിലെ 10 ന് ഹാജരാകേണ്ടതാണ് (ഒന്നിൽ കൂടുതൽ കോളജുകളുടെ റാങ്ക് ലിസ്റ്റിൽ ഉൾപെട്ടിട്ടുണ്ടെങ്കിൽ നേരിട്ട് ഹാജരാകുന്നതിന് പകരം പ്രതിനിധിയെ അയയ്ക്കാവുന്നതാണ് ). പ്രവേശനം ഉറപ്പിച്ചതിന് ശേഷം മാത്രം നിലവിൽ പഠിച്ചു കൊണ്ടിരിക്കുന്ന കോളജിൽ നിന്നും വിടുതൽ വാങ്ങി ട്രാൻസ്ഫർ ലഭിച്ച കോളജിൽ 15 ന് വൈകുന്നേരം അഞ്ചിനുള്ളിൽ അഡ്മിഷൻ നേടേണ്ടതാണ്. ജൂലൈ14 ന് രാവിലെ 10 ന് ട്രാൻസ്ഫർ ചെയ്യേണ്ട കോളജിൽ റിപ്പോർട്ട് ചെയ്യാത്തവർക്ക് അഡ്മിഷൻ ലഭിക്കുന്നതല്ല .
സീറ്റ് ഒഴിവ്
കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ കാമ്പസിലെ രസതന്ത്ര പഠനവകുപ്പിൽ കണ്ണൂർ സർവകലാശാലയും എംജി സർവകലാശാലയും സംയുക്തമായി നടത്തുന്ന എംഎസ്സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) കോഴ്സിൽ ഏതാനും സീറ്റൊഴിവുകളുണ്ട്. അർഹരായവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി 14 ന് രാവിലെ 10:30 ന് വകുപ്പ് തലവൻ മുൻപാകെ ഹാജരാകണം. ഫോൺ: 9496372088.
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ നടത്തപ്പെടുന്ന എംസിഎ പ്രോഗ്രാമിൽ എസ്സി/എസ്ടി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകളും എംഎസ്സി കംപ്യൂട്ടർ സയൻസ് പ്രോഗ്രാമിൽ എസ്സി വിഭാഗത്തിനായി സംവരണം ചെയ്ത ഏതാനും സീറ്റുകളും ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ 14 ന് രാവിലെ 10 :30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പ് മേധാവിയുടെ മുന്പാകെ ഹാജരാകേണ്ടതാണ്
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ എംഎ ആന്ത്രോപോള ജിക്ക് മൂന്ന് എസ്സി, ഒരു എസ്ടി തുടങ്ങി ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ 14ന് രാവിലെ 10:30 ന് വകുപ്പ് തലവൻ മുമ്പാകെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണം. എസ്സി, എസ്ടിയുടെ അഭാവത്തിൽ മറ്റുള്ള വിഭാഗങ്ങളെയും പരിഗണിക്കുന്നതാണ്. ഫോൺ:7306130450.
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എംഎസ് സി ബയോടെക്നോളജി പ്രോഗ്രാമിൽ എസ്സി, എസ്ടി, എക്കണോമിക്കലി വീക്കർ സെക്ഷൻ (EWS) വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 50 ശതമാനം മാർക്കിൽ കുറയാത്ത ബിഎസ്സി ബയോടെക്നോളജി/മൈക്രോബയോളജി/ ബയോകെമിസ്ട്രി/കെമിസ്ട്രി/സുവോളജി/ബോട്ടണി/ പ്ലാന്റ് സയൻസ്/ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോബയോളജി/ബയോടെക്നോളജി ഒരു വിഷയമായി പഠിച്ച മറ്റ് ഏതെങ്കിലും വിഷയം യോഗ്യതയുള്ളവർ അസൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വകുപ്പിൽ ഇന്നു രാവിലെ 11 ന് മുമ്പായി ഹാജരാകുവാൻ അറിയിക്കുന്നു. ഫോൺ: 9496540524.
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എംഎസ്സി മൈക്രോബയോളജി പ്രോഗ്രാമിൽ എസ്സി, എസ്ടി വിഭാഗത്തിൽ ഏതാനം സീറ്റുകൾ ഒഴിവുണ്ട്. 50 ശതമാനം മാർക്കിൽ കുറയാത്ത ബിഎസ്സി ബയോടെക്നോളജി/ മൈക്രോബ യോളജി/ ബയോ കെമിസ്ട്രി/കെമിസ്ട്രി/സുവോളജി/ബോട്ടണി/പ്ലാന്റ് സയൻസ്/ ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോ ബയോളജി/ബയോടെക്നോളജി ഒരു വിഷയമായി പഠിച്ച മറ്റ് ഏതെങ്കിലും വിഷയം യോഗ്യതയുള്ളവർ അസൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി ആൻഡ് മൈക്രോബയോ ളജി വകുപ്പിൽ ഇന്നു രാവിലെ 11 ന് മുമ്പായി ഹാജരാകുവാൻ അറിയിക്കുന്നു. ഫോൺ: 9496540524.
കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എംഎസ് സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ എസ്സി, എസ്ടി, എക്കണോമിക്കലി വീക്കർ സെക്ഷൻ (EWS), ഈഴവ/തീയ്യ/ബില്ലവ (ETB) വിഭാഗത്തിൽ ഏതാനം സീറ്റ് ഒഴിവുണ്ട്. ബിഎസ്സി ലൈഫ് സയൻസ് വിഷയങ്ങൾ/കെമിസ്ട്രി/ഫിസിക്സ്/ കംപ്യൂട്ടർ സയൻസ് / മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ അസൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വകുപ്പിൽ ഇന്നു രാവിലെ 11 ന് മുമ്പായി ഹാജരാകുവാൻ അറിയിക്കുന്നു. ഫോൺ: 9496540524.
അപേക്ഷ ക്ഷണിക്കുന്നു
കണ്ണൂർ, തളാപ്പിലെ ഹൃദയാരാം കമ്യൂണിറ്റി കോളജ് ഓഫ് കൗൺസിലിംഗിൽ നടത്തുന്ന 202526 അധ്യയന വർഷത്തേക്കുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ലേണിംഗ് ഡിസബിലിറ്റി (പിജി ഡിഎൽഡി പാർട്ട് ടൈം) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് ഏഴ്, 2025. സീറ്റുകളുടെ എണ്ണം 26, കോഴ്സ് കാലാവധി ഒരു വർഷം(2 സെമസ്റ്ററുകൾ). ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലാ ബിരുദം നേടിയവർക്ക് അപേക്ഷിക്കാവുന്നതാണ്. വിശദ വിവരങ്ങൾക്ക് കോളേജുമായി ബന്ധപ്പെടുക. ഫോൺ: 9447278001, 8289952801, 04972708001. വെബ് സൈറ്റ് : www.hrudayaram.org, https://www.kannuruniversity.ac.in
മാറ്റി വച്ച പരീക്ഷ
ബസ് സമരം കാരണം മാറ്റി വച്ച ജൂലൈ എട്ടിന് നടത്താനിരുന്ന കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ, രണ്ടാം സെമസ്റ്റർ എംഎ/എംഎസ്സി /എംസിഎ/ എംഎൽഐഎസ്സി/ എൽഎൽഎം/ എംബിഎ/ എംപിഇഎസ് ( സിബിസിഎസ്എസ് റെഗുലർ / സപ്ലിമെന്ററി ), മേയ് 2025 പരീക്ഷകൾ, ജൂലൈ 17 ന് നടത്താവുന്ന വിധത്തിൽ പുനഃക്രമീകരിച്ചു.
പ്രായോഗിക പരീക്ഷ
രണ്ടാം സെമസ്റ്റർ ബിഎസ്സി ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിംഗ് സയൻസ് (സപ്ലിമെൻററി), ഏപ്രിൽ 2025 ന്റെ പ്രായോഗിക പരീക്ഷകൾ14 ന് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ് മെൻറ് കോളജ്, തലശേരിയിൽ നടത്തുന്നതാണ്. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടുക.
പരീക്ഷ ഫലം
സർവകലാശാലയുടെ സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസിലെ ഒന്നാം സെമസ്റ്റർ എംഎഡ് ഡിഗ്രി (സിബിസിഎസ്എസ് സപ്ലിമെന്ററി ), നവംബർ 2024, റിവൈസ് ചെയ്ത രണ്ടാം സെമസ്റ്റർ എംഎഡ് ഡിഗ്രി (സിബിസിഎസ്എസ്റെഗുലർ) മേയ് 2024 എന്നീ പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഒന്നാം സെമസ്റ്റർ എംഎഡ് ഡിഗ്രി (സിബിസിഎസ്എസ് സപ്ലിമെന്ററി ), നവംബർ 2024 പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/സൂക്ഷ്മ പരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്ക് 23ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.