നാലാം സെമസ്റ്റർ ബിപിഇഎസ് പരീക്ഷ 15 മുതൽ തുടങ്ങും
നാലാം സെമസ്റ്റർ ബിപിഇഎസ് (2016 അഡ്മിഷൻ റെഗുലർ) പരീക്ഷ 15 മുതൽ തുടങ്ങും. അഞ്ചു വരെയും 500 രൂപ പിഴയോടെ ആറു വരെയും 1,000 രൂപ സൂപ്പർഫൈനോടെ എട്ടുവരെയും അപേക്ഷിക്കാം. ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2019 ജനുവരിയിലെ രണ്ടാംവർഷ ബിഎസ്സി നഴ്സിംഗ് (റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് 12 വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധന
2018 ജൂണിലെ രണ്ടാം സെമസ്റ്റർ എംബിഎ പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിച്ചവർ നാല്, അഞ്ച് തീയതികളിൽ സർവകലാശാല സിൽവർ ജൂബിലി പരീക്ഷ ഭവനിലെ ഇജെ എട്ട് (റൂം നന്പർ 226) സെക്ഷനിൽ അസൽ തിരിച്ചറിയൽ രേഖകളുമായി നേരിട്ടു ഹാജരാകണം.
വൈവവോസി
2019 മാർച്ചിലെ നാലാം സെമസ്റ്റർ എംഎ സോഷ്യോളജി (പ്രൈവറ്റ് രജിസ്ട്രേഷൻ, റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ വൈവവോസി 12ന് എറണാകുളം സെന്റ് തെരേസാസ് കോളജിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.
പ്രാക്ടിക്കൽ
2019 മേയിലെ നാലാം സെമസ്റ്റർ എംഎസ്സി ബയോകെമിസ്ട്രി (സിഎസ്എസ് 2017 അഡ്മിഷൻ റെഗുലർ, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 17 മുതൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
രജിസ്ട്രേഷൻ 11 വരെ
ബിഎ, ബികോം പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്ക് അഞ്ച്, ആറ് സെമസ്റ്ററുകളിലേക്ക് 1,000 രൂപ സൂപ്പർഫൈനോടെ നോഷണൽ രജിസ്ട്രേഷൻ നടത്താനുള്ള തീയതി 11 വരെ ദീർഘിപ്പിച്ചു. മൊത്തം 4,450 രൂപയാണ് ഫീസ്.
സ്പോട്ട് അഡ്മിഷൻ മൂന്നിന്
ഡോ. കെ.എൻ. രാജ് സെന്റർ ഫോർ പ്ലാനിംഗ് ആൻഡ് സെന്റർ സ്റ്റേറ്റ് ഫിനാൻസ് റിലേഷൻസിൽ എംഎ ഇക്കണോമിക്സ് പ്രോഗ്രാമിൽ എസ്സി വിഭാഗത്തിൽ ഒഴിവുള്ള സീറ്റിലേക്കു സ്പോട്ട് അഡ്മിഷനുള്ള ഇന്റർവ്യൂ മൂന്നിനു നടക്കും. താത്പര്യമുള്ളവർ രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന രേഖകളുമായി സെന്റർ ഡയറക്ടറുടെ ഓഫീസിലെത്തണം.