നാലാം വർഷ ബിഫാം ഫലം പ്രസിദ്ധീകരിച്ചു
2019 ജൂണിലെ നാലാം വർഷ ബിഫാം (ഫൈനൽ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 മേയിലെ നാലാം വർഷ ബിഎസ്സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ഡിസംബറിലെ ഒന്നാം സെമസ്റ്റർ ബിബിഎ, ബിസിഎ, ബിബിഎം, ബിഎസ്ഡബ്ല്യു, ബിടിഎസ്, ബിഎഫ്ടി (സിബിസിഎസ്എസ് മോഡൽ മൂന്ന് സപ്ലിമെന്ററി 20132016 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎ ഹിസ്റ്ററി (പിജിസിഎസ്എസ് റെഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ഡിസംബറിലെ ഒന്നാം സെമസ്റ്റർ ബികോം (സിബിസിഎസ്എസ് മോഡൽ ഒന്ന്, രണ്ട്, മൂന്ന് 20132016 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ തീയതി
സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ഒന്ന്, മൂന്ന്, നാല്, ഏഴ്, എട്ട്, ഒന്പത് സെമസ്റ്റർ പഞ്ചവത്സര ബിഎ എൽഎൽബി (ഓണേഴ്സ് 20082013 അഡ്മിഷൻ) സ്പെഷൽ മേഴ്സി ചാൻസ് 2018 അദാലത്ത് പരീക്ഷകൾ ഓഗസ്റ്റ് രണ്ടിന് ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2019 മേയിലെ നാലാം സെമസ്റ്റർ ബിഎ മ്യൂസിക് വയലിൻ (സിബിസിഎസ്എസ് റെഗുലർ), അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് (20132016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, റീഅപ്പിയറൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ 30 മുതൽ ഓഗസ്റ്റ് രണ്ടുവരെ തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
സീറ്റൊഴിവ്
സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ പഞ്ചവത്സര ബിബിഎ എൽഎൽബി പ്രോഗ്രാമിൽ എസ്ടി വിഭാഗത്തിൽ ഒരൊഴിവുണ്ട്. ഫോൺ: 04812310165.
പ്രോജക്ട് അസോസിയേറ്റ്
സ്കൂൾ ഓഫ് കെമിക്കൽ സയൻസസും ഇന്റർനാഷണൽ ആൻഡ് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജിയും സംയുക്തമായി തുടങ്ങുന്ന യുജിസി ഡിഎഇ കണ്സോർഷ്യം ഫോർ സയന്റിഫിക് റിസേർച്ച് പ്രോജക്ടിലേക്കു പ്രോജക്ട് അസോസിയേറ്റിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത: എംഎസ്സി കെമിസ്ട്രി, പോളിമർ സയൻസ് ബിരുദം, ഗേറ്റ്, നെറ്റ് (യുജിസി സിഎസ്ഐആർ), എസ്എൽഇടി അല്ലെങ്കിൽ എംഇ, എംടെക് ബിരുദം.