പ്രോമിസിംഗ് യംഗ്സ്റ്റേഴ്സ് കോച്ചിംഗ് ക്യാന്പ്
കായിക പഠനവിഭാഗത്തിനു കീഴിൽ നടത്തുന്ന ഹാൻഡ്ബോൾ, ബാഡ്മിന്റണ്‍ (പുരുഷ) ഇനങ്ങളിലുള്ള പ്രോമിസിംഗ് യംഗ്സ്റ്റേഴ്സ് കോച്ചിംഗ് ക്യാന്പ് 29 മുതൽ സെപ്റ്റംബർ നാലുവരെ നടക്കും. ഒന്നാം വർഷ ഡിഗ്രി പ്രവേശനം ലഭിച്ച ആണ്‍കുട്ടികൾക്ക് സെലക്ഷൻ ട്രയലിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ 29ന് രാവിലെ 11ന് സ്പോർട്സ് കിറ്റും പ്രിൻസിപ്പലിൽ നിന്നുള്ള എലിജിബിലിറ്റി കത്തും സഹിതം സർവകലാശാലാ സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യണം.
ബിരുദ പ്രവേശന തീയതി നീട്ടി
ഏകജാലക ബിരുദ പ്രവേശനം എടുക്കേണ്ട തിയതി 26 വരെ നീട്ടി. ക്യാപ് രജിസ്ട്രേഷൻ, മാൻഡേറ്ററി ഫീസ് എന്നിവക്കുള്ള ലിങ്ക് അന്ന് വൈകുന്നേരം അഞ്ചു മണി വരെ ഉണ്ടാകും.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ബിഎസ് സി/ ബിസിഎ (സിയുസിബിസിഎസ്എസ്) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് നവംബർ 2018 (ബിഎസ് സി സൈക്കോളജി ഒഴികെ) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ ഏഴു വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രന്റൗട്ട് സെപ്റ്റംബർ 16നകം ലഭിക്കണം. ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഇസ്ലാമിക് ഹിസ്റ്ററി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ ആറു വരെ അപേക്ഷിക്കാം. ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ് സി കെമിസ്ട്രി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ ആറ് വരെ അപേക്ഷിക്കാം.