ചക്കിട്ടപ്പാറ കേന്ദ്രത്തിൽ ബിഎഡിന് സീറ്റ് ഒഴിവ്
ചക്കിട്ടപാറ ടീച്ചർ എഡ്യുക്കേഷൻ കേന്ദ്രത്തിൽ ബിഎഡ് മാത്തമാറ്റിക്സിന് ഒബിഎക്സ് (ഒന്ന്) വിഭാഗത്തിലും കോമേഴ്സ്, നാച്വറൽ സയൻസ് എന്നിവക്ക് പിഎച്ച് വിഭാഗത്തിലും, സോഷ്യൽ സയൻസിന് എൽസി വിഭാഗത്തിലും ഒഴിവുകളുണ്ട്. താത്പ്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം 22ന് രാവിലെ 11 നകം കേന്ദ്രത്തിൽ എത്തണം. ടീച്ചർ, ലക്ഷദ്വീപ് ക്വാട്ടകളിലും ഒഴിവുകളുണ്ട്. ഫോണ് : 9495905707, 0496 2662402.
എംബിഎ പ്രവേശനം: ലിസ്റ്റ് പ്രസിദ്ധീകരിച്ചു
എംബിഎ പ്രവേശനത്തിന് പുനർ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ഒന്ന് മുതൽ 50 വരെയുള്ളവർ 22ന് രാവിലെ പത്ത് മണിക്കും, 51 മുതൽ 83 വരെയുള്ളവർ ഉച്ചക്ക് രണ്ടിന് കാലിക്കട്ട് സർവകലാശാലാ കോമേഴ്സ് പഠനവകുപ്പിൽ ഹാജരാകണം. വിവരങ്ങൾ www.cuonline.ac.in വെബ്സൈറ്റിൽ. ഫോണ്: 0494 2407016, 2407363.
പരീക്ഷ
നാലാം സെമസ്റ്റർ എംഎസ് സി റേഡിയേഷൻ ഫിസിക്സ് റഗുലർ/ സപ്ലിമെന്ററി പരീക്ഷ 25ന് ആരംഭിക്കും.
പരീക്ഷാഫലം
2019 ജനുവരിയിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എംബിഎ ഹെൽത്ത് കെയർ മാനേജ്മെന്റ്, ഇന്റർനാഷണൽ ഫിനാൻസ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഓഗസ്റ്റ് രണ്ട് വരെ അപേക്ഷിക്കാം.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഹിന്ദി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഓഗസ്റ്റ് ഒന്ന് വരെ അപേക്ഷിക്കാം.
ഒന്പതാം സെമസ്റ്റർ ബിആർക് 2004 സ്കീം2004 മുതൽ 2011 വരെ പ്രവേശനം സപ്ലിമെന്ററി, 2012 സ്കീം2012 മുതൽ 2014 വരെ പ്രവേശനം റഗുലർ/സപ്ലിമെന്ററി (ഡിസംബർ 2018) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഓഗസ്റ്റ് മൂന്ന് വരെ അപേക്ഷിക്കാം.
എക്സാമിനേഴ്സ് മീറ്റിംഗ്
നാലാം സെമസ്റ്റർ ബിഎസ് സി കെമിസ്ട്രി (സിയുസിബിസിഎസ്എസ്) പ്രാക്ടിക്കൽ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് പാലക്കാട് ജില്ലയിലെ കോളജുകളിലെ കെമിസ്ട്രി അധ്യാപകർ ഒറ്റപ്പാലം എൻഎസ്എസ് കോളജിലും, തൃശൂർ ജില്ലയിലെ അധ്യാപകർ തൃശൂർ സെന്റ് തോമസ് കോളജിലും 25ന് 10.30ന് ഹാജരാകണം.