ബിരുദ പ്രവേശനം: ഓഗസ്റ്റ് ഒന്നുവരെ പുതുതായി ഓപ്ഷൻ നൽകാം
ബിരുദ ഫൈനൽ അലോട്ട്മെന്റിനു ശേഷം ഓഗസ്റ്റ് ഒന്നുവരെ പുതുതായി ഓപ്ഷൻ നൽകാം. നിലവിൽ പ്രവേശനമെടുക്കാത്തവർക്ക് അപേക്ഷിക്കാം.
www.cap.mgu.ac.in എന്ന വെബ്സൈറ്റിൽ അക്കൗണ്ട് ക്രിയേഷൻ എന്ന ലിങ്കിലൂടെ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നന്പരും പഴയ പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകൾ പുതുതായി നൽകാം. പ്രവേശനം ഓഗസ്റ്റ് അഞ്ചിനു പൂർത്തിയാക്കും.
പരീക്ഷാതീയതി
മൂന്നാം സെമസ്റ്റർ എംഎസ്സി മോളിക്യുലാർ ബയോളജി ആൻഡ് ജനറ്റിക് എൻജിനിയറിംഗ് (201719 ബാച്ച്) പരീക്ഷകൾ ഓഗസ്റ്റ് 20ന് ആരംഭിക്കും. ഓഗസ്റ്റ് അഞ്ചുവരെയും 500 രൂപ പിഴയോടെ ആറുവരെയും 1000 രൂപ സൂപ്പർഫൈനോടെ എട്ടുവരെയും അപേക്ഷിക്കാം.
ബിഎഡ് അനുമതി
ട്രെയിനിംഗ് കോളജുകളിൽ ബിഎഡ് പ്രോഗ്രാമിന് ഈ അധ്യയന വർഷം ഒഴിവുള്ള സീറ്റുകളിലേക്കു സ്പോട് അഡ്മിഷനിലൂടെ ഓഗസ്റ്റ് 13 വരെ അപേക്ഷ സ്വീകരിക്കും. മെരിറ്റ്, സംവരണ ചട്ടങ്ങൾ പാലിച്ച് ഓഗസ്റ്റ് 16നകം അഡ്മിഷൻ പൂർത്തീകരിക്കണം.
എംഎഡ് പ്രവേശനം
ട്രെയിനിംഗ് കോളജുകളിൽ ദ്വിവത്സര എംഎഡ് പ്രോഗ്രാമിലേക്കുള്ള പ്രവേശനം ഓഗസ്റ്റ് 16ന് അവസാനിക്കും.
പരീക്ഷഫലം
2019 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് വർഷ ബിഎസ്സി നഴ്സിംഗ് (മേഴ്സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.