രണ്ടാം സെമസ്റ്റര്‍ യുജി കോണ്ടാക്ട് ക്ലാസ്
വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റര്‍ (സിയുസിബിസിഎസ്എസ്, 201819 പ്രവേശനം) കോണ്ടാക്ട് ക്ലാസുകള്‍ 16 മുതല്‍ ആരംഭിക്കും. തിരിച്ചറിയല്‍ കാര്‍ഡുമായി ഹാജരാകണം. മടപ്പള്ളി ഗവ. കോളജില്‍ ക്ലാസുകള്‍ 22 മുതലാണ് ആരംഭിക്കുക. തുടര്‍ വിവരങ്ങള്‍ക്ക് കോഓര്‍ഡിനേറ്ററുമായി ബന്ധപ്പെടുക. ബിഎ അഫ്സല് ഉല്‍ഉലമ, ബിഎ ഫിലോസഫി, ബിഎ ഹിന്ദി, ബിഎ സംസ്കൃതം കോഴ്സുകള്‍ക്ക് അപേക്ഷിച്ചവര്‍ കോമണ്‍ വിഷയങ്ങള്‍ക്കുള്ള ക്ലാസുകള്‍ക്ക് നിശ്ചിത ഷെഡ്യൂള്‍ പ്രകാരം അതത് സെന്ററുകളില്‍ ഹാജരാകണം. കോര്‍, കോംപ്ലിമെന്ററി വിഷയങ്ങള്‍ക്കുള്ള ക്ലാസുകള്‍ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ വച്ച് നടക്കും. തിയതി പിന്നീട് അറിയിക്കും. വിവരങ്ങള്‍ www.uoc.ac.in വെബ്സൈറ്റില്‍. ഫോൺ: 0494 2407494, 2400288.
പരീക്ഷാ അപേക്ഷ
രണ്ടാം സെമസ്റ്റര്‍ ബിഎഡ് സ്പെഷല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയര്‍മെന്റ്) 2015 സിലബസ്2016 മുതല്‍ പ്രവേശനം റഗുലര്‍ /സപ്ലിമെന്ററി പരീക്ഷയ്ക്ക് 26 വരെ അപേക്ഷിക്കാം.
പരീക്ഷ
മൂന്നാം സെമസ്റ്റര്‍ എം.എസ്.സി റേഡിയേഷന് ഫിസിക്സ് റഗുലര്‍ / സപ്ലിമെന്ററി പരീക്ഷ 24ന് ആരംഭിക്കും.
പരീക്ഷാഫലം
ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംബിഎ (റഗുലര്‍) സിയുസിഎസ്എസ് പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം.
2018 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎ സംസ്കൃതം സാഹിത്യ (സ്പെഷ്യല്‍ ), എംഎ മലയാളം, എംഎ മലയാളം വിത്ത് ജേണലിസം (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം.
2018 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംഎസ് സി മൈക്രോബയോളജി, ബയോകെമിസ്ട്രി (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ .
ടെക്നീഷന്‍ കരാര്‍ നിയമനം
സെന്റട്രല്‍ സോഫിസ്റ്റിക്കേറ്റഡ് ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്റിയില്‍ ടെക്നീഷന്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 22 വൈകുന്നേരം അഞ്ച് വരെ. പ്രതിമാസ മൊത്തവേതനം: 25,000 രൂപ. പ്രായം 2019 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ .
ലക്ഷദ്വീപ് കേന്ദ്രങ്ങളിലെ അസിസ്റ്റന്റ് പ്രഫസര്‍ അഭിമുഖം
ലക്ഷദ്വീപ് ആന്ത്രോത്ത് കേന്ദ്രത്തിലേക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ (അക്വാകള്‍ച്ചര്‍) കരാര്‍ നിയമനത്തിന് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം ജൂലൈ 15ന് സര്‍വകലാശാലാ ഭരണവിഭാഗത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും, നിർദേശങ്ങളും വെബ്സൈറ്റില്‍.
ലക്ഷദ്വീപ് കവരത്തി കേന്ദ്രത്തിലേക്ക് ഫിസിക്കല്‍ എഡ്യുക്കേഷന്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം ജൂലൈ 18ന് രാവിലെ 9.30നും, ആന്ത്രോത്ത്, കടമത്ത് കേന്ദ്രങ്ങളിലേക്കുള്ള അഭിമുഖം ഉച്ചയ്ക്ക് 1.30നും സര്‍വകലാശാലാ ഭരണവിഭാഗത്തില്‍ നടക്കും.