യുജി ഏകജാലകം:ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റായി
അർഹരായവർ നാളെ വൈകുന്നേരം നാലിനകം കോളജുകളിൽ പ്രവേശനം നേടണം
എംജി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ ഏകജാലകം വഴി യുജി പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ ഓണ്‍ലൈനായി സർവകലാശാല അക്കൗണ്ടിൽ ഫീസടച്ച് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങൾ സഹിതം നാളെ വൈകുന്നേരം നാലിനകം അലോട്ട്മെന്റ് ലഭിച്ച കോളജിൽ ഹാജരായി പ്രവേശനം നേടണം. 10 നകം ഫീസ് അടയ്ക്കാത്തവരുടെയും ഫീസടച്ച ശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും.
പ്രാക്ടിക്കൽ പുനഃക്രമീകരിച്ചു
തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ 11,12 തീയതികളിൽ നടത്താനിരുന്ന എംഎ നാലാം സെമസ്റ്റർ കഥകളിസംഗീതം സിഎസ്എസ് (2017 അഡ്മിഷൻ റെഗുലർ, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) പ്രാക്ടിക്കൽ പരീക്ഷ 16, 17 തീയതികളിലേക്ക് മാറ്റി പുനഃക്രമീകരിച്ചു. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷാഫലം
2019 ജനുവരിയിൽ നടന്ന ഒന്‍പതാം സെമസ്റ്റർ ഡിഡിഎംസിഎ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ഐഎംസിഎ (പുതിയ സ്കീം 2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി), ഡിഡിഎംസിഎ (സപ്ലിമെന്ററി) ജൂണ്‍ 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 11ന് ആരംഭിക്കും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.