ഒന്നാം സെമസ്റ്റര്‍ എംഫില്‍ മലയാളം, ഇംഗ്ലീഷ്, തിയറ്റര്‍ ആര്‍ട്സ് ഫലം പ്രസിദ്ധീകരിച്ചു
2019 മാര്‍ച്ചില്‍ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ എംഫില്‍ മലയാളം, ഇംഗ്ലീഷ്, തിയറ്റര്‍ ആര്‍ട്സ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എംഎസ്സി ബയോഫിസിക്സ് സീറ്റൊഴിവ്
സ്കൂള്‍ ഓഫ് ബയോസയന്‍സസിലെ എംഎസ്സി ബയോഫിസിക്സ് പ്രോഗ്രാമില്‍ സ്റ്റേറ്റ് മെറിറ്റ്, മുസ്ലിം സംവരണം എന്നീ വിഭാഗത്തില്‍ ഓരോ സീറ്റൊഴിവുണ്ട്.
ക്യാറ്റ് എംജിയു പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികള്‍ അസല്‍ രേഖകളുമായി 29ന് രാവിലെ 10ന് പഠനവകുപ്പില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് എത്തണം.
04812731035.
സംവരണ സീറ്റൊഴിവ്
സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസില്‍ എംഎ ഗാന്ധിയന്‍ സ്റ്റഡീസ് പ്രോഗ്രാമില്‍ എസ്സി, എസ്ടി വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. കാറ്റ് പ്രോസ്പെക്ട്സ് പ്രകാരം യോഗ്യരായവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി 29ന് രാവിലെ 11ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫീസില്‍ നടക്കുന്ന സ്പോട് അഡ്മിഷന് എത്തണം. 04812731039.
എംഎഡ് സീറ്റൊഴിവ്
സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസിലെ എംഎഡ് പ്രോഗ്രാമില്‍ ജനറല്‍ വിഭാഗത്തില്‍ ഏതാനും സീറ്റുകളും മുസ്ലിം വിഭാഗത്തില്‍ ഒന്നും സീറ്റൊഴിവുണ്ട്. കാറ്റ് എംജിയു പ്രോസ്പെക്ട്സ് പ്രകാരമുള്ള യോഗ്യതയുള്ളവര്‍ 29ന് രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന രേഖകളുമായി പഠനവകുപ്പില്‍ എത്തണം. 04812731042.
ഇന്റര്‍വ്യൂ
സ്കൂള്‍ ഓഫ് കംപ്യൂട്ടര്‍ സയന്‍സസില്‍ എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാമില്‍ ഗസ്റ്റ് അധ്യാപകരുടെ പാനല്‍ തയാറാക്കുന്നതിനായി ഇന്റര്‍വ്യൂ നടത്തുന്നു. മണിക്കൂര്‍ അടിസ്ഥാനത്തിലാണ് നിയോഗിക്കുക. യുജിസി. നിഷ്കര്‍ഷിച്ച യോഗ്യതയുള്ളവര്‍ അസല്‍ രേഖകളുമായി എത്തണം. 04812731037.