University News
കാ​ലി​ക്ക​ട്ടി​ലെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​ത്തി​നു ന​ട​പ​ടി​ക​ൾ ല​ഘൂ​ക​രി​ക്കാ​ൻ തീ​രു​മാ​നം
തേ​ഞ്ഞി​പ്പ​ലം: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ന​ഷ്ട​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കാ​ൻ കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ന​ട​പ​ടി​ക​ൾ ല​ഘൂ​ക​രി​ക്കു​ന്നു. ഇ​തി​നാ​യു​ള്ള ശി​പാ​ർ​ശ പ​രീ​ക്ഷാ ഉ​പ​സ​മി​തി സി​ൻ​ഡി​ക്ക​റ്റി​നു സ​മ​ർ​പ്പി​ക്കും.

മ​ഴ​ക്കെ​ടു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഇ​ന്ന​ലെ അ​വ​സാ​നി​ക്കേ​ണ്ടി​യി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളു​ടെ​യും ര​ജി​സ്ട്രേ​ഷ​ൻ 30 വ​രെ നീ​ട്ടാ​നും സ​മി​തി ശി​പാ​ർ​ശ ന​ൽ​കി. ആ​റാം സെ​മ​സ്റ്റ​ർ യു​ജി പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ പ്ര​തി​ഫ​ലം ചെ​യ​ർ​മാ​ൻ​മാ​ർ മു​ഖേ​ന 27, 29 തി​യ​തി​ക​ളി​ൽ കാ​ന്പ​സി​ൽ വ​ച്ച് വി​ത​ര​ണം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചു. യൂ​ണി​വേ​ഴ്സി​റ്റി പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ ഈ ​വ​ർ​ഷം ത​ന്നെ ഓ​ണ്‍​ലൈ​ൻ ചോ​ദ്യ​പ്പേ​പ്പ​ർ വി​ത​ര​ണം ന​ട​പ്പാ​ക്കാ​ൻ പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ശേ​ഖ​രി​ക്കു​ന്ന ചു​മ​ത​ല പോ​സ്റ്റ​ൽ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​വ​ഴി ന​ട​പ്പാ​ക്കു​ന്ന ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കാ​ൻ പ​രീ​ക്ഷാ വി​ഭാ​ഗ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി. കേ​ര​ള ഗ​വ​ർ​ണ​ർ ഇ​തി​നാ​യി അ​യ​ച്ച ക​ത്തി​നെ തു​ട​ർ​ന്നും മൂ​ല്യ​നി​ർ​ണ​യം വേ​ഗ​ത്തി​ലാ​ക്കാ​നാ​ണ് ന​ട​പ​ടി​യെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ ഡോ. ​പി. ശി​വ​ദാ​സ​ൻ അ​റി​യി​ച്ചു.
More News