കംപ്യൂട്ടർ സയൻസ് വിദ്യാർഥികൾക്ക് സർവകലാശാലയിൽ റിക്രൂട്ട്മെന്റ് ഡ്രൈവ്
കംപ്യൂട്ടർ സയൻസ് പഠനവകുപ്പിന്റെ ആഭിമുഖ്യത്തിൽ കംപ്യൂട്ടർ സയൻസ് വിദ്യാർഥികൾക്കായി ഒന്‍പത്, പത്ത് തിയതികളിൽ സർവകലാശാലാ കാന്പസിൽ റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. യുഎൽടിഎസ് പ്രൈവറ്റ് ലിമിറ്റഡിൽ ഗ്രാജുവേറ്റ് എൻജിനിയർ ട്രെയിനി തസ്തികയിലേക്കാണ് നിയമനം. സർവകലാശാലാ കാന്പസ് ഐഇടി, സിസിഎസ്ഐടി സെന്ററുകൾ, അഫിലിയേറ്റഡ് കോളജുകൾ എന്നിവയിൽ നിന്നും ബിടെക്/ എംടെക്/ എംസിഎ/ എംഎസ് സി ഐടി/ സിഎസ് എന്നീ യോഗ്യതകൾ കഴിഞ്ഞ വർഷം നേടിയവർക്കും, ബാക്ക് പേപ്പർ ഇല്ലാത്ത അവസാന വർഷ വിദ്യാർഥികൾക്കും പങ്കെടുക്കാം. താൽപ്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ, ബയോഡാറ്റ എന്നിവ സഹിതം ജൂലൈ ഒന്‍പതിന് രാവിലെ ഒന്‍പതിന് സർവകലാശാലാ കാന്പസിലെ ഇഎംഎസ് സെമിനാർ കോംപ്ലക്സിൽ ഹാജരാകണം. രജിസ്ട്രേഷനും വിവരങ്ങൾക്കും https://dcs.uoc.ac.in/campusquest സന്ദർശിക്കുക. ഫോണ്‍ : 9048377170.
ചെതലയം ട്രൈബൽ സ്റ്റഡീസിൽ ഗസ്റ്റ് ലക്ചറർ നിയമനം
വയനാട് ചെതലയത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ ഗസ്റ്റ് ലക്ചറർ കരാർ നിയമനത്തിന് ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 20. യോഗ്യത: സോഷ്യോളജിയിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ പി.ജിയും നെറ്റ്/ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്ഡിയും. പ്രതിമാസ വേതനം: 42,000 രൂപ. നിർദ്ദിഷ്ട യോഗ്യതയുള്ളവരുടെ അഭാവത്തിൽ സോഷ്യോളജിയിൽ 55 ശതമാനം മാർക്കോടെ പിജി ഉള്ളവരെയും പ്രതിമാസം 25,000 രൂപ നിരക്കിൽ പരിഗണിക്കും. പ്രായം 2019 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. സംവരണ വിഭാഗത്തിന് അർഹമായ വയസിളവ് അനുവദിക്കും. വിവരങ്ങൾ www.uoc.ac.in വെബ്സൈറ്റിൽ.
കടമത്ത് കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രഫസർ അഭിമുഖം
കടമത്ത് കേന്ദ്രത്തിൽ അസിസ്റ്റന്റ് പ്രഫസർ മാത്തമാറ്റിക്സ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷിച്ചവർക്കുള്ള അഭിമുഖം 16ന് 9.30ന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. വിവരങ്ങൾ www.uoc.ac.in വെബ്സൈറ്റിൽ.
ബിഎഡ് പ്രവേശനം
ട്രെയിനിംഗ് കോളജുകളിലെ ബിഎഡ് ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട് ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർക്കും, തെറ്റായ വിവരങ്ങൾ ഓണ്‍ലൈൻ അപേക്ഷയിൽ നൽകിയതുമൂലം അലോട്ട്മെന്റ് ലഭിച്ചിട്ടും അഡ്മിഷൻ പ്രക്രിയയിൽ നിന്ന് പുറത്തുപോയവർക്കും, അലോട്ട്മെന്റ് ലഭിച്ച് ഹയർ ഓപ്ഷൻ നിലനിർത്തിക്കൊണ്ട് അഡ്മിഷൻ എടുത്തവർക്കും രജിസ്ട്രേഷൻ സമയത്ത് കൊടുത്ത വിവരങ്ങളിൽ തിരുത്തൽ വരുത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനുള്ള ലിങ്ക് ഇന്നു നാളെയുമായി www.cuonline.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാകും. ക്യാപ് ഐഡിയും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് മാർക്ക്, വെയിറ്റേജ്, കോളജ് ഓപ്ഷൻ എന്നിവയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താവുന്നതാണ്. മാറ്റങ്ങൾ വരുത്തിയതിനുശേഷം എല്ലാ വിദ്യാർഥികളും രജിസ്ട്രേഷൻ പൂർത്തിയാക്കി അപേക്ഷയുടെ പുതുക്കിയ ഫൈനൽ പ്രിന്റൗട്ട് നിർബന്ധമായും എടുക്കണം. തിരുത്തലുകൾ വരുത്താൻ ആഗ്രഹിക്കുന്നവർ തിരുത്തലുകൾ വരുത്തിയതിനുശേഷം അപേക്ഷ പൂർത്തിയാക്കാത്ത പക്ഷം ഇനിയുള്ള അഡ്മിഷൻ പ്രക്രിയയിൽ നിന്ന് പുറത്തുപോകുന്നതാണ്. രണ്ടാം അലോട്ട്മെന്റിന് ശേഷം വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ട, തിരുത്തലുകൾ ആവശ്യമില്ലാത്തവരെയും തുടർന്നുള്ള അഡ്മിഷൻ പ്രക്രിയയിലേക്ക് പരിഗണിക്കും. ഒന്നാം ഓപ്ഷൻ ലഭിച്ച് സ്ഥിരം അഡ്മിഷൻ എടുത്തവർക്കും, എല്ലാ ഹയർ ഓപ്ഷനുകളും കാൻസൽ ചെയ്ത് സ്ഥിരം അഡ്മിഷൻ എടുത്തവർക്കും മേൽപറഞ്ഞ സൗകര്യം ലഭ്യമായിരിക്കുന്നതല്ല.
ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ അഞ്ചിന് കോളജുകൾക്ക് വെയിറ്റിംഗ് ലിസ്റ്റ് നൽകുന്നതാണ്. വിദ്യാർഥികൾക്ക് www.cuonline.ac.in എന്ന വെബ്സെറ്റിൽ ക്യാപ് ഐഡിയും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് വെയിറ്റിംഗ് ലിസ്റ്റ് പരിശോധിക്കാം. ഒന്‍പതിന് 11ന്മുന്‍പ് ആവശ്യമായ രേഖകൾ സഹിതം വിദ്യാർഥികൾ കോളജിൽ ഹാജരാകണം. ഒന്നിൽ കൂടുതൽ കോളജുകൾ ഓപ്ഷനായി നൽകിയവർ ആവശ്യമായ പകർപ്പുകൾ സഹിതം പ്രതിനിധികളെ ചുമതലപ്പെടുത്തി കോളേജുകളിൽ റിപ്പോർട്ട് ചെയ്യാവുന്നതാണ്. റിപ്പോർട്ട് ചെയ്തവരുടെ ഇൻഡക്സ് മാർക്ക് അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് അതത് കോളജുകൾ അന്ന് ഉച്ചക്ക് ഒരു മണിക്ക് പ്രസിദ്ധീകരിച്ച് അഞ്ച് മണിക്കുള്ളിൽ പ്രവേശനം നടത്തും. ബിഎഡ് ലേറ്റ് രജിസട്രേഷനുള്ള സൗകര്യം ഇന്ന് മുതൽ ആറ് വരെ ലഭിക്കും. അപേക്ഷാ ഫീസ് ജനറൽ 835 രൂപ, എസ് സി/എസ്ടി 450 രൂപ. മെയ് 29നും ജൂണ്‍ 20നും ഇടയിൽ ഓണ്‍ലൈൻ രജിസ്ട്രേഷൻ ചെയ്തവർക്കായിരിക്കും വെയിറ്റിംങ് ലിസ്റ്റ് പ്രകാരമുള്ള പ്രവേശനത്തിന് മുൻഗണന ലഭിക്കുന്നത്. ഇത്തരം വിദ്യാഥികളുടെ അഭാവത്തിൽ മാത്രമായിരിക്കും ലേറ്റ് രജിസ്ട്രേഷൻ നടത്തുന്നവരെ ഒഴിവുള്ള മെറിറ്റ്/സംവരണ സീറ്റുകളിലേക്ക് പരിഗണിക്കുന്നത്. ഫോണ്‍: 0494 2407016, 2407017.
എംഫിൽ ഹിന്ദി പ്രവേശനം
ഹിന്ദി പഠനവിഭാഗത്തിൽ എംഫിൽ ഹിന്ദിക്ക് ബിപിഎൽ വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുന്നോക്ക വിാഗത്തിലെ ബിപിഎൽ വിദ്യാർഥികൾ അഞ്ചിന് രാവിലെ 10.30ന് എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം പഠനവിഭാഗത്തിൽ ഹാജരാകണം. ഫോണ്‍ : 0494 2407252, 2407392.
എംഎസ് സി കൗണ്‍സലിംഗ് സൈക്കോളജി വാചാ പരീക്ഷ
നാലാം സെമസ്റ്റർ എംഎസ് സി കൗണ്‍സലിംഗ് സൈക്കോളജി (2014 പ്രവേശനം) ഏപ്രിൽ 2017 പരീക്ഷയുടെ ഭാഗമായ വാചാ പരീക്ഷ 15 മുതൽ 17 വരെ സർവകലാശാലാ ആര്യഭട്ട ഹാളിൽ നടക്കും. ഷെഡ്യൂൾ വെബ്സൈറ്റിൽ.
എക്സാമിനേഴ്സ് മീറ്റിംഗ്
നാലാം സെമസ്റ്റർ ബിഎസ് സി കംപ്യൂട്ടർ സയൻസ്, ബിസിഎ, ഐടി (സിയുസിബിസിഎസ്എസ്) പ്രാക്ടിക്കൽ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് വയനാട് ജില്ലയിലെ കോളജുകളിലെ കന്പ്യൂട്ടർ സയൻസ് അധ്യാപകർ ജൂലൈ അഞ്ചിന് 10.30ന് മുട്ടിൽ ഡബ്ല്യൂഎംഒ കോളജിൽ ഹാജരാകണം.
പുനർമൂല്യനിർണയ ഫലം
മൂന്നാം സെമസ്റ്റർ എംസിഎ ഏപ്രിൽ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.