ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജിയുടെ (ബിഎച്ച്എം) ആറാം സെമസ്റ്റർ പ്രാക്ടിക്കൽ/വാചാ പരീക്ഷ (2014 സ്കീം) ഒമ്പതിന് അതാത് കേന്ദ്രങ്ങളിൽ നടത്തും.
ഓ ഗസ്റ്റിൽ നടന്ന നാലാം സെമസ്റ്റർ എംഎസ്സി സുവോളജി പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവ 10 മുതൽ 18 വരെ നടത്തും.
പരീക്ഷാഫീസ്
നവംബറിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചർ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നവംബർ രണ്ടു വരെയും 150 രൂപ പിഴയോടെ നവംബർ ആറു വരെയും 400 രൂപ പിഴയോടെ നവംബർ എട്ടു വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒക്ടോബറിൽ നടത്തുന്ന അഞ്ചാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചർ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 14 വരെയും 150 രൂപ പിഴയോടെ 17 വരെയും 400 രൂപ പിഴയോടെ നവംബർ 19 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചർ പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ അപേക്ഷിക്കാം.
നെറ്റ് പരിശീലനം
അറബിക് വിഭാഗം നടത്തുന്ന എക്സ്റ്റൻഷൻ പ്രോഗ്രാമിന്റെ ഭാഗമായി അറബിയിൽ നെറ്റ് എഴുതുന്നവർക്കായി പരിശീലനം നൽകുന്നു. 11, 12, 13 തീയതികളിൽ കാര്യവട്ടം കാന്പസിലാണ് പരിശീലനം. താൽപര്യമുളളവർ പേര് രജിസ്റ്റർ ചെയ്യുക. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് അവസരം. ഫോണ്‍: 8156860450