പ്രഫഷണല്‍ ഡവലപ്മെന്റ് കോഴ്സ് 30 മുതല്‍
അധ്യാപക പരിശീലന കേന്ദ്രത്തില്‍ സര്‍വകലാശാല/കോളജ് ശാസ്ത്രസാമൂഹിക ശാസ്ത്ര വിഭാഗം അധ്യാപകര്‍ക്കായി പ്രൊഫഷണല്‍ ഡവലപ്മെന്റ എന്ന വിഷയത്തില്‍ 24ന് തുടങ്ങാനിരുന്ന ഒരാഴ്ചത്തെ കോഴ്സ് 30ലേക്ക് മാറ്റി. പുതുക്കിയ വിജ്ഞാപനവും അപേക്ഷാ ഫോമും സര്‍വകലാശാലാ വെബ്സൈറ്റില്‍ . ഫോണ്‍ : 9495657594, 9446244359.
സീറ്റ് ഒഴിവ്
എംഎസ്സി ഫോറന്‍സിക് സയന്‍സിന് അംഗപരിമിതരുടെ ക്വാട്ടയില്‍ ഒരു ഒഴിവുണ്ട്. റാങ്ക് ലിസ്റ്റിലുള്ളവര്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളും സഹിതം 19ന് രാവിലെ 10.30ന് അരണാട്ടുകര ജോണ്‍ മത്തായി സെന്ററില്‍ ഹാജരാകണം. ഫോണ്‍ : 0487 2384656.
എസ്ഡിഇയുജി, പിജി പ്രവേശനം: തിയതി നീട്ടി
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന വിവിധ യുജി, പിജി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് പിഴകൂടാതെ അപേക്ഷിക്കാനുള്ള തിയതി 30 വരെ നീട്ടി. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ഒക്ടോബര്‍ മൂന്ന് വരെ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ സ്വീകരിക്കും. ഫോണ്‍ : 0494 2400288, 2407356.
കോളജുകളിലെ യുജി, പിജി പ്രവേശനം
അഫിലിയേറ്റഡ് കോളജുകളിലേക്ക് യുജി, പിജി പ്രവേശനത്തിനുള്ള അവസാന തിയതി 20 വരെ നീട്ടി.
ബിഎസ്സി സൈക്കോളജി പുനഃപരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ ബിഎസ്സി സൈക്കോളജി (2017 പ്രവേശനം) പേപ്പര്‍ പിഎസ്വൈ3സി 02സൈക്കോളജിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ് 3 പുനഃപരീക്ഷ 30ന് ഉച്ചക്ക് 1.30ന് നടക്കും.
പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
ആറാം സെമസ്റ്റര്‍ ബിടെക് (09/14 സ്കീമുകള്‍) സപ്ലിമെന്ററി പരീക്ഷയ്ക്ക് പ്രൈം കോളജ് ഓഫ് എൻജിനിയറിംഗ് കേന്ദ്രമായി രജിസ്റ്റര്‍ ചെയ്തവര്‍ മങ്കര അമ്മിണി കോളജ് ഓഫ് എൻജിനിയറിംഗില്‍ പരീക്ഷയ്ക്ക് ഹാജരാകണം.
പരീക്ഷ
ഒന്നാം സെമസ്റ്റര്‍ ബിവോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (2018 പ്രവേശനം) റഗുലര്‍ പരീക്ഷ 30ന് ആരംഭിക്കും.
ബിപിഎഡ് എക്സ്റ്റേണല്‍ പ്രാക്ടിക്കല്‍
മൂന്നാം വര്‍ഷ ബിപിഎഡ് (ഇന്റഗ്രേറ്റഡ്) എക്സ്റ്റേണല്‍ പ്രാക്ടിക്കല്‍ പരീക്ഷയുടെ പുതുക്കിയ ഷെഡ്യൂള്‍ വെബ്സൈറ്റില്‍ .