മാത്തമാറ്റിക്സ് അസിസ്റ്റന്റ് പ്രഫസർ കരാർ നിയമനം
വിദൂരവിദ്യാഭ്യാസ വിഭാഗത്തിലേക്ക് മാത്തമാറ്റിക്സ് വിഷയത്തിൽ അസിസ്റ്റന്റ് പ്രഫസർ കരാർ നിയമനത്തിന് സെപ്റ്റംബർ രണ്ടിന് രാവിലെ പത്തിന് വാക്ഇൻഇന്റർവ്യൂ നടത്തും. യോഗ്യത, പ്രവൃത്തിപരിചയം, ജാതി, വയസ് എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന ദിവസങ്ങളിൽ അഭിമുഖത്തിന് ഹാജരാകണം.
എംകോം പുനഃപരീക്ഷ 26ന്
കൽപ്പറ്റ എൻഎംഎസ്എം ഗവണ്മെന്റ് കോളജ്, തിരൂരങ്ങാടി പിഎസ്എംഒ കോളജ് വിദ്യാർഥികൾക്കായി ജൂലൈ അഞ്ചിന് നടത്തിയ നാലാം സെമസ്റ്റർ എംകോം (സിയുസിഎസ്എസ്) എംസി4ഇ (എഫ്) 03സ്ട്രാറ്റജിക് ഫിനാൻഷ്യൽ മാനേജ്മെന്റ് റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ 26ന് 1.30ന് നടക്കും.
പരീക്ഷാ അപേക്ഷ
എംഇഎസ് അസ്മാബി കോളേജ്, അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജ് എന്നിവിടങ്ങളിലെ ഒന്നാം സെമസ്റ്റർ ബിവോക് ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (2018 പ്രവേശനം) റഗുലർ പരീക്ഷക്ക് പിഴകൂടാതെ സെപ്റ്റംബർ മൂന്ന് വരെയും 170 രൂപ പിഴയോടെ സെപ്റ്റംബർ നാല് വരെയും ഫീസടച്ച് സെപ്റ്റംബർ ആറ് വരെ രജിസ്റ്റർ ചെയ്യാം.
പരീക്ഷാഫലം
2019 ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യുക്കേഷൻ (ഹിയറിംഗ് ഇംപയർമെന്റ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ ഏഴ് വരെ അപേക്ഷിക്കാം.
2019 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ് സി പോളിമർ കെമിസ്ട്രി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ മൂന്ന് വരെ അപേക്ഷിക്കാം.
എംഎ ഹിസ്റ്ററി വാചാ പരീക്ഷ
വിദൂരവിദ്യാഭ്യാസം അവസാന വർഷ എംഎ ഹിസ്റ്ററി വാചാ പരീക്ഷ സെപ്റ്റംബർ രണ്ട് മുതൽ പരീക്ഷാഭവൻ കോണ്‍ഫറൻസ് ഹാളിൽ (നോർത്ത് സോണ്‍ ), തൃശൂർ സി. അച്യുതമേനോൻ ഗവണ്മെന്റ് കോളജിലും (സൗത്ത് സോണ്‍ ) നടക്കും. ഷെഡ്യൂൾ വെബ്സൈറ്റിൽ.