University News
സീറ്റൊഴിവ്
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിൽ സ്ഥിതിചെയ്യുന്ന എൻവയോൺമെന്‍റൽ സ്റ്റഡീസ് പഠന വകുപ്പിൽ എംഎസ്‌സി എൻവിരോൺമെൻറൽ സയൻസിന് ജനറൽ, എസ്‌സി, എസ്ടി, ഇ ഡബ്യൂഎസ്‌, എൻആർഐ വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ 18 രാവിലെ 10:30 ന് അസൽ സർട്ടിഫികറ്റുകൾ സഹിതം പഠന വകുപ്പിൽ ഹാജരാകണം. ഫോൺ9946349800, 9746602652, 9995950671.

അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചു

കണ്ണൂർ സർവകലാശാല സെനറ്റിലേക്ക് ജനറൽ കൗൺസിൽ ഓഫ് യൂണിവേഴ്സിറ്റി യൂണിയൻ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുപ്പ്‌ നടത്തുന്നതിനുള്ള അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർപ്പട്ടിക സർവകലാശാല വെബ്‌സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്.

പരീക്ഷ ഫലം പ്രസിദ്ധികരിച്ചു

സർവകലാശാലയുടെ സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസിലെ മൂന്നാം സെമസ്റ്റർ എംഎഡ്‌ ഡിഗ്രി (സിബിസിഎസ്എസ് റെഗുലർ), നവംബർ 2024 പരീക്ഷയുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/സൂക്ഷ്മ പരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്ക് 28 ന് വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം.

എംബിഎ എക്സിക്യൂട്ടീവ് ഈവനിംഗ് പ്രോഗ്രാം;ജൂലൈ 31 വരെ അപേക്ഷിക്കാം

കണ്ണൂർ സർവകലാശാല ഡിപ്പാർട്ട്മെന്‍റ് ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ്, താവക്കര കാമ്പസിൽ കോസ്റ്റ് ഷേറിംഗ് അടിസ്ഥാനത്തിൽ നടത്തുന്ന “മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എംബിഎ) എക്സിക്യൂട്ടീവ് ഈവനിംഗ് പ്രോഗ്രാം” (202526) പ്രവേശനത്തിന് 31 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യത: ബിരുദവും സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും; കോഴ്സ് ഫീസ്: ഓരോ സെമസ്റ്ററിനും 35,000 രൂപ.
അപേക്ഷയുടെ പ്രിന്‍റൗട്ടും അനുബന്ധ രേഖകളും 02.08.2025 ന് വൈകുന്നേരം നാലിന് മുൻപ് താവക്കര കാന്പസിലെ സ്‌കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടർക്ക് സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.kannuruniversity.ac.in Academics → Centre for Lifelong Learning→ MBA admission)

ഹാൾടിക്കറ്റ്

കണ്ണൂർ സർവകലാശാല ഐടി പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി (റെഗുലർ), നവംബർ 2024 പരീക്ഷയുടെ ഹാൾടിക്കറ്റ് കണ്ണൂർ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്

മാറ്റി വച്ച പരീക്ഷകൾ പുനഃക്രമീകരിച്ചു

കണ്ണൂർ സർവകലാശാല മാനേജ്‌മെന്‍റ് സ്റ്റഡീസ് പഠന വകുപ്പിലെ മാറ്റിവച്ച രണ്ടാം സെമസ്റ്റർ എംബി എ (സിബിസിഎസ്എസ് റെഗുലർ/സപ്ലിമെന്‍ററി ), മേയ് 2025 പരീക്ഷയുടെ "MBMBA02DSC11 Marketing Management" എന്ന കോഴ്സിന്‍റെ പരീക്ഷ 21 ന് നടത്താവുന്ന വിധത്തിൽ പുനഃക്രമീകരിച്ചു.

11.07.2025 ന് നടത്താനിരുന്ന കണ്ണൂർ സർവകലാശാല മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം പഠന വകുപ്പിലെ, നാലാം സെമസ്റ്റർ എംഎ (സിബിസിഎസ്എസ് റെഗുലർ/സപ്ലിമെന്‍ററി ), മേയ് 2025 പരീക്ഷകളിലെ "MJJMC04DSC16 Media & Cultural Studies " എന്ന കോഴ്‌സിന്റെ പരീക്ഷ 21 ന് നടത്താവുന്ന വിധത്തിൽ പുനഃക്രമീകരിച്ചു.

ടൈം ടേബിൾ

ഓഗസ്റ്റ്12 ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ ബിരുദം (റെഗുലർ/സപ്ലിമെന്‍ററി /ഇംപ്രൂവ്മെന്‍റ് ) ഏപ്രിൽ 2025, ഓഗസ്റ്റ്14 ന് ആരംഭിക്കുന്ന ബികോം അഡീഷണൽ കോ ഓപ്പറേഷൻ (റെഗുലർ/സപ്ലിമെന്‍ററി ) ഏപ്രിൽ 2025 എന്നീ പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലം

അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എംകോം (റെഗുലർ/സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ്) ഏപ്രിൽ 2025 പരീക്ഷാ ഫലം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർ മൂല്യ നിർണയം/ സൂക്ഷ്മ പരിശോധന/പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 28 ന് വൈകുന്നേരം അഞ്ചിന്.