മൂന്നാം വർഷ ബിഫാം പരീക്ഷകൾ മാറ്റി
19 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം വർഷ ബിഫാം (2016 അഡ്മിഷൻ റെഗുലർ, 20112015 അഡ്മിഷൻ സപ്ലിമെന്ററി, 20032010 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട്.
പ്രാക്്ടിക്കൽ
നാലാം സെമസ്റ്റർ ബിഎസ്സി ഫിസിക്സ് മോഡൽ ഒന്ന്, രണ്ട്, മൂന്ന് മേയ് 2019 പരീക്ഷയുടെ പ്രാക്്ടിക്കൽ 22 മുതൽ ബന്ധപ്പെട്ട കോളജുകളിൽ നടക്കും. 2019 മേയ് മാസത്തിൽ നടത്തിയ സപ്ലിമെന്ററി പ്രാക്്ടിക്കൽ പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന വിദ്യാർഥികൾക്ക് തങ്ങളുടെ കോളജുകളിൽ നടക്കുന്ന പ്രാക്്ടിക്കൽ പരീക്ഷയിൽ പങ്കെടുക്കാം. പത്തനംതിട്ട കുന്പഴ എസ്എൻഡിപി യോഗം കോളജിലെ വിദ്യാർഥികൾ മണർകാട് സെന്റ് മേരീസ് കോളജിലാണ് പരീക്ഷയ്ക്ക് എത്തേണ്ടത്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.
രണ്ടാം സെമസ്റ്റർ ബിഎ ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ, മൾട്ടിമീഡിയ, വിഷ്വൽ ആർട്സ്, വിഷ്വൽ കമ്മ്യൂണിക്കേഷൻ, ആനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട്സ്, ഓഡിയോഗ്രഫി ആൻഡ് ഡിജിറ്റൽ എഡിറ്റിംഗ് (സിബിസിഎസ്എസ് 20132016 അഡ്മിഷൻ റീഅപ്പിയറൻസ്) മേയ് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 18 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റർ എംസിഎ റെഗുലർ, സപ്ലിമെന്ററി ജൂണ് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 22 മുതൽ അതത് കോളജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷഫലം
2019 മേയിൽ നടന്ന അഞ്ചാം സെമസ്റ്റർ ബികോം സിബിസിഎസ്എസ് (മോഡൽ ഒന്ന്, രണ്ട്, മൂന്ന് 20132016 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് ഒന്നുവരെ അപേക്ഷിക്കാം.
2019 ഏപ്രിലിൽ സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ നടന്ന രണ്ടാം സെമസ്റ്റർ എംഫിൽ ഫിസിക്സ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.