23നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു
പാലാ നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ 23നു എംജി യൂണിവേഴ്സിറ്റി നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.
27ന് നടത്താനിരുന്ന എല്ലാ യുജി (പ്രൈവറ്റ്/റെഗുലർ ബിവോക് ഉൾപ്പെടെ), പിജി (പ്രൈവറ്റ്/റഗുലർ) പരീക്ഷകൾ മാറ്റി.അന്നത്തെ മറ്റു പരീക്ഷകൾക്കു മാറ്റമില്ല. പുതുക്കിയ തീയതി പിന്നീട്.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബിവോക് (മാർക്കറ്റിംഗ് മാനേജ്മെന്റ് ആൻഡ് ഐടി 2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) ജൂലൈ 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 25നു മാന്നാനം കെഇ കോളജിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷഫലം
ജനുവരിയിലെ അഞ്ചാം സെമസ്റ്റർ ബിഎ എൽഎൽബി പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ജൂലൈയിൽ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎസ്സി ഡിസേബിലിറ്റി സ്റ്റഡീസ് ആൻഡ് റിഹാബിലിറ്റേഷൻ സയൻസസ് (റീഅഡ്മിഷൻ 201410 സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മെയിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന രണ്ടാം സെമസ്റ്റർ എൽഎൽഎം (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 നവംബറിലെ നാലാം സെമസ്റ്റർ എംസിഎ (സീപാസ് 2016 അഡ്മിഷൻ റെഗുലർ/ലാറ്ററൽ എൻട്രി 2017 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 നവംബറിൽ നടന്ന നാലാം സെമസ്റ്റർ എംസിഎ (2016 അഡ്മിഷൻ റെഗുലർ അഫിലിയേറ്റഡ് കോളജുകൾ), 20112015 അഡ്മിഷൻ സപ്ലിമെന്ററി അഫിലിയേറ്റഡ് കോളജുകളും സീപാസും ലാറ്ററൽ എൻട്രി 2017 അഡ്മിഷൻ റെഗുലർ വേക്കന്റ് സീറ്റ് അഡ്മിഷൻ), 20132016 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 നവംബറിലെ നാലാം സെമസ്റ്റർ ലാറ്ററൽ എൻട്രി എംസിഎ (2017 അഡ്മിഷൻപുതിയ സ്കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സിൻഡിക്കറ്റ് യോഗം
എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് യോഗം ഒക്ടോബർ അഞ്ചിന് രാവിലെ 10.30ന് സർവകലാശാല സിൻഡിക്കേറ്റ് ഹാളിൽ നടക്കും.