പിജി ഏകജാലകം; മെറിറ്റ് സംവരണ സീറ്റ് ഫൈനൽ അലോട്ട്മെന്റിന് നാളെ വരെ ഓപ്ഷൻ നൽകാം
ഏകജാലകം വഴി പിജി പ്രവേശനത്തിനുള്ള ഫൈനൽ അലോട്ട്മെന്റിനായി നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിക്കാത്തവർക്കുമായി ഫൈനൽ അലോട്ട്മെന്റ് നടത്തും. നിലവിൽ പ്രവേശനം നേടിയവർ ഫൈനൽ അലോട്ട്മെന്റിൽ അപേക്ഷിക്കാൻ പാടില്ല. അപേക്ഷകൻ ഓണ്‍ലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റുമൂലം അലോട്ട്മെന്റിനു പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസ് അടയ്ക്കാതെ നിലവിലുള്ള ആപ്ലിക്കേഷൻ നന്പരും പാസ്വേഡും ഉപയോഗിച്ച് cap.mg u.ac.in എന്ന വെബ്സൈറ്റിലൂടെ 11ന് വൈകുന്നേരം അഞ്ചുവരെ പുതുതായി ഓപ്ഷനുകൾ നൽകാം.
ഫൈനൽ അലോട്ട്മെന്റിൽ പങ്കെടുക്കുന്നവർ പുതുതായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യണം. അപേക്ഷകർ നിലവിലുള്ള ആപ്ലിക്കേഷൻ നന്പരും പാസ്വേഡും ഉപയോഗിച്ച് അക്കൗണ്ട് ക്രിയേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നന്പരും പഴയ പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യണം. പുതിയ ആപ്ലിക്കേഷൻ നന്പർ പിന്നീടുള്ള ഓണ്‍ലൈൻ ആവശ്യങ്ങൾക്കായി സൂക്ഷിച്ചു വയ്ക്കണം. ലോഗിൻ ചെയ്ത ശേഷം അപേക്ഷകന് നേരത്തേ നൽകിയ അപേക്ഷയിലെ തെറ്റുകൾ തിരുത്താം, പുതുതായി ഓപ്ഷനുകൾ നൽകാം.
ഫൈനൽ അലോട്മെന്റിൽ പങ്കെടുക്കുന്ന അപേക്ഷകർ പുതുതായി ഓപ്ഷനുകൾ നൽകണം. ഓപ്ഷനുകൾ നൽകിയ ശേഷം അപേക്ഷ സേവ് ചെയ്ത് ഓണ്‍ലൈനായി സമർപ്പിക്കുക. അപേക്ഷയുടേയോ ഓപ്ഷനുകളുടെയോ പ്രിന്റൗട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. വിവിധ കോളജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരം സർവകലാശാല വെബ്സൈറ്റിലുണ്ട്.
പരീക്ഷാതീയതി
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിഎ എൽഎൽബി (2018 അഡ്മിഷൻ റെഗുലർ), ബിഎ (ക്രിമിനോളജി) എൽഎൽബി (ഓണേഴ്സ്2011 അഡ്മിഷൻ സപ്ലിമെന്ററി), ബിഎ എൽഎൽബി പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2012 2014 അഡ്മിഷൻ), ബിഎ എൽഎൽബി പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2015 അഡ്മിഷൻ), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബിഎ എൽഎൽബി (ഓണേഴ്സ് 2016 അഡ്മിഷൻ മുതൽ സപ്ലിമെന്ററി), ബിബിഎ എൽഎൽബി (2018 അഡ്മിഷൻ റെഗുലർ), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബിബിഎ എൽഎൽബി (ഓണേഴ്സ്), ബികോം എൽഎൽബി (2018 അഡ്മിഷൻ റെഗുലർ), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബികോം എൽഎൽബി (ഓണേഴ്സ്) പരീക്ഷകൾ 24ന് ആരംഭിക്കും. 12 വരെയും 500 രൂപ പിഴയോടെ 15 വരെയും 1000 രൂപ സൂപ്പർഫൈനോടെ 16 വരെയും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.
നാലാം സെമസ്റ്റർ ഐഎംസിഎ (2017 അഡ്മിഷൻ റെഗുലർ), ഡിഡിഎംസിഎ (20142016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 26ന് ആരംഭിക്കും. 12 വരെയും 500 രൂപ പിഴയോടെ 15 വരെയും 1000 രൂപ സൂപ്പർഫൈനോടെ 17 വരെയും അപേക്ഷിക്കാം.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ (സിബിസിഎസ്) ബിഎസ്സി ഇലക്ട്രോ ണിക്സ്, കംപ്യൂട്ടർ മെയിന്റനൻസ് ആൻഡ് ഇലക്ട്രോണിക്സ് മേയ് 2019 പരീക്ഷയുടെ മൈക്രോ കണ്ട്രോളർ ലാബ്, സി പ്രോഗ്രാമിംഗ് ലാബ് എന്നിവ 15 മുതൽ 18 വരെ അതാത് കോളജുകളിൽ നടക്കും.
പരീക്ഷാഫലം
2018 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎസ്സി അനലിറ്റിക്കൽ കെമിസ്ട്രി (സിഎസ്എസ് റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ അപേക്ഷിക്കാം.
സിൻഡിക്കറ്റ് യോഗം ജൂലൈ 17ന്
എംജി സർവകലാശാല സിൻഡിക്കറ്റ് യോഗം 17ന് രാവിലെ 10.30ന് സർവകലാശാല ഭരണവിഭാഗത്തിലെ സിൻഡിക്കറ്റ് ഹാളിൽ നടക്കും.
പ്രവേശനപരീക്ഷ ഫലം
സിവിൽ സർവീസസ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പ്രവേശനത്തിനായി കഴിഞ്ഞ 30ന് നടത്തിയ പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് ഇമെയിൽ മുഖാന്തിരം പ്രവേശന മെമ്മോ അയയ്ക്കും. വിശദവിവരം www.mg u.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. 9496114094, 9447407747.
...