University News
സീറ്റൊഴിവ്
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എംഎസ്‌ സി ബയോടെക്നോളജി പ്രോഗ്രാമിൽ എസ്‌സി, എസ്ടി എക്കണോമിക്കലി വീക്കർ സെക്ഷൻ (EWS) വിഭാഗത്തിൽ ഏതാനം സീറ്റുകൾ ഒഴിവുണ്ട്. 50 ശതമാനം മാർക്കിൽ കുറയാത്ത ബിഎസ്‌സി ബയോടെക്നോളജി/മൈക്രോബയോളജി/ബയോകെമിസ്ട്രി/കെമിസ്ട്രി/സുവോ ളജി/ബോട്ടണി/ പ്ലാന്‍റ്സയൻസ്/ലൈഫ്സയൻസ് അല്ലെങ്കിൽ മൈക്രോബയോളജി/ബയോടെക്നോളജി ഒരു വിഷയമായി പഠിച്ചമറ്റ് ഏതെങ്കിലും വിഷയത്തിൽ യോഗ്യതയുള്ളവർ അസൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വകുപ്പിൽ 16 ന് രാവിലെ 11 ന് മുമ്പായി ഹാജരാകു വാൻ അറിയിക്കുന്നു. ഫോൺ: 9496540524.

കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എംഎസ്\സി മൈക്രോബയോളജി പ്രോഗ്രാമിൽ എസ്\സി, എസ്ടി വിഭാഗത്തിൽ ഏതാനം സീറ്റുകൾ ഒഴിവു ണ്ട്. 50 ശതമാനം മാർക്കിൽ കുറയാത്ത ബിഎസ്‌സി ബയോടെക്നോളജി/ മൈക്രോബയോളജി/ ബയോകെമിസ്ട്രി/ കെമിസ്ട്രി/സുവോളജി/ബോട്ടണി/പ്ലാന്‍റോസയൻസ്/ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോബയോളജി/ബയോടെക്നോളജി ഒരു വിഷയമായി പഠിച്ച മറ്റ് ഏതെങ്കിലും വിഷയം യോഗ്യതയുള്ളവർ അസൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വകുപ്പിൽ16 രാവിലെ 11 ന് മുമ്പായി ഹാജരാകുവാൻ അറിയിക്കുന്നു. ഫോൺ: 9496540524.

കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എംഎസ് സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ എസ്‌സി, എസ്ടി, എക്കണോമിക്കലി വീക്കർ സെക്ഷൻ (EWS), ഈഴവ/തീയ്യ/ബില്ലവ (ETB) വിഭാഗത്തിൽ ഏതാനം സീറ്റ് ഒഴിവുണ്ട്. ബിഎസ്‌സി ലൈഫ് സയൻസ് വിഷയങ്ങൾ/കെമിസ്ട്രി/ഫിസിക്സ്/കംപട്ടർ സയൻസ്/മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ അസൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വകുപ്പിൽ 16 ന് രാവിലെ 11 ന് മുമ്പായി ഹാജരാകുവാൻ അറിയിക്കുന്നു. ഫോൺ: 9496540524.

കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് കാമ്പസിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് പഠനവകുപ്പിൽ എംഎസ്‌സി ക്ലിനിക്കൽ ആൻഡ് കൗൺസിലിംഗ് സൈക്കോളജി പ്രോഗ്രാമിൽ പട്ടികവർഗ (എസ്ടി) വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന സീറ്റിൽ ഒരൊഴിവുണ്ട്.

താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 17 ന് തീയതി രാവിലെ 11 ന് പഠനവകുപ്പിൽ നേരിട്ട് ഹാജരാവേണ്ടതാണ്. ഫോൺ: 04972782441.

കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ കാമ്പസിലെ രസതന്ത്ര പഠനവകുപ്പിൽ കണ്ണൂർ സർവകലാ ശാലയും എംജി സർവകലാശാലയും സംയുക്തമായി നടത്തുന്ന എംഎസ്‌സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) കോഴ്‌സിൽ ഏതാനും സീറ്റൊഴിവുകളുണ്ട്. ബിഎസ്‌സി കെമിസ്ട്രി/ബിഎസ്‌സി കെമിസ്ട്രി (ഹോണേഴ്‌സ്) ആണ് യോഗ്യത. അർഹരായവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി 17ന് രാവിലെ 10:30 ന് വകുപ്പ് തലവൻ മുന്പാകെ ഹാജരാകണം. ഫോൺ: 9496372088.

കണ്ണൂർ സർവകലാശാല ഭൂമിശാസ്ത്ര വകുപ്പിൽ 202527 എംഎസ്‌സി ജ്യോഗ്രഫി ബാച്ചിൽ EWS(Economically Weaker Section) വിഭാഗക്കാർക്ക് രണ്ട് സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ അസൽ പ്രമാണങ്ങൾ സഹിതം16 ന് രാവിലെ 11 ന് പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ പ്രവർത്തിക്കുന്ന വകുപ്പിൽ ഹാജരാകണം. ഫോൺ:9847132918.

പുനർമൂല്യനിർണയ ഫലം

അഫിലിയേറ്റഡ് കോളജുകളിലെയും സെന്‍ററുകളിലെയും ഒന്നാം സെമസ്റ്റർ ബിഎഡ് (നവംബർ 2024),നാലാം സെമസ്റ്റർ ബിഎഡ് (ഏപ്രിൽ 2025) എന്നീ പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.