രണ്ടാം സെമസ്റ്റർ ബിപിഎഡ് റഗുലർ/സപ്ലിമെന്ററി പരീക്ഷ
രണ്ടാം സെമസ്റ്റർ ബിപിഎഡ് (ദ്വിവത്സരം, 2016 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷ 18ന് ആരംഭിക്കും.
ലോ കോളജുകളിലെ രണ്ടാം സെമസ്റ്റർ എൽഎൽഎം (2015 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷ 20ന് ആരംഭിക്കും.
പ്രൈവറ്റ് രജിസ്ട്രേഷൻ (2017 പ്രവേശനം) രണ്ടാം സെമസ്റ്റർ ബിഎ മൾട്ടിമീഡിയ (സിയുസിബിസിഎസ്എസ്) റഗുലർ പരീക്ഷ സെപ്തംബർ 18ന് ആരംഭിക്കും.
മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തിയതികൾ
എൽഎൽബി യൂണിറ്ററി (ത്രിവത്സരം, 2015 സ്കീം) റഗുലർ/സപ്ലിമെന്ററി ഓഗസ്റ്റ് 14ന് ആരംഭിക്കാനിരുന്ന ഒന്നാം സെമസ്റ്റർ പരീക്ഷ 23നും, ഓഗസ്റ്റ് ഒന്‍പതിന് ആരംഭിക്കാനിരുന്ന മൂന്നാം സെമസ്റ്റർ പരീക്ഷ 18നും ആരംഭിക്കും.
ബിബിഎഎൽഎൽബി ഓണേഴ്സ് (2011 സ്കീം) റഗുലർ/സപ്ലിമെന്ററി ഓഗസ്റ്റ് 21ന് ആരംഭിക്കാനിരുന്ന അഞ്ചാം സെമസ്റ്റർ പരീക്ഷ ഒക്ടോബർ അഞ്ചിനും, ഓഗസ്റ്റ് ഒന്‍പതിന് ആരംഭിക്കാനിരുന്ന ഏഴാം സെമസ്റ്റർ പരീക്ഷ സെപ്റ്റംബർ 18നും ആരംഭിക്കും.
ബിഎസ് സി സ്പെഷൽ പരീക്ഷ
പ്രളയം കാരണം രണ്ടാം സെമസ്റ്റർ ബിഎസ് സി (സിയുസിബിസിഎസ്എസ്) റഗുലർ പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് സ്പെഷ്യൽ പരീക്ഷ 18ന് പുല്ലൂട്ട് കെകെടിഎം കോളജിൽ ആരംഭിക്കും.
എംഎ മലയാളം വൈവ
വിദൂരവിദ്യാഭ്യാസം ഫൈനൽ എംഎ മലയാളം വൈവ വോസി 17 മുതൽ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലും (നോർത്ത് സോണ്‍ ), തൃശൂർ ശ്രീ കേരളവർമ്മ കോളജിലും (സൗത്ത് സോണ്‍) നടക്കും. ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംകോം (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ സോഷ്യോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 18 വരെ അപേക്ഷിക്കാം.
രണ്ട് (ഏപ്രിൽ 2019), നാല് (ജൂണ്‍ 2019) സെമസ്റ്റർ എംഎസ് സി എൻവയോണ്‍മെന്റൽ സയൻസ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
മരങ്ങൾ വിൽക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു
കാന്പസിലെ വിവിധ ഇനം മരങ്ങൾ മുറിച്ച് വിൽക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഏഴിന് ഉച്ചയ്ക്ക് മൂന്നിനകം സിവിൽ വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർക്ക് ലഭിക്കണം. വിവരങ്ങൾക്ക്: 0494 2407303.
എഡിറ്റോറിയൽ അസിസ്റ്റന്റ് നിയമനം: വാക്ഇൻഇന്റർവ്യൂ
സുവർണ ജൂബിലി പ്രസിദ്ധീകരണങ്ങളുടെ എഡിറ്റിംഗ് സംബന്ധമായ ജോലികൾ ചെയ്യുന്നതിന് രണ്ട് മാസത്തേക്ക് എഡിറ്റോറിയൽ അസിസ്റ്റന്റിനെ നിയമിക്കുന്നതിന് നാളെ രാവിലെ പത്തിന് ഭരണവിഭാഗത്തിൽ വെച്ച് വാക്ഇൻഇന്റർവ്യൂ നടത്തും. യോഗ്യത: ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിൽ പിജി, ഇംഗ്ലീഷിൽ മീഡിയ കണ്ടന്റ് ഡവലപിംഗിലും എഡിറ്റിംഗിലും പബ്ലിക്കേഷൻ പ്രോജക്ടുകൾ ഏകോപിപ്പിക്കുന്നതിലുമുള്ള പരിചയം. മാസവേതനം: 30,000 രൂപ.