University News
ജീ​വ​ൻ ര​ക്ഷാ ടെ​ക്നി​ക്കി​ൽ പ​രി​ശീ​ല​നം ന​ൽ​കി
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​ൻ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബേ​സി​ക് ലൈ​ഫ് സ​പ്പോ​ർ​ട്ടി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി. അ​പ​ക​ട​ങ്ങ​ളും അ​ത്യാ​ഹി​ത​ങ്ങ​ളു​മു​ണ്ടാ​വു​ന്പോ​ൾ എ​ടു​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളും പ്രാ​ഥ​മി​ക സു​ശ്രൂ​ഷ​യും സം​ബ​ന്ധി​ച്ച അ​വ​ബോ​ധം ക്ലാ​സി​ൽ ന​ൽ​കി.

ആ​സ്റ്റ​ർ മിം​സി​ലെ ഡോ. ​പി.​പി. വേ​ണു ഗോ​പാ​ല​ൻ, ഡോ. ​ഹ​മീ​ദ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. ലൈ​ഫ്‌​ലോം​ഗ് വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. സി. ​ന​സീ​മ, പ്ര​ഫ. കെ.​പി. മീ​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

42ാം ബൊ​ട്ടാ​ണി​ക്ക​ൽ കോ​ണ്‍​ഫ​റ​ൻ​സ് കാ​ലി​ക്ക​ട്ടി​ൽ

തേ​ഞ്ഞി​പ്പ​ലം: ഇ​ന്ത്യ​ൻ ബൊ​ട്ടാ​ണി​ക്ക​ൽ സൊ​സൈ​റ്റി​യു​ടെ 42ാമ​ത് കോ​ണ്‍​ഫ​റ​ൻ​സും, സ​സ്യ​ശാ​സ്ത്ര ഗ​വേ​ഷ​ണ​ത്തി​ലെ ക​ണ്ടു​പി​ടു​ത്ത​ങ്ങ​ളും നൂ​ത​ന പ്ര​വ​ണ​ത​ക​ളും എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സിം​പോ​സി​യ​വും കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​വം​ബ​ർ ആ​റ്, ഏ​ഴ്, എ​ട്ട് തി​യ​തി​ക​ളി​ൽ ന​ട​ക്കും.

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ബോ​ട്ട​ണി പ​ഠ​ന​വ​കു​പ്പാ​ണ് ആ​തി​ഥ്യം വ​ഹി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നു​മു​ള്ള 500 ശാ​സ്ത്ര​ജ്ഞ​രും ഗ​വേ​ഷ​ക​രും പ​ങ്കെ​ടു​ക്കും. സ​മ്മേ​ള​ന​ത്തി​ന്‍റെ വെ​ബ്സൈ​റ്റി​ന്‍റെ​യും പ്രൊ​മൊ വീ​ഡി​യോ​യു​ടെ​യും ഉ​ദ്ഘാ​ട​നം വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​റും സി​ൻ​ഡി​ക്ക​റ്റ് അം​ഗം കെ.​കെ. ഹ​നീ​ഫ​യും നി​ർ​വ​ഹി​ച്ചു. വൈ​സ് ചാ​ൻ​സ​ല​ർ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യും വ​കു​പ്പ​ധ്യ​ക്ഷ​ൻ ഡോ. ​വി.​വി. രാ​ധാ​കൃ​ഷ്ണ​ൻ ക​ണ്‍​വീ​ന​റും, പ്ര​ഫ. സ​ന്തോ​ഷ് ന​ന്പി ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി​യാ​യു​മു​ള്ള വി​പു​ല​മാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് സ​മ്മേ​ള​ന​ത്തി​ന് കാ​ലി​ക്ക​ട്ട് ആ​തി​ഥ്യ​മ​രു​ളു​ന്ന​ത്.

അ​ന്താ​രാ​ഷ്ട്ര ഫോ​ക്‌​ലോ​ർ ദി​നാ​ച​ര​ണം ന​ട​ത്തി

തേ​ഞ്ഞി​പ്പ​ലം: അ​ന്താ​രാ​ഷ്ട്ര ഫോ​ക്‌​ലോ​ർ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ൾ ഓ​ഫ് ഫോ​ക്‌​ലോ​ർ സ്റ്റ​ഡീ​സി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. സെ​മി​നാ​ർ സ​ർ​വ​ക​ലാ​ശാ​ലാ ര​ജി​സ്ട്രാ​ർ പ്ര​ഫ. എം. ​മ​നോ​ഹ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ. ഗോ​വി​ന്ദ വ​ർ​മ്മ​രാ​ജ, മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ലാ പ്ര​ഫ​സ​ർ ഡോ. ​കെ.​എം. ഭ​ര​ത​ൻ, സി​നീ​ഷ് വേ​ലി​ക്കു​നി എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ ന​യി​ച്ചു. ച​ട​ങ്ങി​ൽ എ.​വി. അ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷം വ​ഹി​ച്ചു. സി​ൻ​ഡി​ക്ക​റ്റ് അം​ഗം പ്ര​ഫ. ഷം​ഷാ​ദ് ഹു​സൈ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​സി. ജി​ഷ, ഷി​ധി​ൻ പ്ര​സം​ഗി​ച്ചു. ഫോ​ക്‌​ലോ​ർ ഫെ​ല്ലോ​സ് ഓ​ഫ് മ​ല​ബാ​ർ ട്ര​സ്റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്.
More News